ഫേസ്ബുക്കില്‍ പഴയ പോസ്റ്റുകള്‍ സെര്‍ച്ച് ചെയ്യാനുളള സംവിധാനം...!

Written By:

ഫേസ്ബുക്കിലിട്ട ഒരു പഴയ പോസ്റ്റ് വീണ്ടും കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ? അത് കണ്ടെത്താനുള്ള സെര്‍ച്ചിംഗ് ഓപ്ഷനുമായി ഫേസ്ബുക്ക് എത്തി. ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്യാനുള്ള സൗകര്യം അപ്‌ഗ്രേഡ് ചെയ്യാന്‍ ആലോചിക്കുന്നതായി കമ്പനി വ്യക്തമാക്കി. ഫേസ്ബുക്കില്‍ തങ്ങളുടെ സുഹൃത്തുക്കളിട്ട പഴയ ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ ഇതിലൂടെ സെര്‍ച്ച് ചെയ്ത് കണ്ടെത്താനാകും. മൊബൈല്‍, ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാകും.

ഫേസ്ബുക്കില്‍ പഴയ പോസ്റ്റുകള്‍ സെര്‍ച്ച് ചെയ്യാനുളള സംവിധാനം...!

മുന്‍പ് കണ്ട പോസ്റ്റുകള്‍ കണ്ടെത്താന്‍ സാധിക്കണമെന്ന കാര്യം ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫേസ്ബുക്ക് ഇക്കാര്യം പരിഗണിച്ചതായും വൈസ്പ്രസിഡന്റായ ടോം സ്‌റ്റോക്കി ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. ക്യൂക്ക് സെര്‍ച്ചിലൂടെ നിങ്ങള്‍ക്ക് പഴയ ഒരു വീഡിയോയോ, നിങ്ങള്‍ വീണ്ടും വായിക്കാനാഗ്രഹിക്കുന്ന ആര്‍ട്ടിക്കിളോ, സുഹൃത്തിന്റെ വിവാഹഫോട്ടോയോ ഫേസ്ബുക്കില്‍ നിന്ന് എളുപ്പം കണ്ടെത്താനാകുമെന്ന് അദ്ദേഹം പറയുന്നത്.

ഇത്തരത്തിലുള്ള സെര്‍ച്ചിഗ് അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ടെസ്റ്റിംഗ് ആരംഭിച്ചതായി കഴിഞ്ഞ ഓഗസ്റ്റില്‍ ഫേസ്ബുക്ക് പ്രസ്താവിച്ചിരുന്നു. ഈയാഴ്ച ആ സൗകര്യം ആപ്പിള്‍ ഡിവൈസ് യൂസര്‍മാര്‍ക്കും ഫേസ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിലും ലഭ്യമായിത്തുടങ്ങുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

Read more about:
Please Wait while comments are loading...

Social Counting