നോക്കിയ 5 പ്രീ-ബുക്കിങ്ങ് ആരംഭിച്ചു, എങ്ങനെ ബുക്ക് ചെയ്യാം?

Written By:

നിങ്ങളുടെ കാത്തിരിപ്പിന് ഒരു അവസാനം എത്തുകയാണ്. എച്ച്എംഡി ഗ്ലോബല്‍ അവസാനം നോക്കിയ 5ന്റെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ഇന്നു മുതല്‍ നടത്തുന്നു.

നോക്കിയ 5 പ്രീ-ബുക്കിങ്ങ് ആരംഭിച്ചു, എങ്ങനെ ബുക്ക് ചെയ്യാം?

ഐഫോണുകള്‍ ഇന്ത്യയില്‍ പത്തു വര്‍ഷം: വന്‍ ഓഫറുകള്‍!

കഴിഞ്ഞ മാസമാണ് എച്ച്എംഡി ഗ്ലോബല്‍ നോക്കിയയുടെ പുതിയ പതിപ്പായ നോക്കിയ 3 ഇറക്കിയത്. എന്നാല്‍ ഇപ്പോള്‍ നോക്കിയ 5ന്റെ ബുക്കിങ്ങാണ് തുടങ്ങുന്നത്. എന്നാല്‍ യഥാര്‍ത്ഥ വില്‍പനയല്ല.

ഇപ്പോള്‍ നോക്കിയ 5ന്റെ വില 12,899 രൂപയാണ്. ഓഫ്‌ലൈന്‍ ചാനലുകളില്‍ മാത്രമാണ് ലഭ്യമാകുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇപ്പോള്‍ നിങ്ങള്‍ കുറച്ച് ആശയക്കുഴപ്പത്തിലായിരിക്കും. എന്നാല്‍ നോക്കിയക്ക് ഒരു പ്രത്യേകം സ്‌റ്റോര്‍ രാജ്യത്ത് ഇല്ല.

എങ്ങനെ നോക്കിയ 5 പ്രീ-ബുക്കിങ്ങ് ചെയ്യാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 5 പ്രീ-ഓര്‍ഡര്‍ പ്രോസസ്

നോക്കിയയുടെ ഓണ്‍ലൈന്‍ വില്‍പന മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. അതായത് നോക്കിയ 5 ഓഫ്‌ലൈനില്‍ മാത്രമാണ്. പ്രീ-ഓര്‍ഡര്‍ ചെയ്യാനായി കമ്പനി ഒരു വെബ് പേജ് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ചില വിശദാംശങ്ങള്‍ പൂരിപ്പിച്ച് കുറച്ചു ബട്ടണുകള്‍ ക്ലിക്ക് ചെയ്താല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കും.

പ്രീ-ഓര്‍ഡര്‍ സ്വീകരിക്കുന്ന ഏറ്റവും അടുത്തുളള റീട്ടെയില്‍ ഷോപ്പുകളില്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഉപകരണം ഓര്‍ഡര്‍ ചെയ്യാം.

എയര്‍ടെല്‍ 4ജി അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

 

ഓണ്‍ലൈന്‍ ലഭ്യത സാധ്യത?

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ, നോക്കിയ 3 ഒരു ഓഫ്‌ലൈനില്‍ മാത്രം ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണായിരുന്നു, എന്നാല്‍ പിന്നീട് വളരെ പ്രശസ്ഥമായ ഒരു ഇലക്ട്രോണിക്‌സ് സ്‌റ്റോറായ ക്രോമയിലും ഓണ്‍ലൈനായി ലഭിച്ചു തുടങ്ങി. അതിനാല്‍ നോക്കിയ 5നും സമാനമായ മാര്‍ഗ്ഗം പിന്തുടരാന്‍ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്. ഇപ്പോള്‍ നോക്കിയ 5 ക്രോമ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലിസ്റ്റിലില്ല.

നോക്കിയ 5ന്റെ സവിശേഷതകള്‍

ഡിസ്‌പ്ലേ

5.2 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേ. ടെംബേഡ് ബ്ലൂ, സില്‍വര്‍, മാറ്റി ബ്ലാക്ക്, കോപ്പര്‍ എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ ലഭ്യമായിത്തുടങ്ങുന്നത്.

 

പ്രോസസര്‍

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430SoC പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്.

ക്യാമറ/ കണക്ടിവിറ്റി

13എംബി റിയര്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ. 3000എംഎഎച്ച് ബാറ്ററി, ടൈപ്പ് സി പോര്‍ട്ട്, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 4ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂട്ടൂത്ത് എന്നിവ മറ്റു സവിശേഷതകളാണ്.

നോക്കിയ 6 കോപ്പര്‍ വേരിയന്റ് ജൂലൈ 14ന് ലഭ്യമാകും!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
While the wait has been long, HMD Global is finally making the Nokia 5 available for pre-orders in India starting today July 7.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot