16,999 രൂപയുടെ നോക്കിയ 6.1 വെറും 3799 രൂപക്ക്; പക്ഷെ എയർടെൽ വരിക്കാർക്ക് മാത്രം
നോക്കിയ ഫോണുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർടെൽ. നോക്കിയ 6.1 2018 മോഡൽ എയർടെൽ വഴി വാങ്ങുമ്പോഴാണ് ഈ ഓഫറുകൾ ലഭ്യമാകുക. 16999 രൂപ വില വരുന്ന നോകിയയുടെ 2018 മോഡൽ നോക്കിയ 6.1 എയർടെൽ പോസ്ടപൈഡ് കണക്ഷനോടെയാണ് ഈ പ്ലാനുകൾ ലഭ്യമാകുക.

എന്താണ് ഓഫർ?
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വഴിയാണ് ഈ ഓഫറുകൾ ലഭ്യമാകുക. സാംസങ്ങ് ഗാലക്‌സി എസ് 9, ഗാലക്‌സി എസ് 9 പ്ലസ്, ഐഫോൺ എക്സ്, ഐഫോൺ 8 തുടങ്ങി ഒരുപിടി ഫോണുകൾ ക്ക് ഈ ഓഫർ ലഭ്യമാണ്. ഈ കൂട്ടത്തിൽ ഏറ്റവും പുതുതായി ചേർത്തിയിരിക്കുന്ന മോഡൽ ആണ് നോക്കിയ. എയർടെല്ലിന്റെ ഒന്ന് / രണ്ട്/ വർഷത്തേക്കുള്ള ഓരോ മോഡലിനും അനുസരിച്ചുള്ള പോസ്റ്റ് പൈഡ് പ്ലാൻ തിരഞ്ഞെടുത്ത് ആദ്യമടക്കേണ്ട ചെറിയ തുക അടച്ചു ഫോൺ സ്വന്തമാക്കാം.

എത്ര അടയ്ക്കണം?
നോക്കിയ 6നെ സംബന്ധിച്ചെടുത്തോളം ആദ്യം അടക്കേണ്ട തുക 3799 രൂപയാണ്. ഒപ്പം 1499 രൂപയുടെ എയർടെൽ പ്ലാൻ 12 മാസം ഉപയോഗിക്കുകയും വേണം. പ്ലാൻ പ്രകാരം നിങ്ങൾക്ക് ഒരു മാസം 30 ജിബി ഡാറ്റ, 2018 ഡിസംബർ 31 വരെ സൗജന്യ എയർടെൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ റോമിംഗ്, പരിധികളില്ലാത്ത കോളുകൾ എന്നിവയെല്ലാം ലഭിക്കും.

ചെയേണ്ടത്
ഇതിനായി ചെയ്യേണ്ടത് ആദ്യം എയർടെൽ വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ നിങ്ങൾക്കിഷ്ടമുള്ള ഫോൺ തിരഞ്ഞെടുക്കുക. അതിൽ ക്ലിക്ക് ചെയ്ത് ഓഫറുകളും മുൻകൂട്ടി അടയ്‌ക്കേണ്ട തുകയും മനസ്സിലാക്കുക. ശേഷം മൊബൈൽ നമ്പർ ഓടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യാൻ പറയും. അത് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വിവരങ്ങൾ കൊടുത്ത് ലോൺ അപ്രൂവൽ വാങ്ങിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഫോൺ ഉടൻ തന്നെ വീട്ടിലേക്ക് ഡെലിവറി ചെയ്ത് തരും. അതല്ല, എയർടെൽ സ്റ്റോർ വഴിയും ഈ ഓഫർ ചെയ്യാവുന്നതാണ്.

ഓഫർ ലഭ്യമായ മറ്റു ഫോണുകളും വിലകളും
സാംസങ്ങ് ഗാലക്‌സി എസ് 9 - ഓഫർ വില 9,900 (യഥാർത്ഥ വില 57,900)
സാംസങ്ങ് ഗാലക്‌സി എസ് 9 പ്ലസ് - ഓഫർ വില 9,900 (യഥാർത്ഥ വില 64,900)
സാംസങ്ങ് ഗാലക്‌സി എസ് 9 256ജിബി - ഓഫർ വില 9,900 (യഥാർത്ഥ വില 65,900)
ഐഫോൺ 8 - ഓഫർ വില 10,500 (യഥാർത്ഥ വില 58,500)
ഐഫോൺ 7 - ഓഫർ വില 11,900 (യഥാർത്ഥ വില 47,900)
ഐഫോൺ 8 256ജിബി - ഓഫർ വില 22,500 (യഥാർത്ഥ വില 70,500)
ഐഫോൺ എക്സ് - ഓഫർ വില 36,000 (യഥാർത്ഥ വില 84,000)


Click it and Unblock the Notifications








