നോക്കിയ 3യ്ക്ക് ഒക്ടോബര്‍ സെക്യൂരിറ്റി അപ്‌ഡേറ്റ്!

Written By:

നോക്കിയ 8, നോക്കിയ 6, നോക്കിയ 5 എന്നീ സ്മാര്‍ട്ട്‌ഫോണുകളുടെ പരിഷ്‌കരണത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ വന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ എച്ച്എംഡിക്ക് നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുളള പ്രതിബന്ധത തെളിയിക്കുന്നു.

ഇതാണ് ടെക്‌നോളജി: മികച്ചത് തിരഞ്ഞെടുക്കാന്‍ വളരെ എളുപ്പം!

നോക്കിയ 3യ്ക്ക് ഒക്ടോബര്‍ സെക്യൂരിറ്റി അപ്‌ഡേറ്റ്!

മുകളില്‍ പറഞ്ഞ മോഡലകളെ പിന്തുടര്‍ന്ന് നോക്കിയ, വിപണിയില്‍ ലഭിക്കുന്ന എന്‍ഡ്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അപ്‌ഡേറ്റ് ലഭിക്കുന്നു. നോക്കിയ പവര്‍യൂസര്‍ റിപ്പോര്‍ട്ട് പ്രകാരം, നോക്കിയ 3 മോഡര്‍ നമ്പര്‍ TA-1032നാണ് ഒക്ടോബര്‍ സെക്യൂരിറ്റി അപ്‌ഡേറ്റ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നോക്കിയ ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്നില്ല.

മുകളില്‍ കൊടുത്തിരിക്കുന്ന സ്‌ക്രീന്‍ ഷോര്‍ട്ടില്‍ കാണിക്കുന്നത് നോക്കിയയുടെ ഒക്ടോബര്‍ സ്യക്യൂരിറ്റി അപ്‌ഡേറ്റിന് 401.1എംബി യാണ് ഉളളതെന്നാണ്. ലോകമെമ്പാടുമുളള എല്ലാ നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഈ അപ്‌ഡേറ്റ് ലഭിക്കുന്നു.

നോക്കിയ 3 ഉപഭോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്. ഇല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണിന്റെ ക്രമീകരണ മെനുവില്‍ നിന്നും ഇത് പരിശോധിക്കാനാകും.ഒക്ടോബറിലെ സെക്യൂരിറ്റി അപ്‌ഡേറ്റ് ചെയ്താല്‍ സ്മാര്‍ട്ട്‌ഫോണുകളിലെ മാറ്റങ്ങള്‍ ഇങ്ങനെയാണെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. അതായത് അപ്‌ഡേറ്റിലൂടെ നിങ്ങള്‍ക്ക് സിസ്റ്റം സ്‌റ്റെബിലിറ്റി മെച്ചപ്പെടുത്താന്‍ സാധിക്കുന്നു.

നോക്കിയ 3യ്ക്ക് ആന്‍ഡ്രോയിഡ് 7..2 ന്യുഗട്ട് അപ്‌ഡേറ്റ് ഇതു വരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണിന് ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റു കൂടി ലഭിക്കുന്നു. ഇതു കൂടാതെ അടുത്ത വര്‍ഷം പുറത്തിറക്കുന്ന ആന്‍ഡ്രോയിഡ് ജി അപ്‌ഡേറ്റും നോക്കിയ 3യ്ക്കു ലഭിക്കുന്നു.

English summary
As per a NokiaPowerUser report, the Nokia 3 with the model number TA-1032 has received the October Security update.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot