മൊബൈല്‍ ബില്‍ കുറയ്ക്കാനുളള ആപ് എത്തി...!

Written By:

മൊബൈല്‍ ബില്‍ കൂടുന്നു എന്ന് വേവലാതി ഉളളവര്‍ക്കായി ഒരു ആപ് എത്തിയിരിക്കുന്നു. ബില്‍ കുറയ്ക്കാനുള്ള മാര്‍ഗവുമായി ബ്രിട്ടനിലെ ബി റ്റി ഗ്രൂപ്പ് ആണ് ആപ് അവതരിപ്പിച്ചിരിക്കുന്നത്.

മൊബൈല്‍ ബില്‍ കുറയ്ക്കാനുളള ആപ് എത്തി...!

സ്മാര്‍ട്ട് ടോക്ക് എന്നാണ് ആപ്ലിക്കേഷന് പേരിട്ടിരിക്കുന്നത്. സ്മാര്‍ട്ട് ടോക്ക് ആപിലേക്ക് നിങ്ങളുടെ ലാന്‍ഡ് ലൈന്‍ ഫോണിന്റെ ഹോം കോളിംഗ് പ്ലാന്‍ ബന്ധിപ്പിച്ചുകഴിഞ്ഞാല്‍ ഫോണ്‍ ബില്‍ കുറയ്ക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശം.

ആന്‍ഡ്രോയിഡ്, ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആപ്ലിക്കേഷന്റെ സേവനം ലഭ്യമാകും. 800 നമ്പറുകളിലേക്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോളുകള്‍ ചെയ്യാം.

മൊബൈല്‍ ബില്‍ കുറയ്ക്കാനുളള ആപ് എത്തി...!

വൈ-ഫൈ നെറ്റ്‌വര്‍ക്കോ, മൊബൈല്‍ ഡാറ്റയോ ഉപയോഗിച്ച് നിങ്ങള്‍ ആപുമായി ബന്ധിക്കപ്പെട്ടിരിക്കണം. യു കെ-യിലാണ് നിലവില്‍ സ്മാര്‍ട്ട് ടോക്ക് ആപിന്റെ സേവനം ലഭ്യമാകുക.

ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വേഗത ലഭിക്കുന്ന രാജ്യങ്ങള്‍...!

മൊബൈല്‍ ബില്‍ കുറയ്ക്കാനുളള ആപ് എത്തി...!

രാജ്യത്തിനകത്തും വെളിയിലേക്കും ആപ് ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ ഫോണ്‍ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശം.

Read more about:
English summary
New SmartTalk app helps cut down on your mobile bill.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot