ഗൂഗിള്‍ 'ന്യൂഇയര്‍' ഡോഡില്‍..!!

Written By:

ഗൂഗിള്‍ ഒരു സേര്‍ച്ച് എഞ്ചിന്‍ എന്നതിനുപരി വിശേഷദിവസങ്ങളുടെ അലാറം ക്ലോക്കെന്നനിലയിലേക്കും വളര്‍ന്നിരിക്കുകയാണ്. ഇത് പറയാന്‍ കാരണമുണ്ട്, മറന്നുപോകുന്ന പല വിശേഷദിവസങ്ങളേയും വ്യക്തികളേയും നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് ഗൂഗിളാണ്. ഡോഡിളിലൂടെ സ്വന്തം മെയിന്‍ പേജ് അലങ്കരിച്ചാണ് ഗൂഗിള്‍ ഈ വരവേല്‍പ്പ് കര്‍മം നടത്തുന്നത്.

ഗൂഗിള്‍ 'ന്യൂഇയര്‍' ഡോഡില്‍..!!

ഇന്‍ററാക്റ്റീവ് ഡോഡില്‍ അവതരിപ്പിച്ച് മെയിന്‍ പേജ് വര്‍ണ്ണാഭമാക്കിയാണ് ഗൂഗിള്‍ പുതുവര്‍ഷത്തെ വരവേറ്റത്. വെറുതെ ഗൂഗിള്‍ എന്നെഴുതുന്നതിന് പകരം വിവിധ നിറത്തിലുള്ള ചലിക്കുന്ന പക്ഷികളാണ് ഇന്ന് 12മണി മുതല്‍ മെയിന്‍ പേജിലുണ്ടായിരുന്നത്.

ഗൂഗിള്‍ 'ന്യൂഇയര്‍' ഡോഡില്‍..!!

ഈ പക്ഷികള്‍ '2016' എന്നെഴുതിയുന്നൊരു മുട്ട വിരിയാന്‍ കാത്തിരിക്കുന്നതാണ് ന്യൂഇയര്‍ ഡോഡിലിന്‍റെ തീം. ഒരു മരച്ചിലയിലിരിക്കുന്ന ഈ പക്ഷികള്‍ പാര്‍ട്ടി ക്യാപ്പുകള്‍, വിസില്‍ എന്നിവയൊക്കെയായി സന്തോഷത്തോടെ പുതുവത്സരം ആഘോഷിക്കുന്ന തരത്തിലാണ് ഡോഡില്‍ രൂപകല്പന ചെയ്തിരിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ ഒരു ഭംഗിയുള്ള മുതലകുഞ്ഞാണ് മുട്ട വിരിഞ്ഞു പുറത്ത് വരുന്നത്.

English summary
New year google doodle 2016.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot