മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിനു കാരണമല്ലെന്നു കണ്ടെത്തല്‍

Posted By:

മൊബൈല്‍ ടവറില്‍ നിന്നു വരുന്ന റേഡിയേഷന്‍ ബ്രെയിന്‍ കാന്‍സറിനു കാരണമാകുന്നു എന്ന വാദത്തിന് യാതൊരു തെളിവു മില്ലെന്ന് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍. മൊബൈല്‍ ഫോണ്‍ ടവറില്‍ നിന്നു പുറത്തുവരുന്ന റേഡിയേഷന്‍ മസ്തിഷ്‌കത്തിലെ കോശങ്ങളെ ബാധിക്കാന്‍ മാത്രം ശക്തിയുള്ളതല്ല എന്നാണ് അസോസിയേഷന്റെ കണ്ടെത്തല്‍.

വേള്‍ഡ് ഹെല്‍ത് ഓര്‍ഗനൈസേഷന്റെതുള്‍പ്പെടെ വിവിധ സംഘടനകളുടെ പഠന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന്റെയും സ്വയം നടത്തിയ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അഗര്‍വാള്‍ പറഞ്ഞു.

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിനു കാരണമല്ലെന്നു കണ്ടെത്തല്‍

സൂര്യനില്‍ നിന്നു വരുന്ന റേഡിയേഷന്‍ മൊബൈല്‍ ഫോണ്‍ ടവര്‍ പുറത്തുവിടുന്നതിനേക്കാള്‍ ആയിരം മടങ്ങ് കൂടുതലാണ്. മാത്രമല്ല മനുഷ്യന്റെ ജി.എന്‍.എയില്‍ മാറ്റം വരുത്താന്‍ മാത്രമുള്ളശക്തി മൊബൈല്‍ റേഡിയേഷനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ നടത്തിയ പഠനങ്ങളിലും മൊബൈല്‍ ഫോണ്‍ ടവര്‍ റേഡിയേഷന്‍ ബ്രെയിന്‍ കാന്‍സറിനു കാരണമാകുമെന്ന വാദം സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

അതേസമയം കുട്ടികളെയും ഗര്‍ഭിണികളെയും റേഡിയേഷന്‍ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് പഠനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടുമില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot