Just In
- 12 hrs ago
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- 17 hrs ago
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- 1 day ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 1 day ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
Don't Miss
- News
അലിഗഡിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു: അക്രമത്തിൽ പോക്ടർക്ക് പരിക്ക്, ക്യാമ്പസിലെ ഗേറ്റുകൾ അടച്ചുപൂട്ടി
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില്‍ ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Lifestyle
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുമായി ഉൽപ്പന്നങ്ങൾ; ആമസോണിനെതിരെ പൊലീസ് കേസ്
ചവിട്ടുമെത്തയിലും ടോയ്ലറ്റിന്റെ സീറ്റ് കവറിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആമസോണിനെതിരെ പൊലീസ് കേസ് എടുത്തു.മതത്തോട് അപമര്യാദ കാണിച്ചു എന്നാരോപിച്ചാണ് ഓൺലൈൻ വാണിജ്യ പ്ലാറ്റ്ഫോമായ ആമസോണിനെതിരെ പൊലീസ് കേസെടുത്തത്.

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ചവിട്ടുമെത്തയും ടോയ്ലറ്റ് സീറ്റ് കവറും ആമസോണിന്റെ യു.എസ് വെബ്സൈറ്റില്‍ വില്‍പ്പനയ്ക്ക് വച്ചതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐ.പി.സി സെക്ഷന്‍ 153A
മതത്തിന്റെയും വര്‍ഗത്തിന്റെയും ജനനത്തിന്റെയും പേരില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വെറുപ്പ് സൃഷ്ടിക്കുന്നത് തടയുന്നതിനുള്ള ഐ.പി.സി സെക്ഷന്‍ 153A പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുമായി ഉൽപ്പന്നങ്ങൾ
കൂടാതെ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കുന്നതിന് കാരണമായെന്നും ആരോപിച്ച് നോയിഡയിലെ സെക്ടര്‍ 58 സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.

കമ്പനിക്കെതിരെ നിയമനടപടി
ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന കമ്പനിക്കെതിരെ കര്‍ശനമായ നിയമനടപടി എടുക്കണമെന്നും ഹിന്ദുക്കള്‍ക്ക് അവരുടെ ആത്മാഭിമാനവും വിശ്വാസവും സമാധാനപരമായി കാത്തുസൂക്ഷിക്കണമെന്നും പരാതിക്കാരനായ വികാസ് മിശ്ര പറഞ്ഞു.

ആമസോണ്‍
എന്നാൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ആമസോണ്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ആമസോണ്‍ ബഹിഷ്കരണം
ഇന്ത്യയില്‍ പ്രചാരമുള്ള പ്രധാന റീട്ടെയില്‍ വെബ്സൈറ്റായ ആമസോണ്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള #BoycottAmazon ക്യാംപയിന് മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ ശ്രദ്ധ നേടി തുടങ്ങി.

വിവാദമായ ഉല്‍പ്പന്നങ്ങള്‍
തുടര്‍ന്ന് വിവാദമായ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു. കമ്പനിയുടെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ വില്‍പ്പക്കാരും ബാധ്യസ്തരാണെന്നും അല്ലാത്തവര്‍ക്കെതിരെ നിയമനിടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790