ഇടയ്ക്കിടെ ഷൂലേസ് അഴിച്ചുകെട്ടണമെന്ന പേടിവേണ്ട... ! അത്യൂഗ്രന്‍ സംവിധാനങ്ങളുമായി നൈക്ക് 'സ്മാര്‍ട്ട് ഷൂ'

|

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം പ്രമുഖ ഷൂ നിര്‍മാതാക്കളായ നൈക്ക് തങ്ങളുടെ അത്യുഗ്രന്‍ സ്മാര്‍ട്ട് ഷൂസിനെ രംഗത്തിറങ്ങിക്കഴിഞ്ഞു. 2016ല്‍ പുറത്തിറക്കിയ നൈക്ക് ഹൈപ്പര്‍ അഡാപ്റ്റ് 1.0 യുടെ പിന്മുറക്കാരനായ നൈക്ക് അഡാപ്റ്റ് ബി.ബി യാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. അത്യുഗ്രന്‍ സ്മാര്‍ട്ട് ഫീച്ചറുകളുമായാണ് ഷൂസിന്റെ വരവ്.

 

ഷൂസിന്റെ നിര്‍മാണം

ഷൂസിന്റെ നിര്‍മാണം

ഒരൊറ്റ ആപ്പിലൂടെ ഷൂലേസ് കെട്ടുന്നതു മുതല്‍ ഉള്ളിലെ ക്രമീകരണങ്ങള്‍ വരെ നടത്താനാകുന്ന തരത്തിലാണ് ഷൂസിന്റെ നിര്‍മാണം. ഇനി ഇടയ്ക്കിടെ ഷൂ ലേസ് കെട്ടി ബുദ്ധിമുട്ടേണ്ടിവരില്ല. പകരം ആപ്പില്‍ ഓപ്ഷന്‍ തനിയെ ക്രമീകരിക്കും. വിവിധ സാഹചര്യങ്ങളില്‍ തനിയെ സജ്ജീകരിക്കാനുള്ള സൗകര്യവും ഷൂസിലൂണ്ട്. അഡ്വാന്‍സ്ഡ് പവര്‍-ലേസിംഗ് സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

പുത്തന്‍ സാങ്കേതികവിദ്യ

പുത്തന്‍ സാങ്കേതികവിദ്യ

ബാസ്‌ക്കറ്റ് ബോള്‍ കളിയായാലും മറ്റ് സ്‌പോര്‍ട്‌സ് ഇനങ്ങളും വ്യായാമങ്ങളും എന്തുമാകട്ട നൈക്ക് അഡാപ്റ്റ് നിങ്ങളെ വലിയ രീതിയില്‍ സഹായിക്കുമെന്നുറപ്പ്. ആദ്യം ബാസ്‌ക്കറ്റ് ബേള്‍ ഷൂവിലാണ് നൈക്ക് തങ്ങളുടെ പുത്തന്‍ സാങ്കേതികവിദ്യ പരീക്ഷിച്ചത്. ഇതിനു ശേഷമാണ് മറ്റു ഷൂകളില്‍ ഉപയോഗിച്ചത്. ഇതിനുള്ള കാരണങ്ങളും നൈക്ക് വ്യക്തമാക്കുന്നു.

ആദ്യം പരീക്ഷണം നടത്താന്‍
 

ആദ്യം പരീക്ഷണം നടത്താന്‍

ബാസ്‌ക്കറ്റ് ബോള്‍ കളിക്കുമ്പോള്‍ കാലുകളിലേക്കുള്ള രക്തചംക്രമണത്തില്‍ ഇടയ്ക്കിടെ വ്യതിയാനമുണ്ടാകുന്നു. അതിനാല്‍തന്നെ ഷൂസ് ഇടയ്ക്കിടെ അയയുകയും ചെയ്യും. അതിനാല്‍തന്നെ കൡക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതുതന്നെയാണ് ബാസ്‌ക്കറ്റ് ബേള്‍ ഷൂവില്‍ ആദ്യം പരീക്ഷണം നടത്താന്‍ നൈക്കിനെ നിര്‍ബന്ധിതമാക്കിയത്.

ഈ പ്രവര്‍ത്തനം നടക്കുന്നത്.

ഈ പ്രവര്‍ത്തനം നടക്കുന്നത്.

ഷൂസിനുള്ളിലെ മോട്ടോര്‍ സംവിധാനത്തിലൂടെയാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. ഷൂസില്‍ കളിക്കാര്‍ പ്രയോഗിക്കുന്ന ബലത്തിനനുസരിച്ച് ആപ്പിലേക്ക് നിര്‍ദേശം ലഭിക്കുകയും തനിയെ ഷൂ ലേസ് മുറുക്കിക്കെട്ടാനും കാരണമാകുന്നു. വ്യത്യസ്ത സാഹചര്യങ്ങളനുസരിച്ച് വിവിധ രീതിയില്‍ ക്രമീകരിക്കാനും ഈ ഷൂവില്‍ സൗകര്യമുണ്ട്.

വയര്‍ലെസ്

വയര്‍ലെസ്

വ്യത്യസ്ത ഗെയിമുകള്‍ കളിക്കുന്നവര്‍ക്കും ഏറെ ഉപയോഗപ്രദമാണ് ഈ ഷൂ. വാര്‍മിംഗ് അപ്പ് സമയത്ത് പ്രത്യേക ക്രമീകരണവും ഷൂസിലുണ്ട്. കൂടാതെ വയര്‍ലെസ് സംവിധാനവും കൂട്ടിനുണ്ട്. ഫെബ്രുവരി ആദ്യവാരം തന്നെ ഷൂസിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

വാട്ട്സ് ആപ്പ് മെസ്സേജുകൾ ഇനി ടൈപ്പ് ചെയ്യേണ്ടി വരില്ലവാട്ട്സ് ആപ്പ് മെസ്സേജുകൾ ഇനി ടൈപ്പ് ചെയ്യേണ്ടി വരില്ല

Best Mobiles in India

Read more about:
English summary
Nike launches 'smart' shoes that fit without you touching them

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X