നോക്കിയ 2: കുറഞ്ഞ വിലയില്‍ കിടിലന്‍ സവിശേഷതകള്‍,ഫോണ്‍ എത്തുന്നു!

Written By:

നവംബര്‍ അവസാനത്തോടെ നോക്കിയ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ റിലീസ് ചെയ്യും. ഒരു മാസം മുന്‍പു തന്നെ വരാനിരിക്കുന്ന നോക്കിയ ഫോണിന്റെ ചിപ്‌സെറ്റ് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ വന്നിരുന്നു.

നോക്കിയ 2: കുറഞ്ഞ വിലയില്‍ കിടിലന്‍ സവിശേഷതകള്‍,ഫോണ്‍ എത്തുന്നു!

മൈക്രോസോഫ്റ്റ് പെയിന്റ്, ജിയോ 4ജി, ഗാലക്‌സി നോട്ട് 8, റെഡ്മി നോട്ട് 4 എക്‌സ്‌പ്ലോഡ്, ഐഫോണ്‍ 8.....

ഇപ്പോള്‍ ബെഞ്ച്മാര്‍ക്കിങ്ങ് സൈറ്റായ ഗ്രീക്ക്‌ബെഞ്ചില്‍ നോക്കിയ 2ന്റെ വിശേഷങ്ങള്‍ വന്നിട്ടുണ്ട്. അത് ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആമുഖം/ പ്ലാറ്റ്‌ഫോം

പ്രാരംഭ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഒരു ബജറ്റ് ഫോണാണ് നോക്കിയ 2. ദിവസേനയുളള ഉപയോഗങ്ങളെ എളുപ്പത്തില്‍ കൊണ്ടു പോകാന്‍ അനുയോജ്യമായ കുറഞ്ഞ വിലയിലെ സ്മാര്‍ട്ട്‌ഫോണാണിത്. എല്ലാ വശങ്ങളിലും വളഞ്ഞ അറ്റങ്ങളും പോളികാര്‍ബണേറ്റ് റിയര്‍ പാനലുളള ഉപകരണമാണ്. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് നോക്കിയ 2ന്.

ക്യാമറ/ പ്രകടനം

എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പെടെയുളള 8എംബി മുന്‍ ക്യാമറ 8എംബി പിന്‍ ക്യാമറ എന്നിവയാണ്. കുറഞ്ഞ ലൈറ്റില്‍ ഷോര്‍ട്ടുകള്‍, വീഡിയോ റെക്കോര്‍ഡിങ്ങ് എന്നിവയ എടുക്കാം.

വമ്പിച്ച ഓഫറില്‍ സാംസങ്ങ് ഫോണുകള്‍!

ബാറ്ററി

2,650എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്താനാണ് നോക്കിയ 2 തീരുമാനിച്ചിരിക്കുന്നത്. നോക്കിയ 3യുടെ ഏകദേശം സവിശേഷതയാണ് നോക്കിയ 2നും.

പ്രോസസര്‍/ റാം

1.27GHz സ്‌നാപ്ഡ്രാഗണ്‍ 210 SoC പ്രോസസറാണ് നോക്കിയ 2ന്. 1ജിബി റാം, ഓണ്‍-സ്‌ക്രീന്‍ ബട്ടണ്‍ ഉള്‍പ്പെടുന്ന 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും ഉണ്ട്.

നോക്കിയ 3

നോക്കിയ 3യ്ക്ക് 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, മീഡിയാടെക് MT6737 ക്വാഡ്‌കോര്‍ So, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 8എംബി/8എംബി ക്യാമറകള്‍, 2650എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്.

ഫേസ്ബുക്ക് അക്കൗണ്ട് ഓണ്‍ലൈനിലൂടെ എങ്ങനെ ഹാക്ക് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The most affordable Nokia smartphone is expected to come with Nokia 3-like design, and now its specifications and features have been spotted on benchmarking site Geekbench.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot