നിങ്ങളുടെ സെല്‍ഫി എടുത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റ് ചെയ്യാനായി 'സെല്‍ഫി കണ്ണാടി' എത്തി

സെല്‍ഫ് എന്‍ഹാന്‍സിങ് ലൈവ് ഫീഡ് ഇമേജ് എഞ്ചിന്‍ എന്ന പുതിയ ഒരു ഡിവൈസ് സെല്‍ഫി പ്രേമികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നു. S.E.L.F.I.E. എന്നാണ് ചുരുക്ക പേരില്‍ ഇത് അറിയപ്പെടുക.

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പോസ്റ്റ് ചെയ്യുന്ന 'സെല്‍ഫി കണ്ണാടി' ഇതാ.!

കണ്ണാടിയില്‍ പ്രതിഫലിക്കുന്ന മുഖങ്ങള്‍, ഓട്ടോമാറ്റിക് ആയി തന്നെ ചിത്രങ്ങളാക്കുകയാണ് ഈ ഡിവൈസ് ചെയ്യുന്നത്. കൂടാതെ ഇവ നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ഈ ഡിവൈസ് പോസ്റ്റും ചെയ്യുന്നു.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പോസ്റ്റ് ചെയ്യുന്ന 'സെല്‍ഫി കണ്ണാടി' ഇതാ.!

ഐസ്ട്രാറ്റജിലാബ്‌സ് എന്ന കമ്പനിയാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ഫോട്ടോ എടുക്കുമ്പോള്‍ അറിയുന്നതിനായി കണ്ണാടിയില്‍ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു, കണ്ണാടിക്ക് പുറകിലായി ഒരു വെബ്കാമും ഈ ഡിവൈസില്‍ ഉണ്ടായിരിക്കും.

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പോസ്റ്റ് ചെയ്യുന്ന 'സെല്‍ഫി കണ്ണാടി' ഇതാ.!

ഇതിലെ മുഖം തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ ആളുകളുടെ മുഖം തിരിച്ചറിയുമ്പോള്‍ ഓട്ടോമാറ്റിക് ആയി ചിത്രം എടുക്കുന്നതിന് സഹായിക്കുന്നു. ഓരോ സെല്‍ഫി എടുക്കുമ്പോഴും, നിങ്ങളുടെ ലോഗോയും ചിത്രത്തില്‍ ചേര്‍ത്തായിരിക്കും ഈ ഡിവൈസ് ഓട്ടോമാറ്റിക്ക് ആയി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്.

Read more about:
English summary
New Selfie-Mirror Takes Your Selfies And Posts Them On Social Networks.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot