നോക്കിയ 5, നോക്കിയ 3, നോക്കിയ 3310 ഇന്ത്യയില്‍!

നോക്കിയ ഈയിടെ പല സ്മാര്‍ട്ട്‌ഫോണുകളും എത്തിക്കുമെന്നു പറഞ്ഞിരിക്കുകയാണ്.

|

ഇന്നിപ്പോള്‍ എല്ലാ ദിവസവും സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുകയാണ്. ഇപ്പോള്‍ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്കു തന്നെ അനേകം സവിശേഷതകള്‍ വന്നിരിക്കുന്നു.

 

ഒരു കാലം നമ്മള്‍ ഹൃദയത്തിലേറ്റി നടന്ന ഫോണാണ് നോക്കിയ ഫോണുകള്‍. ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളുടെ വരവോടെയാണ് നോക്കിയ കുറച്ചു കാലം പിന്‍ മാറി നിന്നത്. എന്നാല്‍ ഇപ്പോള്‍ നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ തിരിച്ച് എത്തിയിരിക്കുകയാണ്.

നോക്കിയ 5, നോക്കിയ 3, നോക്കിയ 3310 ഇന്ത്യയില്‍!

നോക്കിയ ഈയിടെ പല സ്മാര്‍ട്ട്‌ഫോണുകളും എത്തിക്കുമെന്നു പറഞ്ഞിരിക്കുകയാണ്. അതിനെ കുറിച്ചുളള പല വാര്‍ത്തകളും ഗിസ്‌ബോട്ടില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നോക്കിയയെ ആകര്‍ഷിക്കുന്ന ഫോണുകളായ നോക്കിയ 5, നോക്കിയ 3 ഇതു കൂടാതെ ഒരു കാലഘട്ടത്തില്‍ ഒരുപാട് വിറ്റഴിച്ച നോക്കിയ 3310 ഫോണും എത്തുന്നു.

മൊബൈല്‍ ഫോണ്‍ വിപണിയില്‍ മോഡലുകളുടെ കുത്തൊഴുക്കില്‍ പെട്ട് പകച്ചു നില്‍ക്കുന്ന ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോണുകള്‍ വിറ്റഴിച്ചത് ഏതാണെന്നു നിങ്ങള്‍ക്കറിയാമോ? നോക്കിയ ഫോണുകള്‍ തന്നെ, അതില്‍ ഏറ്റവും പ്രധാനമായത് നോക്കിയ 110 യും നോക്കിയ 3310. നോക്കിയ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ നോക്കിയ ആരാധകരുടെ ഇടയില്‍ ഓടി എത്തുന്ന ബ്രാന്‍ഡാണ് നോക്കിയ 3310. എന്നാല്‍ ഈ ഫോണും തിരിച്ചെത്തുകയാണ്.

നോക്കിയ 5

നോക്കിയ 5

5.2ഇഞ്ച് ഫുണ്‍ എച്ച്ഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430, ക്ലോക്ഡ് 1.4 GHz , ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംബി റിയര്‍ ക്യാമറ, 7എംബി പിന്‍ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

നോക്കിയ 3

നോക്കിയ 3

റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ 3 ആന്‍ഡ്രോയിഡ് ഫോണും എത്തുന്നു. നോക്കിയ 5വും നോക്കിയ 3 യും വില കുറഞ്ഞ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ 5ന് 14,134 രൂപയും, നോക്കിയ 3യ്ക്ക് 10,582 രൂപയാണ്.

നോക്കിയ 3310

നോക്കിയ 3310

നോക്കിയ 3310 ആണ് എല്ലാവരം കാത്തിരിക്കുന്ന ഫോണ്‍. ഈ ഫോണിന് 4,190 രൂപയാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നോക്കിയ 6
 

നോക്കിയ 6

നോക്കിയ 6 വളരെ ഏറെ സവിശേഷതകളോടുകൂടിയാണ് വന്നിരിക്കുന്നത്. അതിലൊന്നാണ് ഫോണിലെ ക്യാമറ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതായത് പ്രൈമറി ക്യാമറയില്‍ ചതുരാകൃതിയില്‍ ഒരു പ്രത്യേക തരത്തില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഡിസ്‌പ്ലേയുടെ താഴെയായി രണ്ട് കപ്പാസിറ്റീവ് ഫിസിക്കല്‍ നാവിഗേഷണല്‍ ബട്ടണുകള്‍ സഹിതം ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. ഡിവൈസിന്റെ പിന്നിലായി ക്യാമറ മോഡ്യൂളും എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഡിവൈസിന്റെ അളവ് 153X75.8X7.85 എംഎം ആണ്. ഇത് കറുപ്പ് നിറത്തില്‍ മാത്രമാണ് ലഭിക്കുന്നത്.

നോക്കിയ 6

നോക്കിയ 6

നോക്കിയ 6ന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3യുമാണ്. 1920X1080 യാണ് ഫോണ്‍ റിസൊല്യൂഷന്‍. 450 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്സും ഈ ഫോണില്‍ ലഭിക്കുന്നു. 16എംബി പിന്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ്. രണ്ട് ക്യാമറയിലും വീഡിയോ റെക്കോര്‍ഡിങ്ങ് സവിശേഷതയും ഉണ്ട്.

നോക്കിയ 6

നോക്കിയ 6

നോക്കിയ 6ന് 3000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററിയാണ്. എന്നാല്‍ ഈ ഫോണിന് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് ഇല്ല. മൈക്രോ യുഎസ്ബി 2.0 ആണ് വയര്‍ കണക്ടിറ്റിവിറ്റിയായി ഉപയോഗിക്കുന്നത്. എന്നാല്‍ വയര്‍ചെസ് കണക്ടിവിറ്റികളാണ് ഡ്യുവല്‍ സിം 4ജി എല്‍റ്റിഇ, വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ.

നോക്കിയ 6

നോക്കിയ 6

നോക്കിയ 6ന് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 ചിപ്‌സെറ്റ്, ചിപ്‌സെറ്റില്‍ ഒക്ടാകോര്‍ കോര്‍ടെക്‌സ്-A53 സിപിയു, അഡ്രിനോ 505 ജിപിയു എന്നിവയാണ് നല്‍കിയിരിക്കുന്നത്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിളും ഇതിലുണ്ട്.

Best Mobiles in India

English summary
In support of the statement, fresh reports confirm that the Finland-based firm is geared up to unveil a number of low-end devices

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X