ക്വല്‍കോമിന്റെ പുതിയ ചിപ്‌സെറ്റുമായി നോക്കിയ 10 എത്തുന്നു

Posted By: Samuel P Mohan

ഏവര്‍ക്കും അറിയാം 2017 നോക്കിയ സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ഷമായിരുന്നു എന്ന്. എന്നാല്‍ ഇത് പിന്തുടരാനാണോ നോക്കിയ ആഗ്രഹിക്കുന്നത്? ക്വല്‍കോമിന്റെ പുതിയ ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 845 SoC പ്രഖ്യാപിച്ചു. വളരെ മികച്ച പ്രവർത്തനവും സവിശേഷതകളുമാണ് ഈ പ്രോസസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്വല്‍കോമിന്റെ പുതിയ ചിപ്‌സെറ്റുമായി നോക്കിയ 10 എത്തുന്നു

ഈ പ്രോസസര്‍ 2018ലെ എല്ലാ മികച്ച സ്മാര്‍ട്ട്‌ഫോണുകളിലും എത്തുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സത്യമാണെങ്കില്‍ വരാന്‍ പോകുന്ന നോക്കിയ 10നും ഉള്‍പ്പെടുത്തും എന്നതില്‍ യാതൊരു സംശയവും ഇല്ല. അങ്ങനെ വന്നാല്‍ നോക്കിയ 10ന്റെ ശക്തി എത്രത്തോളമാകുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉളളൂ.

സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍ ഉള്‍പ്പെടുത്തി ഇറങ്ങുന്ന ഫോണുകളുടെ ലിസ്റ്റ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ആ ഫോണുകളാണ് സാംസങ്ങ് ഗാലക്‌സി എസ്9, ഗാലക്‌സി എസ്9+, എല്‍ജി ജി7, ജി7+, എച്ച്ടിസി യു12, എച്ച്ടിസി യു12+, മോട്ടോ Z (2019), ഗാലക്‌സി നോട്ട് 9, സോണി എക്‌സ്പീരിയ XZ പ്രോ-A, എക്‌സ്പീരിയ XZ 2, ഗൂഗിള്‍ പിക്‌സല്‍ 3 XL, എല്‍ജി വി40, നോക്കിയ 10, സാംസങ്ങ് W2019 ഫ്‌ളിപ് ഫോണ്‍, ZTE നൂബ്യ Z18, ഷവോമി മീ മിക്‌സ് 3.

4 ക്യാമറകളുമായി ജിയോണി S11 ജനുവരിയില്‍ എത്തുന്നു

2018 ഓഗസ്റ്റില്‍ നോക്കിയ 10 പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എച്ച്എംഡി ഗ്ലോബല്‍ വ്യക്തമാക്കുന്നത് വരാനിരിക്കുന്ന ഈ നോക്കിയ ഫോണ്‍ ഒരു പ്രീമിയം ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ആയിരിക്കുമെന്നാണ്.

നോക്കിയ 10നെ കുറിച്ചുളള കൂടുതല്‍ വിശദീകരണങ്ങള്‍ 2018 ജനുവരി 19ന് നടക്കുന്ന പ്രസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കുന്നതാണ്. ഇതേ ഇവന്റില്‍ തന്നെ നോക്കിയ 6 (2018)ന്റെ പ്രഖ്യാപനവും ഉണ്ടാകും.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoCല്‍ എത്തുന്ന ഈ നോക്കിയ 10നും മറ്റു വരാനുരിക്കുന്ന ഫോണിനും മെച്ചപ്പെട്ട ഇമേജിംഗ് പ്രോസസിംഗ്, മികച്ച പവര്‍, മെച്ചപ്പെട്ട പ്രകടന ശേഷി എന്നിവ നല്‍കുന്നു. ഈ ഫോണുകളുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ കമ്പനി പ്രഖ്യാപിക്കുന്നതാണ്.

English summary
Nokia 10 with the Snapdragon 845 SoC might be launched in August 2018, claims a new report. HMD Global might unveil the Nokia 9 as its flagship model and the Nokia 6 (2018) at a press conference on January 19, 2018. Given that the company is likely to follow the same name every year, the Nokia 10 name is doubtful.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot