കാത്തിരിപ്പിനു വിരാമമിട്ട് നോക്കിയ 6.2 ഇന്ത്യന്‍ വിപണിയിലെത്തുന്നു

|

ഏറെ കാത്തിരിപ്പിനു ശേഷം നോക്കിയ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 6.1 ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഇതിനു മുന്നോടിയായി ജൂണ്‍ ആറിന് പുറത്തിറക്കല്‍ ചടങ്ങ് സജ്ജീകരിച്ചുകഴിഞ്ഞു. എച്ച്.എം.ടി ഗ്ലോബലാണ് പുറത്തിറക്കല്‍ ചടങ്ങ് സജ്ജീകരിച്ചിരിക്കുന്നത്. നോക്കിയ 6.2, നോക്കിയ എക്‌സ് 71, നോക്കിയ 9 പ്യൂവര്‍ വ്യൂ അടക്കമുള്ള മോഡലുകള്‍ പുറത്തിറക്കല്‍ ചടങ്ങിലൂടെ വിപണിയിലെത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാത്തിരിപ്പിനു വിരാമമിട്ട് നോക്കിയ 6.2 ഇന്ത്യന്‍ വിപണിയിലെത്തുന്നു

എന്നാല്‍ നോക്കിയ 9 പ്യൂവര്‍ വ്യൂ, നോക്കിയ വണ്‍ പ്ലസ് എന്നീ മോഡലുകള്‍ ഇപ്പോള്‍ പുറത്തിറങ്ങില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നോക്കിയ 6.2 മാത്രമായിരിക്കും ജൂണ്‍ ആറിന് അവതരിപ്പിക്കുകയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വില ഏകദേശം 20,200 രൂപയ്ക്കാകും നോക്കിയ 6.2 വിപണിയിലെത്തുക. നോക്കിയ എന്യൂവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചില വിപണികളില്‍ നോക്കിയ 6.1 ന് സമാനമായ വിലയാകും 6.2ന് ഉണ്ടാവുകയെന്നും ട്വീറ്റില്‍ പറയുന്നു. സൂമിംഗ് കപ്പാസിറ്റി, ഡെഡിക്കേറ്റഡ് നൈറ്റ് മോഡ് അടക്കമുള്ള സവിശേഷതകള്‍ 6.2 ലുണ്ട്. മാത്രമല്ല നേരത്തെ ചില അടക്കംപറച്ചിലുകള്‍ ഉണ്ടായിരുന്നതുപോലെ നോക്കിയ എക്‌സ് 71 എന്ന പേരില്‍ നോക്കിയ 6.2 മോഡല്‍ റീബ്രാന്‍ഡ് ചെയ്യില്ലെന്നും ഇപ്പോള്‍ അറിയുന്നുണ്ട്.

16,999 രൂപയ്ക്കാണ് കഴിഞ്ഞ വര്‍ഷം നോക്കിയ 6.1 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയത്. നോക്കിയ 6.2വും ഇതേ വില ശ്രേണിയില്‍ തന്നെയുള്ള മോഡലാണ്. കഴിഞ്ഞ ഏപ്രിലില്‍ നോക്കിയ എക്‌സ് 71 എന്ന പേരില്‍ നോക്കിയ 6.2 തായ്വാന്‍ വിപണിയില്‍ പുറത്തിറങ്ങിയിരുന്നു. സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റ് കരുത്താണ് ഫോണിലുണ്ടായിരുന്നത്.

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് പഞ്ച് ഹോള്‍ ഡിസ്‌പ്ലേയുള്ള ഊ മോഡലില്‍ 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നീ കരുത്തുണ്ട്. 3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത് പിന്നിലെ പാനലിലാണ്.

48 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയാണ് ഫോണിലുള്ളത്. 8 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറും 5 മെഗാപിക്‌സലിന്റെ മൂന്നാം സെന്‍സറും കൂട്ടിനുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. ഇരട്ട എല്‍.ഇ.ഡി ഫ്‌ളാഷും മുന്നിലുണ്ട്.

വോഡഫോൺ പുതിയ 229 രൂപയുടെ റീചാർജ് പാക്ക് അവതരിപ്പിച്ചു: വിശദംശങ്ങൾ ഇവിടെവോഡഫോൺ പുതിയ 229 രൂപയുടെ റീചാർജ് പാക്ക് അവതരിപ്പിച്ചു: വിശദംശങ്ങൾ ഇവിടെ

Best Mobiles in India

English summary
Nokia 6.2 likely to launch in India on June 6

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X