കെ എസ് ആര്‍ ടി സി-യുടെ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ഹിറ്റിലേക്ക്‌

കഴിഞ്ഞദിവസം അവതരിപ്പിച്ച കെഎസ്ആര്‍ടിസിയുടെ പരിഷ്‌ക്കരിച്ച ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റ് ഹിറ്റായി. നേരത്തെയുണ്ടായിരുന്ന വെബ്‌സൈറ്റില്‍ കുറവുകള്‍ ധാരാളമുണ്ടായിരുന്നു. ഉപയോക്താക്കള്‍ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് പുതിയ വെബ്‌സൈറ്റിന്റെ നിര്‍മ്മാണം. സൈന്‍ ഇന്‍ ചെയ്യാതെ ഗസ്റ്റ് യൂസര്‍ എന്ന ഓപ്ഷന്‍ വഴി ഏതൊരാള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് പ്രധാന പ്രത്യേകത. ഇപ്പോള്‍ വോള്‍വോ മള്‍ട്ടി ആക്‌സില്‍ ബസുകളിലേക്ക് മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യമുളളൂ. പ്രധാനപ്പെട്ട സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകളും അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ടിക്കറ്റിന്റെ തുക എല്ലാ ബാങ്കുകളുടെയും ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി സൈറ്റില്‍ അടയ്ക്കാവുന്നതാണ്. പരിഷ്‌ക്കരിച്ച സൈറ്റ് സന്ദര്‍ശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. ബുക്ക് ചെയ്യുന്ന ടിക്കറ്റ് എസ് എം എസ് മുഖേന ലഭിക്കും. പ്രധാനപ്പെട്ട സ്‌റ്റോപ്പുകളില്‍ ഫെയര്‍ സ്‌റ്റേജും ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

കെ എസ് ആര്‍ ടി സി-യുടെ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ഹിറ്റിലേക്ക്‌

പഴയ വെബ്‌സൈറ്റില്‍ കൊല്ലത്ത് നിന്ന് ബംഗളുരുവിലേക്ക് പോകുന്നവര്‍ തിരുവനന്തപുരത്ത് നിന്നുള്ള നിരക്ക് നല്‍കണമെന്ന അവസ്ഥയായിരുന്നു. യാത്ര ചെയുന്ന ദിവസം സെലക്ട് ചെയ്തു യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ഈ വെബ്‌സൈറ്റ് മൊബൈല്‍ ഫോണിലും ആപ് രീയിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. എളുപ്പത്തില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും സൈറ്റിലൂടെ സാധിക്കും.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot