ഹെഡ്‌ഫോണ്‍ വിപണി കീഴടക്കാന്‍ സെന്നെയ്‌സര്‍ ഇന്ത്യയില്‍ എത്തി...!
മികച്ച നിലവാരമുള്ള സ്‌പോര്‍ട്‌സ് ഹെഡ്‌സെറ്റുകളുമായി ജാപ്പനീസ് കമ്പനിയായ സെന്നെയ്‌സര്‍ ഇന്ത്യയില്‍ എത്തി. 2015-ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിച്ച സ്‌പോര്‍ട്‌സ് പതിപ്പിലെ ഹെഡ്‌സെറ്റുകളാണ് സെന്നെയ്‌സര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്.

2015-ലെ മികച്ച പ്രോഡക്ട് ഡിസൈനുള്ള റെഡ് ഹോട്ട് പുരസ്‌ക്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ഹെഡ്‌സെറ്റ് മോഡലുകളാണ് സെന്നെയ്‌സര്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. പിഎംഎക്‌സ് 686, ഒസിഎക്‌സ് 686, എംഎക്‌സ് 686, സിഎക്‌സ് 686 എന്നിങ്ങനെ നാലു വ്യത്യസ്ത മോഡലുകളാണ് പുറത്തിറക്കിയത്.

എംഎക്‌സ് 686, സിഎക്‌സ് 686 മോഡലുകള്‍ക്ക് 4,990 രൂപയും, ഐഫോണ്‍ ഉപയോക്താക്കള്‍ക്കായുള്ള പിഎംഎക്‌സ് 686 സ്‌പോര്‍ട്, ഒസിഎക്‌സ് 686 സ്‌പോര്‍ട് മോഡലുകള്‍ക്ക് 7,990 രൂപയുമാണ് വില.

ഇന്‍ബില്‍റ്റ് മൈക്, ശബ്ദം ക്രമീകരിക്കാനും കോളുകള്‍ സ്വീകരിക്കാനുമുള്ള സംവിധാനം എന്നിവ നാലു മോഡലുകളിലുമുണ്ടാകും.


Click it and Unblock the Notifications








