ആത്മഹത്യ ഇനി ഫേസ്ബുക്ക് തടയും...!

Written By:

ഫേസ്ബുക്ക് ഉപയോക്താക്കളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും, ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാനും കമ്പനി സേവനം ആരംഭിച്ചു. അമേരിക്കയിലാണ് ഇത് ആദ്യമായി തുടങ്ങിയിരിക്കുന്നത്.

ആത്മഹത്യ ഇനി ഫേസ്ബുക്ക് തടയും...!

ഒരു ഉപയോക്താവിന്റെ മാനസിക നിലയില്‍ അയാളുടെ പോസ്റ്റുകള്‍ കണ്ട് നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍ ഫേസ്ബുക്കിന്റെ ഇതുസംബന്ധിച്ച സെന്ററില്‍ റിപോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്.

ആത്മഹത്യ ഇനി ഫേസ്ബുക്ക് തടയും...!

സെന്റര്‍ ഉപയോക്താവിന് സന്ദേശങ്ങള്‍ അയച്ച് അയാളോട് കാര്യം ആരായും. സേവനം ആവശ്യമുളള ആളുടെ സമീപകാല പോസ്റ്റുകള്‍ പരിശോധിച്ചായിരിക്കും ഫേസ്ബുക്ക് ബന്ധപ്പെടുക.

ആത്മഹത്യ ഇനി ഫേസ്ബുക്ക് തടയും...!

ഈ വ്യക്തിക്ക് ആരെങ്കിലുമായി സംസാരിക്കണോ എന്നോ, അല്ലെങ്കില്‍ എന്തെങ്കിലും ഉപദേശം വേണമെന്നോ ഫേസ്ബുക്ക് ചോദിച്ച് മനസ്സിലാക്കും. എന്നിട്ട് സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ഫേസ്ബുക്കില്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് ഫേസ്ബുക്ക് സന്ദേശം അയയ്ക്കുന്നതാണ്. ഉപദേശങ്ങള്‍ ആണെങ്കില്‍ അത് സെന്ററില്‍ നിന്ന് ലഭിക്കുന്നതാണ്.

സൂര്യാസ്തമയങ്ങളില്‍ മനസ്സും ശരീരവും അര്‍പ്പിച്ച് ഒരു ക്യാമറയും ഫോട്ടോഗ്രാഫറും....!

ഓണ്‍ലൈനില്‍ സജീവമായവരില്‍ 40 ശതമാനത്തില്‍ കൂടുതല്‍ മാനസിക സമര്‍ദം ഉള്ളവരാണെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ഈ സവിശേഷത ആരംഭിച്ചിരിക്കുന്നത്. അമേരിക്കയില്‍ വിജയമായ ഈ സവിശേഷത മറ്റ് സ്ഥലങ്ങളിലേക്കും വൈകാതെ വ്യാപിപ്പിക്കും.

Read more about:
English summary
New suicide prevention feature for Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot