നോക്കിയ 3യ്ക്ക് ക്യാമറ അപ്‌ഡേറ്റ് ലഭിച്ചു!

Written By:

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് നോക്കിയ ക്യാമറ ആപ്ലിക്കേഷനെ കുറിച്ച് ഉപഭോക്താക്കള്‍ പരാതിപെട്ടിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കേണ്ടത് വളരെ അത്യാവശ്യം ആണെന്നു കമ്പനിക്കു തോന്നുകയും അതിനാല്‍ ഇപ്പോള്‍ ക്യാമറയ്ക്ക് പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ്.

വോഡാഫോണിന്റെ പുതിയ 38 രൂപ പാക്കില്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍!

നോക്കിയ 3യ്ക്ക് ക്യാമറ അപ്‌ഡേറ്റ് ലഭിച്ചു!

GSMAreena യില്‍ ആണ് ആദ്യം ഇതിനെ കുറിച്ച് വാര്‍ത്ത വന്നത്. എതായാലും ഇതൊരു നല്ല വാര്‍ത്ത തന്നെ. 'New Camera Releases for Nokia' എന്ന ക്യാപ്ഷനാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നല്‍കിയിരിക്കുന്നത്. പുതിയ അപ്‌ഡേറ്റിന്റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ അപ്‌ഡേറ്റ് ഉപയോക്താക്കളില്‍ നിന്നുളള ഏറ്റവും പുതിയ പരാതികള്‍ അപ്രസക്തമാകും.

നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പ്ലേ സ്‌റ്റോറില്‍ പോയി ക്യാമറയുടെ പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം. 2017 ജൂണിലാണ് നോക്കിയ 3 വിപണിയില്‍ അവതരിപ്പിച്ചത്. അതും 9,499 രൂപയ്ക്ക്. ബ്ലാക്ക്, ബ്ലൂ എന്നീ വേരിയന്റിലാണ് ഈ ഫോണുകള്‍ എത്തിയിരിക്കുന്നത്.

ഈ വീഡിയോ സൈറ്റുകളിലൂടെ നിങ്ങള്‍ക്ക് മികച്ച പണം ഉണ്ടാക്കാം!

സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍ എന്നിവയാണ്. മുന്‍ ക്യാമറയും പിന്‍ ക്യാമറയും 8എംപി ആണ്. 2650എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഫോണ്‍ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് റണ്‍ ചെയ്യുന്നത്.

English summary
In any case, it is good news. Nokia has updated its Camera app in the Play store with the caption "New Camera release for Nokia 3".

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot