ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കള്‍ക്ക്, NAH വെബ്‌സൈറ്റും ഹെല്‍പ്പ്‌ലൈന്‍ നമ്പറും ആരംഭിച്ചു

|

സ്വാതന്ത്രദിന സന്ദേശത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്മാന്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീം പ്രഖ്യാപിച്ചത്. ഇപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് ഏജന്‍സി (NHA) ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കള്‍ക്കായി ഒരു വെബ്‌സൈറ്റും ഹെല്‍പ്പ്‌ലൈന്‍ നമ്പറും ആരംഭിച്ചിരിക്കുന്നു. ഇതിലൂടെ ഗുണഭോക്താക്കള്‍ക്ക് പ്രധാന്‍ മന്ത്രി ജാന്‍ ആരോഗ്യ യോജന (PMJAY)ല്‍ അവരുടെ പേര് അന്തിമ പട്ടികയില്‍ ഉണ്ടോ എന്ന് അറിയാന്‍ കഴിയും.

 
ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കള്‍ക്ക്, NAH വെബ്‌സൈറ്റും ഹെല്‍പ്പ്‌ലൈന്‍

NHA ആരംഭിച്ച വെബ്‌സൈറ്റ് (mere.pmjay.gov.in) ഉും ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ '14555' വുമാണ്. പത്തു കോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുളളത്. അതു കൊണ്ടു തന്നെ 50 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഗ്രാമീണ മേഖലയിലെ 8.03 കോടി ആളുകളും നഗരങ്ങളിലെ 2.33 കോടി പേരും പദ്ധതിയുടെ പരിധിയില്‍ വരും.

ഈ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെ സൗജന്യമായി ചികിത്സ നടത്താം. ഝാര്‍ഖണ്ഡില്‍ നിന്നും 10 കോടിയിലധികം വരുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് സെപ്തംബര്‍ 23ന് പ്രധാന മന്ത്രി നദേന്ദ്ര മോദി ആനൂകൂല്യം നല്‍കും.

ഒരു OTP ഉപയോഗിച്ചോ അല്ലെങ്കില്‍ KYC ഓണ്‍ലൈനിലൂടെ യോഗ്യരായവരുടെ പേര് ഉണ്ടോ എന്നും അറിയം. ആശുപത്രിയില്‍ കിടത്തിയുളള ചികിത്സക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാകുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകള്‍ പദ്ധതിയുടെ ഭാഗമാണ്.

ഇനി ഫേസ്ബുക്കിൽ ഒരു കളിയും നടക്കില്ല! ഏറെ പരിഷ്കരിച്ച AI സംവിധാനങ്ങളുമായി ഫേസ്ബുക്ക്!ഇനി ഫേസ്ബുക്കിൽ ഒരു കളിയും നടക്കില്ല! ഏറെ പരിഷ്കരിച്ച AI സംവിധാനങ്ങളുമായി ഫേസ്ബുക്ക്!

Best Mobiles in India

Read more about:
English summary
NHA launches website and helpline number for Ayushman Bharat beneficiaries

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X