293 ഇഞ്ച് സ്‌ക്രീന്‍ വലിപ്പവുമായി സാംസംഗിന്റെ അത്യൂഗ്രന്‍ ടി.വി

By Gizbot Bureau
|

സ്മാര്‍ട്ട് ടി.വിയുടെ വരവോടെ ടെലിവിഷന്‍ വിപണി കുതിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും ടിവിയുടെ വലിപ്പവും വര്‍ദ്ധിച്ചുവരുന്നു. ഇപ്പോഴിതാ 293 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള അത്യുഗ്രന്‍ ടി.വി മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസംഗ്. ചുമരില്‍ നിറഞ്ഞുനില്‍ക്കുന്ന തികച്ചും അത്യാഡംബര ടെലിവിഷന്‍ മോഡല്‍ തന്നയാണിത്. വാള്‍ ലക്ഷ്വറിയെന്നാണ് മോഡലിനു പേരുനല്‍കിയിരിക്കുന്നത്.

293 ഇഞ്ച് സ്‌ക്രീന്‍ വലിപ്പവുമായി സാംസംഗിന്റെ അത്യൂഗ്രന്‍ ടി.വി

വ്യത്യസ്ത രീതിയില്‍ സജ്ജീകരിക്കാവുന്ന സവിശേഷതകളുള്ള മോഡലാണിത്. 293 ഇഞ്ച് സ്‌ക്രീന്‍ 8കെ റെസലൂഷന്‍ വാഗ്ദാനം നല്‍കുന്നു. ഇത്രയും വലിപ്പം ആവശ്യമില്ലെന്നു തോന്നിയാല്‍ 2കെ റെസലൂഷനില്‍ 73 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ സജ്ജീകരിക്കാവുന്ന സൗകര്യവും ടി.വിയിലുണ്ട്. സൈസ് ഫ്രെണ്ട്‌ലി ഫീച്ചര്‍ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു.

കൃതൃമബുദ്ധിയോടു കൂടിയ പിക്ചര്‍ ക്വാളിറ്റി എഞ്ചിനാണ് ടി.വിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ടി.വിക്ക് അത്യുഗ്രന്‍ ക്വാളിറ്റി നല്‍കാന്‍ ഇത് സഹായകമാകും. പെര്‍ഫോമിംഗ് കരുത്തിനായി ക്വാല്‍കോം പ്രോസസ്സറുമുണ്ട്. 2,000 നിറ്റുവരെ ബ്രൈറ്റ്‌നെസ് നല്‍കുന്ന ക്വാണ്ടം എച്ച്.ഡി.ആര്‍ ടെക്ക്‌നോളജി മറ്റൊരു സവിശേഷതയാണ്.

10,000 മണിക്കൂര്‍ ലൈഫ് ടൈം നല്‍കുന്ന സെല്‍ഫ് എമിറ്റിംഗ് എല്‍.ഇ.ഡികളാണ് ടി.വിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഉപയോക്താവിനെ സഹായിക്കാനായി ആംബിയന്റ് മോഡും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹര്‍മന്‍ ഓഡിയോയുമായി കൈകോര്‍ത്ത് മികച്ച ശബ്ദ സംവിധാനം നല്‍കാനും സാംസംഗ് മറന്നിട്ടില്ല. സ്‌റ്റെയിന്‍വെ ലിംഗ്‌ഡോര്‍ഫും ശബ്ദം നല്‍കുന്നുണ്ട്.

'കഴിഞ്ഞ 12 മാസങ്ങളായി കമ്പനി ഒന്നടങ്കം വാള്‍ ലക്ഷ്വറിയുടെ പിന്നാലെയായിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്'- സാംസംഗ് ഇലക്ട്രോണിക്‌സ് വിഷ്വല്‍ ഡിസ്‌പ്ലേ ബിസിനസ് വൈസ് പ്രസിഡന്റ് സിയോഗ് ജി കിം പറയുന്നു. പുത്തന്‍ ടെക്ക്‌നോളജികള്‍ ഉള്‍ക്കൊള്ളിച്ചാണ് പുത്തന്‍ മോഡലിന്റെ വരവ്യ മികച്ച കാഴ്ചാനുഭവം ഈ മോഡല്‍ നല്‍കുമെന്നുറപ്പാണെന്നും സിയോഗ് പറയുന്നു.

ടി.വിയുടെ വില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2019 ജൂലൈ മുതല്‍ ടി.വി വിപണിയിലെത്തും.

Best Mobiles in India

Read more about:
English summary
New Samsung TV launched with 293-inch display

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X