ലൈഫ് സട്രോ...ഒറ്റ വലിക്ക് ശുദ്ധീകരിക്കാം, എത്ര മലിനമായ വെള്ളവും

Posted By:

ഭൂരിഭാഗം മൂന്നാം ലോകരാജ്യങ്ങളും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ശുദ്ധജലക്ഷാമം. ലേകത്താകമാനം കുട്ടികളുള്‍പ്പെടെ ആറായിരത്തോളം പേര്‍ കുടിവെള്ളം ലഭിക്കാതെ ദിവസവും മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ജലലഭ്യതയുള്ള സ്ഥലങ്ങളില്‍ പോലും ശുദ്ധമായ കുടിവെള്ളം ലഭിക്കാറില്ല എന്നതും വസ്തുതയാണ്.

ഇതിനൊരു പരിഹാരവുമായാണ് വെസ്റ്റര്‍ഗാഡ് ഫ്രാന്‍ഡ്‌സെന്‍ എന്ന കമ്പനി ലൈഫ് സ്‌ട്രോ അവതരിച്ചിരിക്കുന്നത്. വിലകൂടിയ ഫില്‍ടറിന്റേയോ മറ്റു അണുനാശിനികളുടെയോ സഹായമില്ലാതെ ശുദ്ധജലം ലഭ്യമാക്കുന്ന ഉപകരണമാണ് ലൈഫ് സ്‌ട്രോ. നദികള്‍, തോട്, കുളങ്ങള്‍ തുടങ്ങി ഏതു വൃത്തിഹീനമായ ജല സംഭരണിയില്‍ നിന്നും ഒറ്റവലിക്ക് ശുദ്ധജലം ലഭിക്കുന്ന ഈ സ്‌ട്രോ യു.എസിലാണ് വികസിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാനും സാധിക്കും.

വായിക്കുക: ഡൂപ്ലിക്കറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുമ്പോള്‍

മൂന്ന്് അറകളുള്ള ഒരു കുഴലാണ് ഈ ഉപകരണം. തുണികൊണ്ട് ആവരണമുള്ള ആദ്യ അറയില്‍ 15 മൈക്രോണിനു മുകളിലുള്ള മാലിന്യങ്ങള്‍ ശുദ്ധീകരിക്കപ്പെടും. അടുത്ത അറയില്‍ ബാക്റ്റീരിയകളേയും രോഗാണുക്കളെയും നശിപ്പിക്കാന്‍ സഹായിക്കുന്ന അയഡിനാണുള്ളത്. ഒടുവിലത്തെ അറയില്‍ ഏറ്റവും സൂക്ഷ്മമായ അണുക്കളെ പോലും നശിപ്പിക്കാന്‍ കഴിവുള്ള ആക്റ്റീവ് കാര്‍ബണ്‍. അണു നശീകരണത്തിനൊപ്പം അയഡിന്റെ ദുര്‍ഗന്ധം അകറ്റാനും ആക്റ്റീവ് കാര്‍ബണ്‍ സഹായിക്കും.

ഏതാനും നിമിഷങ്ങള്‍ക്കുള്ളലാണ് ഇത്രയും പ്രക്രിയ പൂര്‍ത്തിയാകുന്നത്. അതുകൊണ്ടുതന്നെ സ്‌ട്രോ ഉപയോഗിച്ച് ഒരു ഗ്ലാസിലെ വെള്ളം കുടിക്കുന്നതുപോലെ ഏത്ര മലിനമായ വെള്ളവും ലൈഫ് സട്രോ ഉപയോഗിച്ച് കുടിക്കാവുന്നതാണ്. പരീക്ഷണം പൂര്‍ത്തിയായ സ്‌ട്രോ താമസിയാതെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. 100 രൂപയില്‍ താഴെയായിരിക്കും വിലയെന്നാണ് നിര്‍മാതക്കള്‍ നല്‍കുന്ന സൂചന.

ഗിസ്‌ബോട് ഗാഡ്‌ജെറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

LifeStraw

ഒറ്റ വലിക്കുതന്നെ ശുദ്ധമായ വെള്ളം ലഭ്യമാകും

LifeStraw

ഒരു ലൈഫ് സ്‌ട്രോ ഉപയോഗിച്ച് 700 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാം. ഒരു വര്‍ഷമാണ് സ്‌ട്രോക്ക് കമ്പനി നല്‍കുന്ന ഉറപ്പ്‌

LifeStraw

നൂറുരൂപയില്‍ താഴെയാണു വില

LifeStraw

പൂര്‍ണമായും രോഗാണു മുക്തമായിരിക്കും സ്‌ട്രോയിലൂടെ ലഭിക്കുന്ന വെള്ളം

LifeStraw

വെസ്റ്റര്‍ഗാഡ് ഫ്രാന്‍ഡ്‌സെന്‍ എന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ കമ്പനിയാണ് ഉപകരണം നിര്‍മിക്കുന്നത്.

LifeStraw

ശുദ്ധജല ദൗര്‍ലഭ്യം കൂടുതലായി അനുഭവപ്പെടുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകും.

LifeStraw

ഘരമാലിന്യങ്ങളെ തടയാനും അണുക്കളെ നശിപ്പിക്കാനും സ്‌ട്രോയില്‍ സംവിധാനമുണ്ട്‌

LifeStraw

സ്‌ട്രോ ഉടന്‍തന്നെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലൈഫ് സട്രോ...ഒറ്റ വലിക്ക് ശുദ്ധീകരിക്കാം, എത്ര മലിനമായ വെള്ളവും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot