വാട്ട്‌സ്ആപ് ഡെസ്‌ക്ടോപ് ഉപയോഗിച്ചിട്ടുളളവര്‍ സുരക്ഷാ ഭീഷണിയില്‍..!

വാട്ട്‌സ്ആപിലെ 200 കോടി അംഗങ്ങള്‍ സുരക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച വാട്ട്‌സ്ആപ് ഡെസ്‌ക്ടോപ് പതിപ്പിലാണ് സുരക്ഷാ ഭീഷണിയുളളത്.

കാട്ടുമൃഗങ്ങളെ ഹൃദയത്തിലാവാഹിച്ച ഫോട്ടോഗ്രാഫര്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപ് ഡെസ്‌ക്ടോപില്‍ ഉപയോഗിക്കുന്ന ഇന്റര്‍ഫേസിന്റെ സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പം വഴുങ്ങുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

വാട്ട്‌സ്ആപ്

സൈബര്‍ സുരക്ഷ സംബന്ധിച്ച് വിശകലനം ചെയ്യുന്ന ചെക്ക് പോയിന്റാണ് ഈ വീഴ്ച ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 

വാട്ട്‌സ്ആപ്

20 കോടി വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ ഡെസ്‌ക്ടോപ് പതിപ്പ് ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ് വാട്ട്‌സ്ആപ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇവരുടെ സുരക്ഷയ്ക്ക് ഭീഷണി ഉളളതായി ചെക്ക് പോയിന്റ് ചൂണ്ടിക്കാട്ടുന്നു.

 

വാട്ട്‌സ്ആപ്

ചെക്ക് പോയിന്റ് ഇതു തെളിയിക്കുന്നതിനായി വാട്ട്‌സ്ആപ് ഉപയോക്താക്കളുടെ ഡെസ്‌ക്ടോപിലേക്ക് ബിസിനസ്സ് കാര്‍ഡ് അയയ്ക്കുകയും, അത് സ്വീകരിച്ച ഉപയോക്താക്കളുടെ കമ്പ്യൂട്ടര്‍ വിവരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു.

 

വാട്ട്‌സ്ആപ്

ആഗസ്റ്റ് 27-ന് ഈ സുരക്ഷാ വീഴ്ച ചെക്ക് പോയിന്റ് വാട്ട്‌സ്ആപിന്റെ ശ്രദ്ധയില്‍ പെടുത്തി.

 

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപ് അധികൃതര്‍ തങ്ങളുടെ ഡെസ്‌ക്ടോപ് പതിപ്പില്‍ മാറ്റം വരുത്താന്‍ തയ്യാറായിരിക്കുകയാണ്.

 

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപ് v0.1.4481 പതിപ്പിന് മുകളിലുളളവര്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടാകാനിടയിലെന്നാണ് ഔദ്യോഗിക വിശദീകരണം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
New WhatsApp Web security flaw could affect 200 million users: Report.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot