Just In
- 14 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 17 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 23 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 1 day ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Automobiles
ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അള്‍ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്‍
- News
ദിലീപിന് കൊടുത്ത അതേ പണിയാണ് ഉണ്ണി മുകുന്ദനും കൊടുത്തിരിക്കുന്നത്: ഗുഢാലോചനയെന്ന് സജി നന്ത്യാട്ട്
- Movies
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
- Sports
IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്സിലും ഇഷാന് ഫ്ളോപ്പ്!
- Lifestyle
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
നോബിള്‍ സ്കിയോഡോ 39 ഇഞ്ച് സ്മാര്‍ട്ട് എച്ച്ഡി ആന്‍ഡ്രോയ്ഡ് ടിവി ഇന്ത്യയില്‍; വില 16999 രൂപ
ഇന്ത്യന്‍ സ്മാര്‍ട്ട് ടിവി വിപണി അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഷവോമി അടക്കിവാഴുന്ന സ്മാര്‍ട്ട് ടിവി വിപണിയിലേക്കാണ് നോബിള്‍ സ്കിയോഡോ എത്തിയിരിക്കുന്നത്. കമ്പനി പുറത്തിറക്കിയിരിക്കുന്ന 39 ഇഞ്ച് സ്മാര്‍ട്ട് എച്ച്ഡി ടിവിയുടെ പ്രധാന സവിശേഷത ഇന്റലിജന്റ് യുഐ ആണ്. വില 16999 രൂപ. രാജ്യത്തെമ്പാടുമുള്ള റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ടിവി ലഭിക്കും.

NB39INT01 എന്ന മോഡല്‍ നമ്പരില്‍ അറിയപ്പെടുന്ന ടിവി ഉയര്‍ന്ന കോണ്ട്രാസ്റ്റും ദൃശ്യമികവും ഉറപ്പുനല്‍കുന്നു. ഒരുകൂട്ടം ആപ്പുകളോടെ വരുന്ന ടിവി ഉപഭോക്താക്കള്‍ക്ക് മികച്ച സ്മാര്‍ട്ട് ടിവി അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ടിവി വിവിധതരത്തില്‍ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയും.
നോബിള്‍ സ്കിയോഡോ 39 ഇഞ്ച് സ്മാര്‍ട്ട് എച്ച്ഡി ടിവിയുടെ പ്രധാന സവിശേഷതകള്‍
ടിവിയുടെ റെസല്യൂഷന്‍ 366x768 ആണ്. 16.7 ദശലക്ഷം നിറങ്ങള്‍ കാഴ്ചക്കാരന് നല്കാന് ടിവിക്ക് സാധിക്കും. അതുകൊണ്ട് തന്നെ ദൃശ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് ഉപഭോക്താവിന് ഒരിക്കലും പരാതിപ്പെടേണ്ടി വരുകയില്ല. 4K UHD റെഡി ടിവിയാണിത്.
ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ടിവിയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സര്‍ ക്വാഡ്കോര്‍ കോര്‍ടെക്സ് A7 CPU ആണ്. 1GB റാമും 8GB സ്റ്റോറേജുമാണ് മറ്റ് പ്രത്യേകതകള്‍. ഇന്‍-ബില്‍റ്റ് മിറാകാസ്റ്റ് സംവിധാനവും ഇ-ഷെയര്‍ ആപ്പും ടിവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ നിന്നുള്ള വീഡിയോകളും മറ്റും ടിവിയില്‍ കാണാനാകും. ഇന്റലിജന്റ് യൂസര്‍ ഇന്റര്‍ഫേസിന്റെ സഹായത്തോടെ ടിവി ഹോം സ്ക്രീനില്‍ നേരിട്ട് വീഡിയോ സ്ട്രീം ചെയ്യാനും സൗകര്യമുണ്ട്. നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാര്‍, പ്രൈം തുടങ്ങിയവയില്‍ നിന്നുള്ള വീഡിയോകള്‍ ഇതില്‍ കാണാവുന്നതാണ്. മൂന്നുലക്ഷം മണിക്കൂര്‍ കാഴ്ചയാണ് ഇന്റലിജന്റ് യുഐ ഉറപ്പുനല്‍കുന്നത്.
10Wx10W ശബ്ദം നല്കാന് കഴിയുന്ന രണ്ട് സ്പീക്കറുകളാണ് ടിവിയുടെ മറ്റൊരു സവിശേഷത. അതുകൊണ്ട് തന്നെ തീയറ്ററില്‍ ലഭിക്കുന്ന അതേ അനുഭവം ടിവി നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, എതര്‍നെറ്റ് പോര്‍ട്ട്, വൈ-ഫൈ എന്നിവയും ടിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മോഷന്‍ സെന്‍സര്‍ റിമോട്ടാണ് ടിവിയ്ക്കൊപ്പമുള്ളത്. ഇതില്‍ ഇന്‍-ബില്‍റ്റ് കീബോര്‍ഡുമുണ്ട്. മോഷന്‍ സെന്‍സര്‍ ചാനലുകള്‍ മാറ്റുന്നത് അടക്കമുള്ള കാര്യങ്ങള്‍ അനായാസമാക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470