ഗൂഗിളിന് പരിസ്ഥിതിബോധമില്ലേ?

Posted By: Staff

ഗൂഗിളിന് പരിസ്ഥിതിബോധമില്ലേ?

ഏതൊരു പ്രാദേശിക സംഭവങ്ങളും വിഷയങ്ങളും ദൃശ്യവത്കരിച്ച് ഡൂഡിലാക്കി മാറ്റുന്ന ഗൂഗിളിന് ഇന്നെന്തുപറ്റി? ലോക പരിസ്ഥിതി ദിനം ഗൂഗിള്‍ മറന്നിരിക്കുന്നു. എല്ലാ പ്രതീക്ഷയോടും കൂടി ഗൂഗിള്‍ ഹോംപേജിലെത്തിയവര്‍ കണ്ടത് ഗൂഗിളിന്റെ ഒരു സാധാരണ ലോഗോ!

1972ല്‍ യുഎന്‍ കോണ്‍ഫറന്‍സില്‍ വെച്ച് നിശ്ചയിച്ച പരിസ്ഥിതി ദിന(ജൂണ്‍ 5)ത്തെ ഗൂഗിള്‍ എങ്ങനെ മറന്നുപോയെന്ന് ഇപ്പോഴും വ്യക്തമല്ല. വൈകിയെങ്കിലും ബോധം വരുമെന്ന് കാത്തിരുന്നവര്‍ക്കും തെറ്റുപറ്റി. പേജ് പഴയപടി തന്നെ. ലോകത്തിലെ എല്ലാ വിവരങ്ങളും നമുക്ക് മുമ്പിലെത്തിക്കുന്ന ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ പക്ഷെ ലോകപരിസ്ഥിതി ദിനത്തെ അവഗണിച്ചു.

സുപ്രധാന ദിവസങ്ങളെ ഇതാദ്യമായൊന്നുമല്ല ഗൂഗിള്‍ മറന്നുപോകുന്നത്. തൊഴിലാളി ദിനത്തിലും ഇതേ സംഭവം ഉണ്ടായി. ഇന്ത്യയിലായിരുന്നു അന്ന് തൊഴിലാളി ദിന ഡൂഡില്‍ പ്രത്യക്ഷപ്പെടാതിരുന്നത്. ഡൂഡിലിന്റെ ഇത്തരം പ്രവൃത്തികള്‍ സെര്‍ച്ച് എഞ്ചിന്‍ വിഭാഗീയത കാണിക്കുന്നു എന്നാരോപണത്തിന് വരെ ഇടയാക്കുന്നുണ്ട്.

ഈ വര്‍ഷം ഏപ്രിലില്‍ ലോകം കണ്ട ഹാസ്യസാമ്ര്ാട്ട് ചാര്‍ളി ചാപ്ലിന്റെ 123മത് പിറന്നാളും ഇതേ പോലെ ഗൂഗിള്‍ അവഗണിക്കുകയുണ്ടായി. ഉപയോക്താക്കളില്‍ പലരും മുമ്പ് കേട്ടിട്ടില്ലാത്ത വ്യക്തികളുടെ പിറന്നാളും മറ്റും കൊണ്ടാടുന്ന ഗൂഗിളിന് ഇതെന്തുപറ്റിയെന്നെല്ലാതെ മറ്റെന്ത് ചോദിക്കാന്‍.

Please Wait while comments are loading...

Social Counting