നെക്‌സസ് 7(2013) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 20,999 രുപ മുതല്‍

Posted By:

ഗൂഗിള്‍ നെക്‌സസ് 5 സ്മാര്‍ട്‌ഫോണിനൊപ്പം നെക്‌സസ് 7 ടാബ്ലറ്റിന്റെ 2013 വേര്‍ഷനും ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യ പ്ലേ സ്‌റ്റോറിലാണ് ടാബ്ലറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 16 ജി.ബി. വൈ-ഫൈ ഓണ്‍ലി വേരിയന്റിന് 20,999 രൂപയാണ് വില. 32 ജി.ബി. വേരിയന്റിന് 23,999 രൂപയും. അതേസമയം 32 ജി.ബി. LTE വേരിയന്റന് 27,999 രൂപ നല്‍കണം.

നെക്‌സസ് 7(2013) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 20,999 രുപ മുതല്‍

ടാബ്ലറ്റിന്റെ പ്രത്യേകതകള്‍

നെക്‌സസ് 7 ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

1920-1200 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ, 1.5 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍, 2 ജി.ബി. റാം എന്നിവയുള്ള നെക്‌സസ് 7-ല്‍ 5 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 1.2 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറാണ് ടാബ്ലറ്റിന്റെ മറ്റൊരു പ്രത്യേകത.

ഗാ്ഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

3950 mAh നോണ്‍ റിമൂവബിള്‍ ബാറ്ററി 9 മണിക്കൂര്‍ HD വീഡിയോ പ്ലേബാക്കും 10 മണിക്കൂര്‍ വെബ് ബ്രൗസിംഗും അനുവദിക്കും. HDMI ഔട്പുട്, NFC, 4G LTE സ്‌പ്പോര്‍ട് എന്നിവയുമുണ്ട്. നിലവില്‍ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റമെങ്കിലും ജനുവരി ആദ്യവാരത്തോടെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്. ലഭ്യമാവും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot