വമ്പന്‍ ഓഫറില്‍ നോക്കിയ 6.1 മേയ് 13 മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്കും

|

നോക്കിയയുടെ പുതിയ ഹാന്‍സെറ്റായ നോക്കിയ 6.1 മേയ് 13 മുതല്‍ വില്‍പനയ്‌ക്കെത്തുന്നു. 4ജിബി LPDDR4x റാം 64ജിബി സ്‌റ്റോറേജ് എന്നിവയാണ് നോക്കിയ 6.1ന്. 3ജിബി റാം വേരിയന്റ് ഓഫ്‌ലൈന്‍ എക്‌സക്ലൂസീവ് ആയിരുന്നു.

 
വമ്പന്‍ ഓഫറില്‍ നോക്കിയ 6.1 മേയ് 13 മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്

എന്നാല്‍ ഈ വേരിയന്റ് 18,999 രൂപയ്ക്ക് ആമസോണ്‍ ഇന്ത്യ വഴി നിങ്ങള്‍ക്കു വാങ്ങാം. കറുപ്പ്/ ചെമ്പ്, വെളള/ സ്വര്‍ണ്ണം, നീല/ ഐറണ്‍ എന്നീ വേരിയന്റുകളിലാണ് ഫോണ്‍ ലഭ്യമാവുക.

 

നോക്കിയ 6.1ന്റെ ലോഞ്ച് ഓഫറുകള്‍

നിരവധി ഓഫറുകള്‍ നോക്കിയ 6.1നോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഫോണ്‍ വാങ്ങുന്നവര്‍ക്ക് എയര്‍ടെല്‍ 2000 രൂപയുടെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മേക്ക് മൈ ട്രിപ്പ് വഴി പ്രാദേശിക ഹോട്ടലുകളില്‍ 25% വിലകുറവും ലഭിക്കും. 12 മാസത്തെ നോകോസ്റ്റ് ഇഎംഐ, 12 മാസത്തെ ഡാമേജ് ഇന്‍ഷുറന്‍സ്, പിക്‌സ് ഡ്രീം മൊമെന്റ്‌സ് ആന്റ് മെമ്മറീസില്‍ 20% വിലക്കിഴിവും ലഭിക്കും.

ഫോണ്‍ ഡിസൈന്‍

വമ്പന്‍ സവിശേഷതകള്‍ നല്‍കിയിരിക്കുന്ന ഫോണുകളില്‍ ഒന്നാണ് നോക്കിയ 6.1. 6000 സീരീസ് അലൂമിനിയത്തില്‍ നിര്‍മ്മിച്ച ഫുള്‍ മെറ്റല്‍ യൂണിബോഡി ഡിസൈനാണ് ഫോണിന്. മുന്‍ വശത്ത് 2.5 ഡിഗ്രി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേയാണ്. 16:9 ആസ്‌പെക്ട് റേഷ്യോയും ഫോണിലുണ്ട്. ഫോണില്‍ ഒറ്റ Zeiss ബ്രാന്‍ഡഡ് ക്യാമറ മോഡ്യൂള്‍ സമാന്തരമായി അതിന്റെ പിന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്.

സവിശേഷതകള്‍

നോക്കിയ 6.1ന് 5.5 ഇഞ്ച് എഫ്എച്ച്ഡി 1920X1080px ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണുളളത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 ഒക്ടാകോര്‍ ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിലുണ്ട്. ഹൈബ്രിഡ് സിം സ്ലോട്ടാണ് ഫോണിനുളളത്. ഒന്നില്‍ സിമ്മും മറ്റൊന്നില്‍ മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം.

ക്യാമറ

f/2.0 അപര്‍ച്ചറുളള 16എംപി പ്രൈമറി ക്യാമറയും f/2.0 അപര്‍ച്ചറുളള 8എംപി സെല്‍ഫി ക്യാമറയുമാണ്. പ്രധാന ക്യാമറ 30fpsല്‍ 40k വീഡിയോസ് റെക്കോര്‍ഡ് ചെയ്യും. എന്നാല്‍ സെക്കന്‍ഡറി ക്യാമറ 30fpsല്‍ 1080 ഫൂട്ടേജിലാണ്.

മറ്റു സവിശേഷതകള്‍

സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ആന്‍ഡ്രോയിഡ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസാണ് ഭാവിയില്‍ ആദ്യമായി ആന്‍ഡ്രോയിഡ് P ലഭിക്കുന്നത്. ക്വല്‍കോം ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയ്ക്കുന്ന ഫോണിന് 3000എംഎഎച്ച് ബാറ്ററിയാണ്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ഫോണിലുണ്ട്.

ശരീരം വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള മരുന്ന് സ്വയം പരീക്ഷിച്ചു; അവസാനം പൊങ്ങിയത് ശവശരീരവും!ശരീരം വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള മരുന്ന് സ്വയം പരീക്ഷിച്ചു; അവസാനം പൊങ്ങിയത് ശവശരീരവും!

Best Mobiles in India

Read more about:
English summary
The Nokia 6.1 with 4 GB RAM and 64 GB storage officially launched in India for Rs 18,999. The smartphone has a 5.5 inch 16:9 aspect ratio display powered by the Qualcomm Snapdragon 630 Octa-core chipset. The Nokia 6.1 has a 16 MP primary camera with Zeiss branding and an 8 MP front-facing selfie camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X