ഇനി സ്മാര്‍ട്‌ഫോണ്‍ പുര്‍ണമായി ചാര്‍ജ്‌ചെയ്യാം.... 30 സെക്കന്റിനുള്ളില്‍

Posted By:

സ്മാര്‍ട്‌ഫോണുകളുടെ ഏറ്റവും വലിയ പ്രശ്‌നമാണ് ചാര്‍ജ് അധികം നില്‍ക്കില്ല എന്നത്. ചാര്‍ജ് തീര്‍ന്നാലോ... മണിക്കൂറുകള്‍ വേണം പിന്നെ പൂര്‍ണമായി ചാര്‍ജ് ആവണമെങ്കില്‍. എന്നാല്‍ ആ പ്രശ്‌നത്തിന് പരിഹാരമാകാന്‍ പോകുന്നു.

വെറും 30 സെക്കന്റുകൊണ്ട് സ്മാര്‍ട്‌ഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ചാര്‍ജര്‍ വികസിപ്പിച്ചുകഴിഞ്ഞു. സ്‌റ്റോര്‍ഡോട് എന്ന ഇസ്രയേലി കമ്പനിയാണ് ഈ ചാര്‍ജര്‍ വികസിപ്പിച്ചിരിക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ തിങ്ക് നെക്‌സ്റ്റ് കോണ്‍ഫ്രന്‍സില്‍ ചാര്‍ജര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ഫോണിന്റെ ബാക്പാനലില്‍ ലാപ്‌ടോപ് ബാറ്ററിയുടെ വലിപ്പത്തിലുള്ള ചാര്‍ജര്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വൈദ്യുതി പ്ലഗില്‍ കണക്റ്റ് ചെയ്താല്‍ കൃത്യം 30 സെക്കന്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ആകും.

നിലവില്‍ സാംസങ്ങ് ഗാലക്‌സി S4 സ്മാര്‍ട്‌ഫോണിന് അനുയോജ്യമായ പ്രോടോടൈപ് ചാര്‍ജര്‍ ആണ് സ്‌റ്റോര്‍ ഡോട്‌സ് വികസിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ കുടുതല്‍ ഫോണുകള്‍ക്കുള്ള ചാര്‍ജറുകള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. 2016-ഓടെ ചാര്‍ജര്‍ വ്യാവസായികാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ചാര്‍ജര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

<center><iframe width="100%" height="360" src="//www.youtube.com/embed/9DhJZAhjbcI?feature=player_embedded" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot