തീര്‍ച്ചയായും എടുക്കേണ്ട 10 ടെക്ക് പുതുവത്സര പ്രതിജ്ഞകള്‍...!

Written By:

2015 അടുത്തുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പുതുവത്സരത്തില്‍ പല പ്രതിജ്ഞകളും എടുക്കുന്ന ആലോചനയിലായിരിക്കും നിങ്ങള്‍. ജിമ്മില്‍ ചേരുക, മദ്യം ഉപേക്ഷിക്കുക, കാശ് സൂക്ഷിക്കുക തുടങ്ങിയവ അതില്‍ ചിലതാണ്. 11 മണിക്കൂറുകളാണ് ശരാശരി അമേരിക്കക്കാരന്‍ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാകാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. താഴെ പറയുന്ന ടെക്ക് പുതുവത്സര പ്രതിജ്ഞകള്‍ അമേരിക്കയില്‍ താമസിക്കുന്നവരെ ഉദ്ദേശിച്ചുളളതാണെങ്കിലും, അതിവേഗം വികസിക്കുന്ന ഇന്റര്‍നെറ്റ് വിപണി എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്ക് ഇതില്‍ നിന്ന് പലതും പഠിക്കാനും മനസ്സിലാക്കാനും ഉണ്ട്. മികച്ച ഇലക്ട്രോണിക്ക് മീഡിയ ഉപയോഗത്തിന് 2015-ല്‍ സ്വീകരിക്കാവുന്ന പ്രതിജ്ഞകള്‍ പട്ടികപ്പെടുത്തുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഒരു പാസ്‌വേഡ് കീപര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിങ്ങളുടെ ജീവിതം അനായാസമാക്കും, കാരണം നിങ്ങള്‍ക്ക് ഇതുകൊണ്ട് ഒരു സൂപര്‍ സെക്യുര്‍ പാസ്‌വേഡ് മാത്രം ഓര്‍ത്തിരുന്നാല്‍ മതിയാകും.

2

55% ചെറുപ്പക്കാരും ബന്ധം അവസാനിപ്പിച്ചത് ടെക്സ്റ്റ്, ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ആണെന്നാണ് 2014-ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഇത് ഒരു നല്ല പ്രവണതയല്ല.

3

അമേരിക്കയിലെ പല സംഗീത ബാന്‍ഡുകളും അവരുടെ കച്ചേരികള്‍ റെക്കോര്‍ഡ് ചെയ്യുന്നത് നിരോധിക്കുകയാണ്. പരിപാടിയുടെ ആസ്വാദനത്തിന് ഇത് ഭംഗം വരുത്തും എന്നതിനാലാണ് ഇവ റെക്കോര്‍ഡ് ചെയ്യുന്നതിന് പ്രോത്സാഹം നല്‍കാത്തത്.

4

2011-ല്‍ നടത്തിയ ഒരു പഠനം പറയുന്നത് 16% സെല്‍ഫോണുകളും മലിനമാണെന്നാണ്. നിങ്ങളുടെ ടെക്ക് ഉപകരണങ്ങള്‍ തിളങ്ങുന്നതിന് മൃദുവായ തുണികൊണ്ട് വൃത്തിയായി തുടയ്ക്കുന്നതിന് സമയം ചിലവഴിക്കുക.

5

നിങ്ങളുടെ ഡിവൈസുകള്‍ സുഗമമായും സുരക്ഷിതമായും പ്രവര്‍ത്തിക്കുന്നതിന് അപ്‌ഡേറ്റുകള്‍ സഹായിക്കുന്നതാണ്.

6

മൈ ഡാറ്റാ മാനേജര്‍ മുതലായ ആപുകള്‍ നിങ്ങളെ മാസാവസാനത്തെ ബില്ല് കാണുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടലില്‍ നിന്ന് രക്ഷിക്കുന്നതാണ്.

7

നിങ്ങളുടെ വെബ് സാന്നിദ്ധ്യം കാലികമാക്കാന്‍ പഴയ അക്കൗണ്ടുകള്‍ ഡിലിറ്റ് ചെയ്യുന്നത് സഹായിക്കുന്നതാണ്.

8

സമ്മര്‍ദ്ദരഹിതമായ ഇന്‍ബോക്‌സ് സീറോ ജീവിതം ആസ്വദിക്കാന്‍ കുറച്ച് പരിശ്രമവും സഹായകരമായ ആപും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

9

ഡെസ്‌ക്ടോപില്‍ ധാരാളം ഇനങ്ങള്‍ ഉണ്ടാകുന്നത് നിങ്ങളുടെ സിസ്റ്റം പതുക്കെ ആവുന്നതിനും ആശയക്കുഴപ്പത്തിനും ഇടയാക്കും.

10

എല്ലാ പ്രവര്‍ത്തനങ്ങളും സിങ്ക് ചെയ്യാന്‍ ഐക്ലൗഡ് സഹായകരമാണ്. നിങ്ങളുടെ ഐക്ലൗഡ് ജങ്ക് ആവാതിരിക്കാന്‍ ഇത് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
New Year's tech resolutions for a righteous 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot