ആരാധകരെ ഞെട്ടിച്ച് ഷവോമി ഇത്തവണ പുറത്തിറക്കിയത് ആദ്യത്തെ റോബോട്ടായ 'സൈബർഡോഗ്'

|

ഷവോമി ഇന്ന് ഏറെ ശ്രദ്ധ നേടിയിട്ടുള്ള ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരനായി മാറിയ ഒരു ടെക്നോളജി പ്രോഡക്റ്റ് ബ്രാൻഡാണ്. ഷവോമി അവതരിപ്പിച്ചിട്ടുള്ള എല്ലാ ഡിവൈസുകളും വിലക്കുറവിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നു. അതുകൊണ്ടുതന്നെ, സാങ്കേതികത ഇഷ്ട്ടപ്പെടുന്ന ഏതൊരാൾക്കും ഷവോമി എന്നുപറയുന്നത് വളരെയധികം സുപരിചതമായിട്ടുള്ള ഒരു ബ്രാൻഡാണ്. സ്മാർട്ഫോണുകൾ, ടെക്-ഗാഡ്‌ജെറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നുതുടങ്ങി നിരവധി ഡിവൈസുകളാണ് ഷവോമി ഇന്നുവരെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്, സാങ്കേതികതയെ ഉപയോഗപ്പെടുത്തി ഷവോമി നിർമ്മിച്ചിരിക്കുന്ന ഓരോ ഡിവൈസുകളും ഇതിനോടകം ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

 

ആരാധകരെ ഞെട്ടിച്ച് ഷവോമി ഇത്തവണ പുറത്തിറക്കിയത് ആദ്യത്തെ റോബോട്ടായ 'സൈബർഡോഗ്'

ഇപ്പോൾ ഷവോമി മറ്റൊരു വിഭാഗത്തിലേക്ക് ചുവട് വെക്കുകയാണ്. ഇന്നലെ വൈകുന്നേരം 'സൈബർഡോഗ്' എന്ന് പേര് നൽകിയിട്ടുള്ള ആദ്യത്തെ റോബോട്ട് അവതരിപ്പിച്ചു. ഈ പരീക്ഷണം ഒരുപാട് മികച്ച സാങ്കേതികതൾ കൊണ്ടുവരുന്നതിന് പ്രചോദനമാകുമെന്ന് ഷവോമി അഭിപ്രായപ്പെട്ടു. ഷാവോമിയുടെ റോബോട്ടിക്‌സ് വിഭാഗത്തിലേക്കുള്ള പ്രവേശനം 'സൈബർഡോഗ്' അടയാളപ്പെടുത്തുന്നു. ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണായ എംഐ മിക്‌സ് 4, പുതിയ എംഐ പാഡ് 5 ടാബ്‌ലെറ്റ് സീരീസ്, എംഐ ഒലെഡ് സ്മാർട്ട് ടിവികൾക്കായുള്ള 2021 ലൈനപ്പ് തുടങ്ങിയ മറ്റ് പ്രോഡക്റ്റുകൾക്കൊപ്പം ഷവോമിയുടെ മൂന്ന് മണിക്കൂർ നീണ്ട ലോഞ്ച് ഇവന്റിലാണ് ഈ റോബോട്ട് അവതരിപ്പിച്ചത്.

ആരാധകരെ ഞെട്ടിച്ച് ഷവോമി ഇത്തവണ പുറത്തിറക്കിയത് ആദ്യത്തെ റോബോട്ടായ 'സൈബർഡോഗ്'

സൈബർഡോഗ് ഉപയോഗിച്ച് പര്യവേക്ഷണം ചെയ്യുവാൻ കഴിയുന്ന സാധ്യതകളെക്കുറിച്ച് ഷവോമി മറ്റൊന്നും പറഞ്ഞില്ല. കമ്പനി ആരംഭിക്കുന്നതിനായി ഈ റോബോട്ടിൻറെ 1000 യൂണിറ്റുകൾ മാത്രമേ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നുള്ളൂ. ഓരോ സൈബർഡോഗിനും 9,999 യുവാൻ അല്ലെങ്കിൽ ഏകദേശം 1,14,000 രൂപ വില വരും. ഷവോമി ഈ പ്രോഡക്റ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സാധ്യത വളരെ കുറവാണ്. ഷവോമിയുടെ ബ്ലോഗ് പോസ്റ്റിൽ ഈ സൈബർഡോഗിനെ 'കരുത്തേറിയതും, കൃത്യതയുള്ളതും, എങ്ങോട്ട് വേണമെങ്കിലും നീങ്ങുവാൻ സാധിക്കുന്ന ഒന്ന്' എന്ന് കുറിക്കുന്നു.

ആരാധകരെ ഞെട്ടിച്ച് ഷവോമി ഇത്തവണ പുറത്തിറക്കിയത് ആദ്യത്തെ റോബോട്ടായ 'സൈബർഡോഗ്'
 

ഷവോമിയുടെ ഇൻ-ഹൗസ് വികസിപ്പിച്ച സെർവോ മോട്ടോറുകളാണ് ഈ റോബോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരമാവധി ടോർക്ക് ഔട്ട്പുട്ടും റൊട്ടേഷൻ വേഗതയും 32N. m/220Rpm വരെയും, 3.2m/s വരെ അതിവേഗ ചലനങ്ങളും ബാക്ക്ഫ്ലിപ്പുകൾ പോലുള്ള സങ്കീർണ്ണമായ പ്രവർത്തനങ്ങളും നടത്താൻ ഈ സൈബർഡോഗിന് കഴിയുമെന്നും ഷവോമി വ്യക്തമാക്കി. ഇത് എംബഡഡ്, എഡ്ജ് സിസ്റ്റങ്ങൾക്കായുള്ള എഐ സൂപ്പർ കമ്പ്യൂട്ടർ എൻ‌വിഡിയ ജെറ്റ്‌സൺ സേവ്യർ എൻ‌എക്സ് പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. സൈബർഡോഗിന് അതിൻറെ സെൻസർ സിസ്‌റ്റം പിടിച്ചെടുത്ത ഡാറ്റ ഒരു തടസ്സവുമില്ലാതെ പ്രോസസ്സ് ചെയ്യാൻ കഴിയുമെന്ന് ഷവോമി പറയുന്നു.

ആരാധകരെ ഞെട്ടിച്ച് ഷവോമി ഇത്തവണ പുറത്തിറക്കിയത് ആദ്യത്തെ റോബോട്ടായ 'സൈബർഡോഗ്'

സൈബർഡോഗിൻറെ അകത്ത് വരുന്ന ഇന്റർഫേസിൽ മൂന്ന് ടൈപ്പ്-സി പോർട്ടുകളും ഒരു എച്ച്ഡിഎംഐ പോർട്ടും ഉൾപ്പെടുന്നു. ഇത് ഡവലപ്പർമാർക്ക് ഹാർഡ്‌വെയർ ആഡ്-ഓണുകളോ അല്ലെങ്കിൽ സോഫ്റ്റ്വെയർ സിസ്റ്റങ്ങളോ അതുമല്ലെങ്കിൽ ഒരു സെർച്ച്‌ലൈറ്റ്, പനോരമിക് ക്യാമറ, മോഷൻ ക്യാമറ, ലിഡാർ അല്ലെങ്കിൽ അത്തരത്തിലുള്ളവ കണക്റ്റ് ചെയ്യുവാൻ ഉപയോഗിക്കാവുന്നതാണ്. സൈബർ ഡോഗിന് ഏത് വശത്തോട്ടും നീങ്ങുവാൻ സഹായിക്കുന്ന 11 ഹൈ-പ്രിസിഷൻ സെൻസറുകൾ ക്രമീകരിച്ചിരിക്കുന്നു. ഇതിൽ ടച്ച് സെൻസറുകൾ, ക്യാമറകൾ, അൾട്രാസോണിക് സെൻസറുകൾ, ജിപിഎസ് മൊഡ്യൂളുകൾ എന്നിവയും ഉൾപ്പെടുന്നു. സൈബർ ഡോഗ് അതിൻറെ ചുറ്റുപാടുകൾ തത്സമയം വിശകലനം ചെയ്യാനും നാവിഗേഷൻ മാപ്പുകൾ സൃഷ്ടിക്കാനും ലക്ഷ്യസ്ഥാനം ആസൂത്രണം ചെയ്യാനും തടസ്സങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന ഒരു വിഷൻ സെൻസർ സംവിധാനത്തോടെയാണ് ഈ റോബോട്ട് വരുന്നത്. ഇതിന് മനുഷ്യൻറെ പെരുമാറ്റവും, ഫേസ് റെക്കഗ്നിഷൻ ട്രാക്കിംഗും തിരിച്ചറിയാൻ കഴിയും.

Best Mobiles in India

English summary
On Tuesday evening, the Chinese electronics company took a major step forward by releasing CyberDog, its first-ever robot. This is an experimental, open-source machine, according to Xiaomi, with "unforetold possibilities."

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X