നോക്കിയ 3310 4ജിയെ കുറിച്ച് അറിഞ്ഞാല്‍ വാങ്ങാതിരിക്കില്ല, സത്യം!!

By: Samuel P Mohan

കഴിഞ്ഞ വര്‍ഷം നോക്കിയ 3310യുടെ പുതിയ പതിപ്പ് നവംബറില്‍ പുറത്തിറക്കിയ ശേഷം എച്ച്എംഡി ഗ്ലോബല്‍ ഇപ്പോള്‍ ചൈനയില്‍ 3310ന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ പുതിയ പതിപ്പ് 4ജി വോള്‍ട്ട്, വൈഫൈ എന്നിവ പിന്തുണയ്ക്കുന്നു കൂടാതെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് പ്രവര്‍ത്തിക്കുന്നത്.

നോക്കിയ 3310 4ജിയെ കുറിച്ച് അറിഞ്ഞാല്‍ വാങ്ങാതിരിക്കില്ല, സത്യം!!

നോക്കിയ 3310 4ജി ഫോണ്‍ ഇപ്പോള്‍ ചൈനയില്‍ മാത്രമാണ് ആരംഭിച്ചത്, എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ ഈ ഫോണ്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. 2018ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ ഗ്ലോബല്‍ വേരിയന്റ് പ്രദര്‍ശിപ്പിക്കും.

നിങ്ങള്‍ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന നോക്കിയ 3310 4ജിയുടെ സവിശേഷതകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌ക്രീന്‍/ ക്യാമറ

നോക്കിയ 3310 4ജിയ്ക്ക് 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ, 320X420 റിസൊല്യൂഷനുമാണ്. കൂടാതെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ സ്‌ക്രീനിനു മുകളിലായി ഒരു പാളിയുമുണ്ട്.

2എംപി റിയര്‍ ക്യാമറയാണ് 3310 4ജിയ്ക്ക്. എന്നാല്‍ മുന്നില്‍ ക്യാമറയും ഇല്ല.

സോഫ്റ്റ്‌വയര്‍/ ബാറ്ററി

ആന്‍ഡ്രോയിഡിന്റെ ഓപ്പണ്‍ സോഴ്‌സ് പ്രോജക്ടിനെ (ASOP) അടിസ്ഥാനമാക്കിയുളള ആലീബാബ ഗ്രൂപ്പിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് നോക്കിയ 3310 4ജി ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ചൈനയില്‍ സംഗീതം പുസ്‌കങ്ങള്‍ ഓഡിയോബുക്കുകള്‍ എന്നിവയ്ക്ക് ജനപ്രീതിയാര്‍ജ്ജിച്ച ആപ്ലിക്കേഷനുകള്‍ മുന്‍കൂട്ടി ലോഡ് ചെയ്തിട്ടുണ്ട്.

നോക്കിയ 3310 4ജിയ്ക്ക് 1200എംഎഎച്ച് ബാറ്ററിയാണ്, 4ജിയില്‍ 5 മണിക്കൂര്‍ വരെ സംസാരസമയവും 3ജിയില്‍ 15 മണിക്കൂര്‍ വരെ സംസാരസമയവും ഉണ്ട്. പരമാവധി സ്റ്റാന്‍ഡ്‌ബൈ സമയം 14 ദിവസമാണ്.

സ്റ്റോറേജ്:

നോക്കിയ 3310യ്ക്ക് 512 എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്, എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

സൂക്ഷിക്കുക: വ്യാജ ജിയോകോയില്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍!

മറ്റു പ്രത്യേകതകള്‍

നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റികള്‍ അതിന്റെ മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഒരു പടി മുന്നിലാണ്. പഴയ വേരിയന്റ് 2.5ജി നെറ്റ്വര്‍ക്കിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നോക്കിയ 3310 4ജിയ്ക്ക് വളരെ വേഗതയുളള നെറ്റ്‌വര്‍ക്കാണ്. കൂടാതെ ബ്ലൂട്ടൂത്ത്, വൈഫൈ, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നിവയും പിന്തുണയ്ക്കുന്നു.

എന്നാല്‍ നോക്കിയ 3310 4ജി Yun OSല്‍ റണ്‍ ചെയ്യുമോ എന്നതില്‍ സംശയമാണ്. ഇതില്‍ ആന്‍ഡോയിഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഫേസ്ബുക്ക്, വാട്ട്‌സാപ്പ് എന്നീ ആപ്‌സുകളും ഉപയോഗിക്കാം. നീല, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The Nokia 3310 4G variant has been officially announced in China. The new model follows design language similar to the standard version.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot