15999 രൂപയുടെ ടാബ്ലറ്റ് ഇപ്പോള്‍ 9999 രൂപയ്ക്ക്

By Bijesh
|

ഗൂഗിളിന്റെ നെക്‌സസ് 7 ടാബ്ലറ്റിന് ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വന്‍ വിലക്കുറവ്. 15999 രൂപ വിലയുണ്ടായിരുന്ന ടാബ്ലറ്റ് ഇപ്പോള്‍ 9999 രൂപയ്ക്കാണ് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ് ഫ് ളിപ്കാര്‍ട് വില്‍ക്കുന്നത്. 18999 രൂപ വിലയുണ്ടായിരുന്ന ടാബ്ലറ്റിന്റെ 32 ജി.ബി. വേരിയന്റ് 13499 രൂപയ്ക്കും ലഭിക്കും. ടാബ്ലറ്റിന്റെ 2012 വേര്‍ഷനാണ് ഈ വിലയില്‍ വില്‍ക്കുന്നത്.

 

അടുത്തിടെ ഇറങ്ങിയ നെക്‌സസ് 7 2013 വേര്‍ഷന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നതിനു മുന്നോടിയായി 2012 വേര്‍ഷന്‍ സ്‌റ്റോക്കുകള്‍ വിറ്റു തീര്‍ക്കുന്നതിനാണ് ഈ വിലക്കുറവ് പ്രഖ്യാപിച്ചതെന്നാണ് സൂചന. ഈ വര്‍ഷം ജൂലൈയിലാണ് ഗൂഗിള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പുതിയ നെക്‌സസ് 7 ലോഞ്ച് ചെയ്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇത് വില്‍പനയ്‌ക്കെത്തിയെങ്കിലും ഇന്ത്യയില്‍ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല.

നെക്‌സസ് 7 ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നിലവില്‍ വിലക്കുറവ് പ്രഖ്യാപിച്ച 2012 വേര്‍ഷന്‍ നെക്‌സസ് 7 ടാബ്ലറ്റിന്റെ സവിശേഷതകള്‍ പരിശോധിക്കാം.

1.3 GHz Nvidia ടെഗ്ര 3 പ്രൊസസര്‍, 1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് IPS ഡിസ്‌പ്ലെ, 1 ജി.ബി. റാം, 1.2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 4325 mAh ബാറ്ററി എന്നിവയാണ് ടാബ്ലറ്റിനുള്ളത്.

നെക്‌സസ് 7-നെ കൂടാതെ ആപ്പിള്‍ ഐ ഫോണ്‍ 4-നും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 26500 രൂപ വിലയുണ്ടായിരുന്ന ഐ ഫോണ്‍ 4 8 ജി.ബി. വേരിയന്റ് ഇപ്പോള്‍ 21500 രൂപയ്ക്കാണ് ലഭിക്കുന്നത്.

ഗൂഗിള്‍ നെക്‌സസ് 7-ന്റെ ചിത്രങ്ങള്‍ക്കായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7
 

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

ഗൂഗിള്‍ നെക്‌സസ് 7

15999 രൂപയുടെ ടാബ്ലറ്റ് ഇപ്പോള്‍ 9999 രൂപയ്ക്ക്
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X