നോക്കിയ 3310 4ജി എത്തിയിരിക്കുന്നു, സന്തോഷ വാര്‍ത്ത!

|

നോക്കിയ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നോക്കിയയുടെ 3310 ഫീച്ചര്‍ ഫോണിന്റെ 4ജി പതിപ്പ് എത്തിയിരിക്കുന്നു.

നോക്കിയ 3310 4ജി എത്തിയിരിക്കുന്നു, സന്തോഷ വാര്‍ത്ത!

എച്ച്എംഡി ഗ്ലോബല്‍ ഔദ്യോഗികമായി നോക്കിയ 3310 4ജി പതിപ്പ് ചൈനയില്‍ പുറത്തിറക്കി. ചൈന മൊബൈല്‍ വഴി ഈ ഫോണ്‍ ലഭ്യമാകും. നോക്കിയ 3310 4ജി ഫോണ്‍ റണ്‍ ചെയ്യുന്നത് YunOS ലാണ്. കൂടാതെ മെച്ചപ്പെട്ട സവിശേഷതകളായ വൈ-ഫൈ, വൈ-ഫൈ ഹോട്ട്‌സ്‌പോട്ടും ഉണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പഴയകാല മൊബൈല്‍ ഫോണ്‍ മോഡലായ 'നോക്കിയ 3310' പരിഷ്‌കരിച്ച് പുറത്തിറക്കിയത്. 2ജി പതിപ്പിനു പിന്നാലെ 3ജി പതിപ്പും പുറത്തിറക്കി. എന്നാല്‍ ഇപ്പോള്‍ 4ജി പതിപ്പും എത്തിയിരിക്കുന്നു.

നമുക്ക് നോക്കാം നോക്കിയ 3310, 4ജി പതിപ്പിന്റെ സവിശേഷതകള്‍,

ഡിസ്‌പ്ലേ, വേരിയന്റുകള്‍

ഡിസ്‌പ്ലേ, വേരിയന്റുകള്‍

കാഴ്ചയില്‍ നോക്കിയ 3310 4ജി പതിപ്പ്, 2017 അവതരിപ്പിച്ച നോക്കിയ 3310-ലെ പോലെ തന്നെ. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ നോക്കിയ 3310 4ജി കുറച്ച് നീളം കൂടിയതും കട്ടിയുളളതുമായിരിക്കും.

ഫ്രഷ് ബ്ലൂ, ഡാര്‍ക്ക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം. കഴിഞ്ഞ വര്‍ഷത്തെ വേരിയന്റിനേക്കാല്‍ 4ജി വേരിയന്റ് കൂടുതല്‍ നിറങ്ങളില്‍ എത്തിച്ചേരും വരും ദിവസങ്ങളില്‍. ഒരു മൈക്രോ-സിം കാര്‍ഡാണ് 4ജി വേരിയന്റ് പിന്തുണയ്ക്കുന്നത്. 2.4 ഇഞ്ച് ഡിസ്‌പ്ലേ, 320X240 പിക്‌സല്‍ റസൊല്യൂഷന്‍ എന്നിവയാണ് ഇതില്‍.

സ്‌റ്റോറേജ് വേരിയന്റുകള്‍, കണക്ടിവിറ്റികള്‍

സ്‌റ്റോറേജ് വേരിയന്റുകള്‍, കണക്ടിവിറ്റികള്‍

രണ്ട് സ്‌റ്റോറേജ് വേരിയന്റുകളായ 256 എംബി, 512 എംബിയുമായാണ് ഈ ഹാന്‍സെറ്റ് എത്തിയിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഇതിലുണ്ട്. എല്‍ഇഡി പ്രാപ്തമാക്കിയ 2എംപിയാണ് ഫോട്ടോഗ്രാഫിക്കായി നല്‍കിയിരിക്കുന്നത്.

4ജി വോള്‍ട്ട്, വൈ-ഫൈ 802.11 b/g/n, മൈക്രോ യുഎസ്ബി, ബ്ലൂട്ടൂത്ത് 4.0, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയാണ് നോക്കിയ 3310 4ജിയില്‍ ലഭ്യമായ കണക്ടിവിറ്റികള്‍. അഞ്ച് മണിക്കൂര്‍ ടോക്‌ടൈമുളള 1200എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 4ജി വോള്‍ട്ടില്‍ 12 ദിവസം സ്റ്റാന്‍ഡ്‌ബൈ ടൈമും വാഗ്ദാനം ചെയ്യുന്നു.

പോക്കറ്റില്‍ ഒതുങ്ങുന്ന ഡിജിഐ മാവിക് എയര്‍ ഡ്രോണ്‍ എത്തുന്നുപോക്കറ്റില്‍ ഒതുങ്ങുന്ന ഡിജിഐ മാവിക് എയര്‍ ഡ്രോണ്‍ എത്തുന്നു

നോക്കിയ 3310 4ജി: ലഭ്യത

നോക്കിയ 3310 4ജി: ലഭ്യത

നോക്കിയ 3310 4ജി ഇപ്പോള്‍ ഔദ്യോഗിക നോക്കിയ മൊബൈല്‍ വെബ്‌സൈറ്റില്‍ (ചൈനീസ് എഡിഷന്‍) ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2018ലെ MWCയില്‍ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 3310, 4ജിയുടെ ഗ്ലോബല്‍ എഡിഷന്‍ അവതരിപ്പിക്കും.

റിലയന്‍സ് ജിയോ എച്ച്എംഡി ഗ്ലോബലുമായി ചേര്‍ന്ന് നോക്കിയ 3310 4ജി ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതില്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ വോയിസ് കോളുകളും ഓഫര്‍ ചെയ്യുന്നു.

Best Mobiles in India

Read more about:
English summary
Nokia 3310 4G has been silently launched in China and comes with support for 4G VoLTE, Wi-Fi and Wi-Fi hotspot. In China, the mobile comes pre-loaded with popular applications for music, books and audiobooks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X