വീഡിയോ ഗെയിമുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ സമ്പാദിച്ച് ന്യൂയോര്‍ക്കിലെ 14 വയസുകാരന്‍

|

ലോകപ്രസിദ്ധമായ ഫോര്‍ട്ട്‌നൈറ്റെന്ന മള്‍ട്ടി പ്ലെയര്‍ വീഡിയോ ഗെയിം കളിക്കുന്നതിനായി പ്രതിദിനം 18 മണിക്കൂറോളം ചെലവഴിക്കുന്ന വ്യക്തിയാണ് ഗ്രിഫിന്‍ സ്പികോസ്‌കി. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഗ്രിഫിന്‍ തന്റെ യൂട്യൂബ് ചാനലില്‍ നിരന്തരമായി അപ്ലോഡ് ചെയ്യാറുമുണ്ട്.

 

ആകെ വരുമാനം.

ആകെ വരുമാനം.

ഏകദേശം 1.2 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും 71 മില്ല്യണ്‍ വ്യൂവ്‌സുമാണ് ഗ്രിഫിന്റെ യൂട്യൂബ് പേജിനുള്ളത്. പേജിനായി നിരവധി പരസ്യക്കാരും സ്‌പോണ്‍സര്‍ഷിപ്പുമുണ്ട്. മാത്രമല്ല ചാനലിന് നിരന്തരം വരുമാനവും ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏകദേശം 1.4 കോടി രൂപയായിരുന്നു ഗ്രിഫിന്റെ ആകെ വരുമാനം.

ഓണ്‍ലൈന്‍ ഗെയിമിംഗിനോടുള്ളത്.

ഓണ്‍ലൈന്‍ ഗെയിമിംഗിനോടുള്ളത്.

വെറും 14 വയസുമാത്രമാണ് ഗ്രിഫിന്‍ സ്പികോസ്‌കിയുടെ പ്രായം. അമേരിക്കയില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സുഖമായി കഴിയാനുള്ള തുകയാണ് ഒരു വര്‍ഷംകൊണ്ട് 14 വയസുകാരന്‍ സ്വന്തമാക്കിയത്. ഒരു സ്‌പോര്‍ട്‌സ് താരം തന്റെ ഇനത്തോടു കാണിക്കുന്ന അതേ സ്‌നേഹവും കരുതലുമാണ് ഗ്രിഫിന് ഓണ്‍ലൈന്‍ ഗെയിമിംഗിനോടുള്ളത്.

അവന്‍ തെളിയിച്ചിരിക്കുന്നു
 

അവന്‍ തെളിയിച്ചിരിക്കുന്നു

തന്റെ മകന്റെ ഇഷ്ടവിനോദത്തെ ഏറെ ആകാംശയോടെയാണ് താന്‍ കാണുന്നതെന്ന് ഇയിടെ ഒരു അഭിമുഖത്തില്‍ ഗ്രിഫിന്റെ മാതാവ് കാത്ത്‌ലീന്‍ കൊണോലി പറയുകയുണ്ടായി. ഗ്രിഫിന്‍ ഗെയിമിംഗില്‍ ഇത്ര മിടുക്കനാണെന്ന് താനൊരിക്കലും കരുതിയില്ല. എന്നാലത് അവന്‍ തെളിയിച്ചിരിക്കുന്നു - അമ്മ പറയുന്നു.

സംഭവം.

സംഭവം.

ഗ്രിഫിനു വരുന്ന കണക്കറ്റ പണം കൈകാര്യം ചെയ്യാനായി ഒരു സാമ്പത്തിക വിദഗ്ദനെത്തന്നെ വീട്ടുകാര്‍ നിയമിച്ചുകഴിഞ്ഞു. WABC ടി.വിയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. സ്‌പോര്‍ട്‌സ് താരങ്ങളെപ്പോലെയും കംപ്യൂട്ടര്‍ വിദഗ്ദന്‍മാരെപ്പോലെയുമൊക്കെ ആരും ബഹുമാനിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ പ്രവര്‍ത്തിയാകാന്‍ ഗെയിം കളിക്കു കഴിയുന്നു എന്നതിന്റെ തെളിവാണീ സംഭവം.

ആലോചിച്ചിവരികയാണ്.

ആലോചിച്ചിവരികയാണ്.

സ്പികോസ്‌കിയുടെ രക്ഷിതാക്കള്‍ വളരെ സന്തോഷത്തിലാണിപ്പോള്‍. ഏതുസമയവും ഗെയിമും കളിച്ചുകൊണ്ടിരുന്ന കുട്ടി കോടികള്‍ സമ്പാദിക്കുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഗ്രിഫിന്റെ തുടര്‍ന്നുള്ള വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ നടത്തിയാലോ എന്നുപോലും വീട്ടുകാര്‍ ആലോചിച്ചിവരികയാണ്.

താരങ്ങള്‍ക്കു നല്‍കുന്നത്.

താരങ്ങള്‍ക്കു നല്‍കുന്നത്.

ഇലക്ട്രിക് സ്‌പോര്‍ട്‌സ് എന്നത് ഇന്നൊരു വലിയ ബിസിനസായി മാറിക്കൊണ്ടിരിക്കുകയാണ്. പല വലിയ ഇ-സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകളിലും 25 മില്ല്യണ്‍ ഡോളര്‍ വരെയാണ് ചെലവഴിക്കുന്നത്. ഗെയിം സ്‌പോര്‍ട്ടിന്റെ കാര്യംതന്നെ നോക്കിയാല്‍ത്തന്നെ ഇക്കാര്യം മനസിലാകും. പ്രൊഫഷനല്‍ അത്‌ലെറ്റുകള്‍ക്കും നല്‍കുന്നതിനെക്കാള്‍ തുകയാണ് ഈ-സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കു നല്‍കുന്നത്.

പുറത്തുവിടുന്നുണ്ട്.

പുറത്തുവിടുന്നുണ്ട്.

കഴഞ്ഞ വര്‍ഷം വീഡിയോ ഗെയിം സോഫ്റ്റ് വെയര്‍ കമ്പനിയായ എപിക് ഗെയിംസ് 100 മില്ല്യണ്‍ ഡോളറാണ് ഫോര്‍ട്ട്‌നൈറ്റ് കോംപറ്റീഷന്റെ വരാനിരിക്കുന്ന സീസണിനായി മാറ്റിവെയ്ച്ചിരിക്കുന്നത്. പല ഓണ്‍ലൈന്‍ ഗെയിമിംഗ് കളിക്കാരുടെ കഴിവുകള്‍ ചൂണ്ടിക്കാട്ടി ചില ഹ്രസ്വചിത്രങ്ങളും കമ്പനികള്‍ പുറത്തുവിടുന്നുണ്ട്.

Best Mobiles in India

Read more about:
English summary
New York Teen Earns 6 Figures From Video Games and Related Income

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X