Home
News

10 മിനിറ്റ് ചാർജിൽ കിട്ടുന്നത് 150 മിനിറ്റ് പ്ലേടൈം! നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 കളിക്കളത്തിൽ

പുത്തൻ സാങ്കേതിക വിദ്യകളുള്ള നിരവധി ഇയർബഡുകളാണ് വിപണിയിലുള്ളത്. മികച്ച ശ്രവ്യാനുഭവം നൽകുന്നവ ബ്ലൂടുത്ത്, വോയിസ് അസിസ്റ്റന്റ് ഫീച്ചറുകളുള്ള ഇയർ ബഡുകൾക്ക് വിപണികളിൽ ആവശ്യക്കാരേറയാണ്. മികച്ച ശ്രവ്യാനുഭവം നൽകുന്ന പുതിയ ഇയർ ബഡുകൾ അവതരിപ്പിച്ചിരിക്കുകയാണ് നോയ്സ്. നോയ്‌സ് എയർ ബഡ്‌സ് പ്രോ 6ആണ് പുതിയതായി ഇറക്കിയ ഇയർ ബഡുകൾ. നിലവിൽ പുറത്തിറക്കിയ എയർ ബഡ്‌സ് സീരീസിലെ ഏറ്റവും പുതിയതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ടി ഡബ്ലു എസ് ഇയർബഡാണിത്. ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ സൗകര്യത്തോടെയുള്ള ഇയർ ബഡുകളാണ് നോയ്‌സ് എയർ ബഡ്‌സ് പ്രോ 6. 2025 ജനുവരിയിൽ പുറത്തിറങ്ങിയ നോയ്‌സ് ടി ഡബ്ലു എസ് എയർ ബഡ്‌സ് 6 ന്റെ പിൻഗാമിയാണ് നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 പുറത്തിറക്കിയിരിക്കുന്നത്.

നോയിസിന്റെ പതിവ് സുതാര്യ രൂപ കൽപനിയിൽ തന്നെയാണ് ഇയർ ബഡുകളും ചാർജിങ് കേസുകളും തയ്യാറാക്കിയിരിക്കുന്നത്. ഡ്യുവൽ കണക്റ്റിവിറ്റി, ഇൻ ഇയർ ഡിറ്റക്ഷൻ സംവിധാനം, ഒരു വർഷത്തെ വാറന്റി എന്നിവയും ഇയർ ബഡിന്റെ സവിശേഷതകളാണ്. 12.4mm ടൈറ്റാനിയം ഡ്രൈവറുകളുള്ള ഇൻ-ഇയർ സ്റ്റൈൽഡ് ഇയർബഡാണിത്.

10 മിനിറ്റ് ചാർജിൽ കിട്ടുന്നത് 150 മിനിറ്റ് പ്ലേടൈം!

ക്വാഡ് മൈക്ക് എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ ടെക്‌നോളജിയാണ് നോയ്‌സ് എയർ ബഡ്‌സ് പ്രോ 6യിൽ ഉപയോഗിച്ചിരിക്കുന്നത്. അതുവഴി മെച്ചപ്പെട്ട കോൾ നിലവാരം വാഗ്ദാനം ചെയ്യുന്നുണ്ട്. നോയ്‌സ് എയർ ബഡ്‌സ് പ്രോ 6യിൽ 49dB വരെ നോയ്‌സ് ക്യാൻസലേഷൻ സാധ്യമാക്കുകയും 43 മണിക്കൂർ മൊത്തം പ്ലേടൈം നൽകുകയും ചെയ്യുന്നു.

നോയ്‌സ് എയർ ബഡ്‌സ് പ്രോ 6യിൽ സ്പേഷ്യൽ ഓഡിയോ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 24-ബിറ്റ് വരെ ഉയർന്ന നിലവാരമുള്ള ഓഡിയോ വാഗ്ദാനം ചെയ്യുന്ന ഘഒഉഇ കോഡെക്കിനെയാണ് നോയ്‌സ് എയർ ബഡ്‌സ് പ്രോ 6പിന്തുണയ്ക്കുന്നുണ്ട്. ഇത് സ്റ്റാൻഡേർഡ് SBC കോഡെക്കിനേക്കാൾ 3 മടങ്ങ് കൂടുതൽ ഇഫക്റ്റീവ് സൗണ്ട് കൈമാറുന്നു.

ഈ ടെക്നോളജിയുടെ സഹായത്തോടെ കൃത്യവും വ്യക്തവുമായ ആശയ വിനിമയം ഉറപ്പാക്കുകയും ചെയ്യുന്നു. ഓഡിയോ ഫയലുകൾ കംപ്രസ് ചെയ്യുമ്പോഴും ഉന്നത ഓഡിയോ ഗുണമേന്മ നിലനിർത്താൻ കഴിയും. ഇൻസ്റ്റാചാർജ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ വെറും 10 മിനിറ്റ് ചാർജ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് 150 മിനിറ്റ് പ്ലേടൈം ആസ്വദിക്കാൻ കഴിയും.

കൂടാതെ 50 എംഎസ് ലോ ലേറ്റൻസി മോഡ്, ഇൻ-ഇയർ ഡിറ്റക്ഷൻ, ഹൈപ്പർ സിങ്ക് കണക്ഷൻ, കൂടുതൽ സൗകര്യത്തിനായി ഐപി 55 റേറ്റിങ്ങുള്ള നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 ടിഡബ്ല്യു എസ് ഇയർ ബഡുകൾ ഡസ്റ്റ് സ്പ്ലാഷ് റെസിസ്റ്റാണ്. കൂടാതെ ബാറ്ററി ഇൻഡിക്കേറ്റർ സ്‌ക്രീൻ ഉപയോഗിച്ച് ഇയർബഡിന്റെ പവർ സജ്ജമാണോയെന്ന് അറിയാൻ കഴിയും.

10 മിനിറ്റ് ചാർജിൽ കിട്ടുന്നത് 150 മിനിറ്റ് പ്ലേടൈം!

സ്ലേറ്റ് ബ്ലാക്ക്, നിംബസ് ഗ്രേ, പെറ്റൽ പിങ്ക് നിറങ്ങളിൽ ലഭ്യമാകുന്ന നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 ന് 3499 രൂപയാണ് വില. ഏപ്രിൽ 9 മുതൽ നോയ്‌സ് വെബ്‌സൈറ്റിലും ആമസോണിലും ഇയർ ബഡ്സ് ലഭ്യമാകും. നോയ്‌സ് വെബ്‌സൈറ്റ് വഴി ഇപ്പോൾ പ്രീ-ഓഡറും ലഭ്യമാണ്. ഉപയോക്താക്കൾ മുൻകൂട്ടി ഓർഡർ ചെയ്യുന്നതിന് 499 രൂപ നൽകണം. ഇതിലൂടെ 999 രൂപയുടെ കൂപ്പൺ കോഡ് നൽകുന്നതിലൂടെ വിൽപ്പന ദിവസം ഇയർബഡുകൾ 2,500 രൂപയ്ക്ക് സ്വന്തമാക്കാനുള്ള മികച്ച അവസരവും കമ്പനി നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Noise has introduced the Air Buds Pro 6 TWS earbuds with 12.4mm titanium drivers, 49dB hybrid ANC, and a total playback time of up to 43 hours with Instacharge fast charging. The earbuds also support spatial audio, the LHDC codec, low latency, and come with IPX5 water resistance and in-ear detection. Priced at Rs. 3,499, they will be available for pre-order with a special discount on April 9th via the Noise website and Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X