വിന്‍ഡോസ് ആപ്ലിക്കേഷന്‍ സ്റ്റോറില്‍ അഴിച്ചുപണി. അശ്ലീല ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യും

Posted By: Super

വിന്‍ഡോസ് ആപ്ലിക്കേഷന്‍ സ്റ്റോറില്‍ അഴിച്ചുപണി. അശ്ലീല ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യും

ലൈംഗീക ചുവയുള്ള ആപ്ലിക്കേഷനുകള്‍ വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റ്‌പ്ലേസ് ആപ്ലിക്കേഷന്‍ സ്റ്റോറിലുണ്ടാകില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അത്തരം ഉള്ളടക്കങ്ങള്‍ കണ്ടെത്തിയാല്‍ അവയെ സ്റ്റോറില്‍ നിന്ന് ഉടന്‍ തന്നെ നീക്കം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ആപ്ലിക്കേഷന്‍ ഐക്കണ്‍, ടൈറ്റില്‍, കണ്ടന്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും ആപ്ലിക്കേഷന്‍ നല്ലതോ ചീത്തയോ എന്ന് കമ്പനി തീരുമാനിക്കുക. ഐക്കണിനായി ഉപയോഗിക്കുന്ന ചിത്രങ്ങള്‍, ടൈറ്റില്‍ വിശദീകരണം എന്നിവ മൈക്രോസോഫ്റ്റ് പരിശോധിക്കും.

ഇതേ മാനദണ്ഡമാണ് ആപ്പിളും അതിന്റെ ആപ്ലിക്കേഷന്‍ സ്‌റ്റോറില്‍ സ്വീകരിക്കുന്നത്. വിന്‍ഡോസ് ഫോണിനെ എല്ലാതരം ആളുകളിലേക്കും എത്തിക്കുകയാണ്  പുതിയ തീരുമാനങ്ങളിലൂടെ മൈക്രോസോഫ്റ്റിന്റെ പദ്ധതി. ഉദാഹരണത്തിന് വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്ന മക്കള്‍ തെറ്റായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നില്ലെന്ന ഉറപ്പ് രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്നതിന് ഇത്തരം നിയമാവലികള്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ശരിയായ ആപ്ലിക്കേഷന്‍ ശരിയായ ഉപയോക്താവിലേക്ക് എത്തിക്കുന്നതിനൊപ്പം അതില്‍ മൈക്രോസോഫ്റ്റിന്റെ മാനദണ്ഡം പൂര്‍ണ്ണമായും പാലിക്കപ്പെടുകയുമാണ് കമ്പനി ഈ നിയന്ത്രണത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഓരോ ആപ്ലിക്കേഷനോടുമുള്ള ഉപയോക്താക്കളുടെ പ്രതികരണവും മൈക്രോസോഫ്റ്റ് നിരീക്ഷിക്കും, ഉപയോക്താക്കള്‍ക്ക് ഒരു ആപ്ലിക്കേഷന്‍ തെറ്റാണെന്ന അഭിപ്രായമുണ്ടെങ്കില്‍ കര്‍ശനമായ പരിശോധനക്ക് ആ ആപ്ലിക്കേഷനെ വിധേയമാക്കാനും പുതിയ നിയമാവലിയിലൂടെ മൈക്രോസോഫ്റ്റിന് അവകാശമുണ്ടെന്ന്

മൈക്രോസോഫ്റ്റ് വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് സീനിയര്‍ ഡയറക്ടര്‍ ടോഡ് ബ്രിക്‌സ് വ്യക്തമാക്കി.

ലൈംഗീകതയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളെ പൂര്‍ണ്ണമായും ഒഴിവാക്കുകയല്ല കമ്പനിയുടെ ലക്ഷ്യം മറിച്ച് പരിധിവിട്ടുള്ള ലൈംഗീകപ്രയോഗങ്ങളും മറ്റും ഇല്ലാതാക്കുകയാണ്. ആപ്ലിക്കേഷനുകള്‍ക്കായി ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്പോള്‍ നിഴല്‍ചിത്രങ്ങള്‍ അഥവാ ഛായാചിത്രങ്ങള്‍ ഉപയോഗിക്കുന്നതാകും

ഡെവലപര്‍മാര്‍ക്ക് ഗുണകരമെന്നും മൈക്രോസോഫ്റ്റ് നിര്ദ്ദേശിക്കുന്നു.

70,000 ആപ്ലിക്കേഷനുകളാണ് മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ്

ചെയ്യാനാകുക. 5 ലക്ഷവുമായി ആപ്പിളും 4.5 ലക്ഷവുമായി ആന്‍ഡ്രോയിഡും മൈക്രോസോഫ്റ്റിന് മുന്നിലുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot