നോക്കിയ1 ആന്‍ഡ്രോയ്‌ഡ്‌ ഒറിയോ ഗൊ പതിപ്പ്‌ മാര്‍ച്ചില്‍ പുറത്തിറക്കിയേക്കും

By Archana V
|

നോക്കിയ പല സമയങ്ങളിലും പലതരത്തില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്‌ . നോക്കിയ പുറത്തിറക്കാന്‍ ഒരുങ്ങുന്ന സ്‌മാര്‍ട്‌ഫോണുകളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാണ്‌. നോക്കിയ 9, നോക്കിയ 7 , 3310 യുടെ 4ജി പതിപ്പ്‌ എന്നിവയുടെ വിവരങ്ങള്‍ അടുത്തിടെ ചോര്‍ന്ന്‌ കിട്ടിയിരുന്നു.

നോക്കിയ1 ആന്‍ഡ്രോയ്‌ഡ്‌ ഒറിയോ ഗൊ പതിപ്പ്‌ മാര്‍ച്ചില്‍

നോക്കിയയുടെ വരാനിരിക്കുന്ന സ്‌മാര്‍ട്‌ഫോണിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങളാണ്‌ ഇപ്പോള്‍ കേട്ടു കൊണ്ടിരിക്കുന്നത്‌. എന്നാല്‍ ഇപ്പോള്‍ നോക്കിയ 9, നോക്കിയ 7 എന്നിവയെ കുറിച്ചല്ല തികച്ചും വ്യത്യസ്‌തമായ മറ്റൊരു ഡിവൈസിനെ കുറിച്ചുള്ള വാര്‍ത്തകളാണ്‌ വരുന്നത്‌ .

ഉപയോക്താക്കള്‍ക്കായി ചെലവ്‌ കുറഞ്ഞ സ്‌മാര്‍ട്‌ ഫോണ്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്‌ നോക്കിയ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. നോക്കിയ 1 എന്നറിയപ്പെടുന്ന പുതിയ സ്‌മാര്‍ട്‌ഫോണ്‍ ആന്‍ഡ്രോയ്‌ഡ്‌ ഗൊ പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരിക്കും എത്തുക. അങ്ങനെസംഭവിച്ചാല്‍ നോക്കിയ ആദ്യം എത്തുക എമര്‍ജിങ്‌ മാര്‍ക്കറ്റുകളിലായിരിക്കും .

എമേര്‍ജിങ്‌ മാര്‍ക്കറ്റുകള്‍ക്ക്‌ വേണ്ടി പ്രാരംഭതല നോക്കിയ ബ്രാന്‍ഡഡ്‌ സ്‌മാര്‍ട്‌ഫോണുകള്‍ എച്ച്‌എംഡി ഗ്ലോബല്‍ ഇപ്പോള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണന്ന്‌ റഷ്യന്‍ ജേര്‍ണലിസ്റ്റായ എല്‍ദാര്‍ മുര്‍താസിന്‍ ആണ്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

ഇതിന്‌ പുറമെ ഡിവൈസിന്റെ സവിശേഷതകളും അദ്ദേഹം വെളിപ്പെുത്തിയിട്ടുണ്ട്‌. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ എന്നിവയോട്‌ കൂടിയായിരിക്കും ഡിവൈസ്‌ എത്തുക എന്നാണ്‌ അദ്ദേഹം സൂചന നല്‍കുന്നത്‌. എച്ച്‌ഡി ഐപിഎസ്‌ ഡിസ്‌പ്ലെ ആയിരിക്കും ഡിവൈസിലേത്‌. 5990 റൂബെല്‍സ്‌ ( ഏകദേശം 6,550 രൂപ ) ആണ്‌ ഡിവൈസിന്‌ പ്രതീക്ഷിക്കുന്ന വില.

ഐഫോണ്‍, മോട്ടോ, റെഡ്മി, ഗാലക്‌സി എന്നീ കമ്പനി ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന വില കിഴിവ്ഐഫോണ്‍, മോട്ടോ, റെഡ്മി, ഗാലക്‌സി എന്നീ കമ്പനി ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന വില കിഴിവ്

അടുത്ത വര്‍ഷം നോക്കിയ മാത്രമായിരിക്കില്ല ആന്‍ഡ്രോയ്‌്‌ഡ്‌ ഗൊ ഡിവൈസ്‌ പുറത്തിറക്കുന്നത്‌ എന്നാണ്‌ സൂചന. ഹ്യുവായ്‌യും സമാനമായ ഫോണിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ മുര്‍താസിന്‍ പറയുന്നത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമാക്കിയിട്ടില്ല.

ചെലവ്‌ കുറഞ്ഞ സ്‌മാര്‍ട്‌ഫോണുകള്‍ വികസിപ്പിച്ചെടുക്കുന്നതിന്‌ വേണ്ടി എമേര്‍ജിങ്‌ മാര്‍ക്കറ്റുകള്‍ക്കായി കഴിഞ്ഞ മെയില്‍ പ്രഖ്യാപിച്ച പ്രോഗ്രാമാണ്‌ ആന്‍ഡ്രോയ്‌ഡ്‌ ഗൊ. നിലവില്‍ എല്ലായിടത്തുമുള്ള കമ്പനിയുടെ ആന്‍ഡ്രോയ്‌ട്‌ മൊബൈല്‍ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ ലഘുപതിപ്പാണ്‌ ഇത്‌. റാം 1ജിബിയില്‍ താഴെ വരുന്ന ഡിവൈസുകള്‍ക്ക്‌ വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്‌തിട്ടുള്ള ടെക്‌നോളജി ആണിത്‌.

നെറ്റ്‌വര്‍ക്‌ കവറേജ്‌ ദുര്‍ബലവും മൊബൈല്‍ ഡേറ്റ നിരക്ക്‌ ഉയര്‍ന്നിരിക്കുന്നതുമായ സ്ഥലങ്ങള്‍ക്ക്‌ വേണ്ടി ഉള്ളതാണ്‌ ആന്‍ഡ്രോയ്‌ഡ്‌ ഗൊ എന്ന്‌ ഗൂഗിള്‍ പറഞ്ഞു. ഡിവൈസുകളില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ്‌ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുക എന്നതാണ്‌ ആന്‍ഡ്രോയ്‌ഡ്‌ ഗൊ കൊണ്ട്‌ ഗൂഗിള്‍ ആത്യന്തികമായി ക്ഷ്യമിടുന്നത്‌.

Best Mobiles in India

Read more about:
English summary
HMD Global’s next entry-level smartphone will be marketed as the Nokia 1 and launch as part of Google’s Android Go program in March, one industry source from Russia has revealed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X