Vpn Rules: ഒളിഞ്ഞ് നോട്ടം ഉടനില്ല; വിപിഎൻ ചട്ടം നടപ്പിലാക്കാനുള്ള കാലാവധി നീട്ടി കേന്ദ്രം

|

രാജ്യത്ത് പ്രവർത്തിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകി. സൈബർ സുരക്ഷ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ആണ് പുതിയ നയങ്ങൾ പാലിക്കുന്നതിനുള്ള കാലാവധി നീട്ടിയത്. പുതിയ സൈബർ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നതിനുള്ള കാലാവധി മൂന്ന് മാസത്തേക്കാണ് ദീർഘിപ്പിച്ചിരിക്കുന്നത് (Vpn Rules).

ഇലക്ട്രോണിക്സ്

നിർദേശങ്ങൾ നടപ്പിലാക്കാനുള്ള സമയ പരിധി നീട്ടണമെന്ന് കാട്ടി നിരവധി അപേക്ഷകൾ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിനും സിഇആർടി-ഇന്നിനും ലഭിച്ചിരുന്നു. അതേ തുടർന്നാണ് നടപടി. 2022 സെപ്റ്റംബർ 25 ആണ് പുതുക്കിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ ഉള്ള അവസാന ദിവസം. പുതുക്കിയ മാർഗനിർദേശങ്ങളെ തുടർന്ന് വിവിധ വിപിഎൻ സ്ഥാപനങ്ങൾ ഇന്ത്യയിലെ സേവനം അവസാനിപ്പിച്ചിരുന്നു.

ടെലിക്കോം വിപണി പിടിച്ചടക്കാൻ വോഡാഫോൺ ഐഡിയയുടെ 151 രൂപ മാത്രം വിലയുള്ള കിടിലൻ പ്ലാൻടെലിക്കോം വിപണി പിടിച്ചടക്കാൻ വോഡാഫോൺ ഐഡിയയുടെ 151 രൂപ മാത്രം വിലയുള്ള കിടിലൻ പ്ലാൻ

ഡാറ്റ സെന്ററുകൾ

ഡാറ്റ സെന്ററുകൾ, വെർച്വൽ പ്രൈവറ്റ് സെർവർ (വിപിഎസ്) ദാതാക്കൾ, ക്ലൗഡ് സർവീസ് പ്രൊവൈഡർമാർ, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് സർവീസ് (വിപിഎൻ സർവീസ്) ദാതാക്കൾ എന്നിവർക്ക് സിഇആർടി-ഇൻ പ്രഖ്യാപിച്ച സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് ഇനി കൂടുതൽ സമയം ലഭിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സൈബർ സുരക്ഷാ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ ശേഷി വർധിപ്പിക്കുന്നതിനും സെപ്റ്റംബർ 25 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.

സൈബർ സുരക്ഷ

എപ്രിലിൽ പുറത്തിറക്കിയ പുതിയ സൈബർ സുരക്ഷ മാനദണ്ഡങ്ങൾ പ്രകാരം വിപിഎൻ കമ്പനികൾ തങ്ങളുടെ സബ്സ്ക്രൈബേഴ്സിന്റെ യൂസർ ഡാറ്റ ശേഖരിക്കുകയും സംഭരിക്കുകയും വേണം. കുറഞ്ഞത് 5 വർഷത്തേക്കെങ്കിലും ഈ ഡാറ്റ സൂക്ഷിച്ച് വയ്ക്കണം. സൈബർ സുരക്ഷ പ്രതികരണ നടപടികൾ കോർഡിനേറ്റ് ചെയ്യാനും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും വേണ്ടിയാണ് പുതിയ നിർദേശം എന്നാണ് സർക്കാർ നിലപാട്.

ജിയോ തലപ്പത്ത് തലമുറ മാറ്റം; Mukesh Ambani സ്ഥാനം ഒഴിഞ്ഞു, Akash Ambani പുതിയ ചെയർമാൻജിയോ തലപ്പത്ത് തലമുറ മാറ്റം; Mukesh Ambani സ്ഥാനം ഒഴിഞ്ഞു, Akash Ambani പുതിയ ചെയർമാൻ

വിപിഎൻ

വിപിഎൻ സേവന ദാതാക്കൾക്ക് പുറമെ വെർച്വൽ പ്രൈവറ്റ് സെർവർ ( വിപിഎസ് ) പ്രൊവൈഡേഴ്സ്, ഡാറ്റ സെന്റേഴ്സ്, ക്ലൌഡ് സർവീസ് പ്രൊവൈഡേഴ്സ് എന്നിവർക്കും യൂസർ ഡാറ്റ കളക്റ്റ് ചെയ്യാൻ ഉള്ള നിർദേശമുണ്ട്. 5 വർഷത്തേക്കാണ് ഇവരും വിവരങ്ങൾ സൂക്ഷിച്ച് വയ്ക്കേണ്ടത്. യൂസേഴ്സിന്റെ ഹോം അഡ്രസ്, ഐപി അഡ്രസുകൾ എന്നിവ പോലെയുള്ള ഡാറ്റകളാണ് കളക്റ്റ് ചെയ്യേണ്ടത്.

വിപിഎൻ സേവനദാതാക്കൾ

സമയം നീട്ടി നൽകിയെങ്കിലും സർക്കാർ നയത്തോട് മുഖം തിരിക്കുകയാണ് പ്രമുഖ വിപിഎൻ സേവനദാതാക്കൾ എല്ലാം. നോർഡ് വിപിഎൻ, സർഫ് ഷാർക്, എക്സ്പ്രസ് വിപിഎൻ എന്നീ കമ്പനികൾ ഇന്ത്യയിലെ തങ്ങളുടെ സെർവറുകൾ നീക്കം ചെയ്തിരുന്നു. പ്യുവർവിപിഎന്നും തങ്ങളുടെ സെർവറുകൾ നീക്കം ചെയ്തിട്ടുണ്ട്. യൂസേഴ്സിന്റെ ഡാറ്റ ശേഖരിക്കാൻ കഴിയില്ലെന്നും അത് വിപിഎൻ സേവനങ്ങളുടെ ആവശ്യകതയെ ഇല്ലാതാക്കുമെന്നും കമ്പനികൾ പറയുന്നു.

ഹാങ്ഔട്ട്സിനും പൂട്ട് വീഴുന്നു; ഗൂഗിൾ ചാറ്റിലേക്ക് മാറാൻ യൂസേഴ്സിന് നിർദേശംഹാങ്ഔട്ട്സിനും പൂട്ട് വീഴുന്നു; ഗൂഗിൾ ചാറ്റിലേക്ക് മാറാൻ യൂസേഴ്സിന് നിർദേശം

VPN സേവന ദാതാക്കൾ സൂക്ഷിക്കേണ്ട ഡാറ്റ

VPN സേവന ദാതാക്കൾ സൂക്ഷിക്കേണ്ട ഡാറ്റ

  • സേവനങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്ന വരിക്കാരുടെ / ഉപഭോക്താക്കളുടെ വാലിഡ് ആയ പേര്.
    • സബ്സ്ക്രൈബ് ചെയ്ത തീയതികൾ അടക്കമുള്ള വാടക കാലയളവ്.
      • അംഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള / ഉപയോഗിക്കുന്ന ഐപികൾ.
        • രജിസ്ട്രേഷൻ / ഓൺ ബോർഡിംഗ് സമയത്ത് ഉപയോഗിച്ച ഇമെയിൽ അഡ്രസ്, ഐപി അഡ്രസ് ടൈം സ്റ്റാമ്പ്.
          • സേവനങ്ങൾ എന്തിനായി ഉപയോഗിക്കുന്നു.
            • യൂസറിനെ ബന്ധപ്പെടാനുള്ള അഡ്രസുകളും നമ്പറുകളും.

Best Mobiles in India

English summary
The deadline for virtual private networks operating in the country to comply with the new guidelines has been extended. The Indian Computer Emergency Response Team (CERT-IN), a cyber security agency, has extended the deadline for compliance with the new policies. The deadline for compliance with the new cyber security guidelines has been extended to three months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X