ഇന്ത്യയില്‍ നോക്കിയ 5, നോക്കിയ 8 ഫോണുകളുടെ വില കുറച്ചു

Posted By: Archana V
Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?

ഇന്ത്യന്‍ വിപണിയില്‍ നോക്കിയ 5 ന്റെയും നോക്കിയ 8ന്റെയും വിലയില്‍ കുറവ്‌ വരുത്തി. നോക്കിയ 8 ന്റെ വിലയില്‍ 8,000 രൂപ വരെയും നോക്കിയ 5 ന്റെ വിലയില്‍ 1,000 രൂപ വരെയും ആണ്‌ കുറച്ചിരിക്കുന്നത്‌. കമ്പനിയുടെ ഈ ഇടത്തരം ഫോണുകള്‍ ഈ വിഭാഗത്തിലെ ചൈനീസ്‌ സ്‌മാര്‍ട്‌ ഫോണുകളുടേതിന്‌ സമാനമായ വിലയില്‍ ആണ്‌ ഇപ്പോള്‍ ലഭ്യമാകുന്നത്‌.

ഇന്ത്യയില്‍ നോക്കിയ 5, നോക്കിയ 8 ഫോണുകളുടെ വില കുറച്ചു

13,499 രൂപയ്‌ക്ക്‌ പുറത്തിറക്കിയ നോക്കിയ 5 (3ജിബി റാം പതിപ്പ്‌ )12,499 രൂപയ്‌ക്ക്‌ ഇപ്പോള്‍ ലഭിക്കും. മുമ്പ്‌ 36,999 രൂപ വില ഉണ്ടായിരുന്ന നോക്കിയ 8 ഇപ്പോള്‍ 28,999 രൂപയ്‌ക്ക്‌ ലഭിക്കും.

ഫെബ്രുവരി 1 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഓണ്‍ലൈനില്‍ മാത്രമല്ല ഓഫ്‌ലൈന്‍ വില്‍പ്പനയിലും വില കുറവ്‌ ബാധകമാകും.

2018 ലെ മൊബൈല്‍ വേള്‍ഡ്‌ കോണ്‍ഗ്രസ്സിന്‌ (എംഡബ്ല്യുസി) മുന്നോടിയായിട്ടാണ്‌ നോക്കിയ വില കുറവ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. നോക്കിയ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ എച്ച്‌എംഡി ഗ്ലോബല്‍ എംഡബ്ല്യുസിയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌. പുതിയ സ്‌മാര്‍ട്‌ഫോണുകള്‍ക്കായി പഴയ മോഡലുകളുടെ വിലയില്‍ കുറവ്‌ വരുത്താന്‍ കമ്പനി തയ്യാറായിരിക്കുകയാണ്‌.

ഇരു ഫോണുകളുടേയും ചില സവിശേഷതകള്‍ താഴെ പറയുന്നവയാണ്‌.

ഇന്ത്യയില്‍ നോക്കിയ 5, നോക്കിയ 8 ഫോണുകളുടെ വില കുറച്ചു

നോക്കിയ 5

നോക്കിയ 5 എത്തുന്നത്‌ 2.5ഡി കോര്‍ണിങ്‌ ഗൊറില്ല ഗ്ലാസ്സ്‌ സുരക്ഷയോട്‌ കൂടിയ 5.2 ഇഞ്ച്‌ എച്ച്‌ഡി (720x1280 പിക്‌സല്‍) പാനലില്‍ ആണ്‌ . 3ജിബി റാം, ഒക്ട കോര്‍ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 430 എസ്‌ഒസി, മൈക്രോ എസ്‌ഡി കാര്‍ഡ്‌ വഴി 128 ജിബി നീട്ടാവുന്ന 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ എന്നിവയാണ്‌ പ്രധാന സവിശേഷതകള്‍.

പിഡിഎഎഫ്‌ ലെന്‍സ്‌,ഡ്യുവല്‍ ടോണ്‍ ഫ്‌ളാഷ്‌ എഫ്‌/2 അപ്പെര്‍ച്ചര്‍ എന്നിവയോട്‌ കൂടിയ 13-മെഗപിക്‌സല്‍ റിയര്‍ ക്യാമറ, എഫ്‌/2 അപ്പര്‍ച്ചെര്‍, 84-ഡിഗ്രി ഫീല്‍ഡ്‌ ഓഫ്‌ വ്യു ലെന്‍സ്‌ എന്നിവയോട്‌ കൂടിയ 8-മെഗപിക്‌സല്‍ ഓട്ടോഫോക്കസ്‌ ക്യാമറ സെന്‍സര്‍ എന്നിവയാണ്‌ സ്‌മാര്‍ട്‌ഫോണിലുള്ളത്‌. ആന്‍്‌ഡ്രോയ്‌ഡ്‌ 7.1.1 ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 5ല്‍ ഉള്ളത്‌ 3000എംഎഎച്ച്‌ ബാറ്ററി ആണ്‌. ആന്‍്‌ഡ്രോയ്‌ഡ്‌ ഒറിയോ അപ്‌ഡേറ്റ്‌ സ്വീകരിച്ച്‌ തുടങ്ങിയിട്ടുണ്ട്‌.

ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റിന്റെ കണക്ടിവിറ്റികള്‍ 4ജി വോള്‍ട്ടി, വൈ-ഫൈ 802.11 എ/ബി/ജി/എന്‍ ബ്ലൂടൂത്ത്‌ വി4.1, ജിപിഎസ്‌ /എ-ജിപിഎസ്‌ ,ഒടിജിയോട്‌ കൂടിയ മൊക്രോ യുഎസ്‌ബി , 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്‌ എന്നിവയാണ്‌ . ആക്‌സിലോമീറ്റര്‍, ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സര്‍, ഡിജിറ്റല്‍ കോംപാസ്സ്‌, ജിറോസ്‌കോപ്‌, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ്‌ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സെന്‍സറുകള്‍.

ഇന്ത്യയില്‍ നോക്കിയ 5, നോക്കിയ 8 ഫോണുകളുടെ വില കുറച്ചു

നോക്കിയ 8

കമ്പനിയുടെ സുപ്രധാന മോഡലായ നോക്കിയ 8 എത്തുന്നത്‌ 2.5 ഡി കര്‍വ്‌ഡ്‌ കോര്‍ണിങ്‌ ഗ്ലാസ്സ്‌ 5 സുരക്ഷയോട്‌ കൂടിയ 5.3 ഇഞ്ച്‌ ക്യുഎച്ച്‌ഡി ഐപിഎസ്‌ ഡിസ്‌പ്ലെയിലാണ്‌.

ഒക്ടോകോര്‍ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 835 എസ്‌ഒസി, 4ജിബി എല്‍പിഡിഡിആര്‍ റാം, മൈക്രോ എസ്‌ഡി കാര്‍ഡ്‌ വഴി 256 ജിബി വരെ നീട്ടാവുന്ന 64 ജിബിി സ്‌റ്റോറേജ്‌ എന്നിവായണ്‌ പ്രധാന സവിശേഷതകള്‍.

റെഡ്മി 5A റോസ് ഗോള്‍ഡ് വന്‍ ഓഫറില്‍ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു

നോക്കിയ 8 ന്റെ സവിശേഷത 13 മെഗ പിക്‌സല്‍ വീതമുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയാണ്‌. ഇതില്‍ ഒന്ന്‌ ആര്‍ജിബി സെന്‍സറും മറ്റൊന്ന്‌ മോണോ ക്രോം സെന്‍സറുമാണ്‌. എഫ്‌ /2 അപ്പര്‍ച്ചര്‍, പിഡിഎഎഫ്‌, 76.9 ഡിഗ്രി വൈഡ്‌ ആംഗിള്‍ ലെന്‍സ്‌, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്‌ , ഐആര്‍ റേഞ്ച്‌ ഫൈന്‍ഡര്‍ എന്നിവയാണ്‌ റിയര്‍ ക്യാമറ സംവിധാനത്തിന്റെ സവിശേഷതകള്‍.

നോക്കിയ 8ന്റെ മുന്‍ ക്യാമറയും 13 മെഗപിക്‌സല്‍ ആണ്‌. കാള്‍ സീസ്‌ ഒപ്‌ടികസോട്‌ കൂടിയാണ്‌ മൂന്ന്‌ ക്യാമറകളും എത്തുന്നത്‌. മുന്‍, പിന്‍ ക്യാമറകള്‍ വഴി ഒരേ സമയം ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്ന ബോത്തി ഫീച്ചറോടെയാണ്‌ സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌. 360-ഡിഗ്രി ഓഡിയോ റെക്കോര്‍ഡിങ്‌ സാധ്യമാക്കി തരുന്ന ഒസോ ഓഡിയോ ടെക്കാണ്‌ നോക്കിയ 8 ന്റെ മറ്റൊരു സവിശേഷത.

3090എംഎച്ച്‌ ബാറ്ററിയില്‍ എത്തുന്ന നോക്കിയ 8 പ്രവര്‍ത്തിക്കുന്നത്‌ ആന്‍്‌ഡ്രോയ്‌ഡ്‌ 7.1 ന്യുഗട്ടിലാണ്‌. നോക്കിയ 8 അടുത്തിടെ ആന്‍ഡ്രോയ്‌ഡ്‌ 8.0 ഒറിയോയില്‍ ബീറ്റ ടെസ്‌റ്റിങ്‌ നടത്തി തുടങ്ങിയിരുന്നു. ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ്‌ ലഭ്യമാക്കുന്ന കണക്ടിവിറ്റികള്‍ 4ജി വോള്‍ട്ടി, വൈ-ഫൈ 802.11 എ/ബി/എന്‍/എസി , ബ്ലൂടത്ത്‌ വി 5.0, ജിപിഎസ്‌/ എ-ജിപിഎസ്‌, യുഎസ്‌ബി ടൈപ്പ്‌ -സി (വി3.1) , 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്‌ എന്നിവയാണ്‌.

ആക്‌സിലറോമീറ്റര്‍, ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സര്‍, ബാരോമീറ്റര്‍, ഡിജിറ്റല്‍ കോംപാസ്സ്‌, ജിറോസ്‌കോപ്‌, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ്‌ ഹാന്‍ഡ്‌സെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സെന്‍സറുകള്‍. ഇതിന്‌ പുറമെ ഹാന്‍ഡ്‌സെറ്റിന്‌ ഐപി54-റേറ്റിലുള്ള സ്‌പ്‌ളാഷ്‌ റെസിസ്റ്റന്റുമുണ്ട്‌.

English summary
Nokia has now revised the prices of Nokia 5 and Nokia 8 in India. The two devices are receiving a price cut of up to Rs. 8,000 on Nokia 8 and Rs. 1,000 on Nokia 5.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot