നോക്കിയ6 ന്റെ രണ്ടാംതലമുറ ജനുവരിയോടെ എത്തിയേക്കും

Posted By: Archana V

എച്ച്‌എംഡി പുറത്തിറക്കുന്ന നോക്കിയ ബ്രാന്‍ഡിലുള്ള ആദ്യ ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്‌ഫോണ്‍ എന്ന പദവിയോടെയാണ്‌ നോക്കിയ 6 എത്തിയത്‌. എച്ച്‌എംഡിയുടെ ഏറ്റവും മികച്ച വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്നാണിത്‌.നോക്കിയ 6 പുറത്തിറക്കിയിട്ട്‌ ഒരു വര്‍ഷം പൂര്‍ത്തായികാന്‍ തുടങ്ങുകയാണ്‌.

നോക്കിയ6 ന്റെ രണ്ടാംതലമുറ ജനുവരിയോടെ എത്തിയേക്കും

അതേസമയം, നോക്കിയ 6 ന്റെ പിന്‍ഗാമി ഉടന്‍ എത്തുമെന്നാണ്‌ ഇപ്പോള്‍ ലഭ്യമാകുന്ന സൂചന. നോക്കിയ 6ന്റെ പിന്‍ഗാമിയ്‌ക്ക്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ്‌ എച്ച്‌എംഡി എന്ന വിവരം ഗിസ്‌മോചൈനയിലൂടെ ഒരു ബെയ്‌ഡ്‌ു ഉപയോക്താവാണ്‌ നല്‍കിയത്‌.

പുതിയ നോക്കിയ 6 മോഡല്‍ ഉടന്‍ പുറത്തിറക്കിയേക്കും എന്നാണ്‌ സൂചന. രണ്ടാംതലമുറ നോക്കിയ 6 സ്‌മാര്‍ട്‌ഫോണിന്റെ മോഡല്‍ നമ്പറും മെമ്മമറി കോണ്‍ഫിഗറേഷനും ആണ്‌ ബെയ്‌ഡുവില്‍ പോസ്‌റ്റ്‌ ചെയ്‌ത ഇമേജിലുള്ളത്‌.

ഇമേജില്‍ നിന്നും മനസ്സിലാവുന്നത്‌ പുതിയ നോക്കിയ 6ന്റെ മോഡല്‍ നമ്പര്‍ ടിഎ-1054 ആയിരിക്കുമെന്നാണ്‌.എന്നാല്‍, ഓരോ മേഖലയിലും ഇത്‌ വ്യത്യാസപ്പെട്ടിരിക്കും.

ഈ മോഡല്‍ നമ്പര്‍ ആദ്യമായല്ല നമ്മള്‍ കാണുന്നത്‌. നവംബറില്‍ ഇതേ മോഡല്‍ നമ്പര്‍ ഉള്ള നോക്കിയ സ്‌മാര്‍ട്‌ഫോണ്‍ ചൈനയുടെ കമ്യൂണിക്കേഷന്‍സ്‌ കമ്മീഷന്റെ ഡേറ്റബേസില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നോക്കിയ 9 ന്റേതായിരിക്കും ഇതെന്നാണ്‌ അന്ന്‌ അവകാശപ്പെട്ടിരുന്നത്‌.

പുതിയ നോക്കിയ 6 ന്റെ മെമ്മറി കോണ്‍ഫിഗറേഷനും ഇമേജില്‍ വെളിപ്പെടുത്തുന്നുണ്ട്‌. 4ജിബി റാം, 32 ജിബി സ്റ്റോറേജ്‌ സ്‌പേസ്‌ എന്നിവയോട്‌ കൂടിയാണ്‌ സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌ എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. വ്യത്യസ്‌ത വിപണികളില്‍ സ്റ്റോറേജ്‌ ശേഷിയും വ്യത്യാസപ്പെടാന്‍ സാധ്യത ഉണ്ട്‌. നോക്കിയ 6 ന്റെ 3ജിബി റാം, 32ജിബി സ്റ്റോറേജ്‌ പതിപ്പും 4ജിബി റാം 64 ജിബി സ്റ്റോറേജ്‌ പതിപ്പും പുറത്തിറക്കാനും സാധ്യത ഉണ്ട്‌.

ഈടും ഉറപ്പും യഥാര്‍ത്ഥ ഡിവൈസിലേതിന്‌ സമാനമായിരിക്കും എങ്കിലും നോക്കിയ 6 (2018) ന്റെ ഡിസൈനില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. മുകളിലും താഴെയും നേര്‍ത്ത ബെസെല്‍സിനാണ്‌ സാധ്യത. അങ്ങനെയെങ്കില്‍ ഫുള്‍ സ്‌ക്രീന്‍ ഡിസൈന്‍ ആയിരിക്കും.

ലളിതമായ EMI-യില്‍ ഷവോമിയുടെ മികച്ച ഫോണുകള്‍

കൂടാതെ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ പുറകിലായിരിക്കും കാണപ്പെടുക ഒപ്പം ഓണ്‍ -സ്‌ക്രീന്‍ നാവിഗേഷന്‍ ബട്ടണുകളും കാണപ്പെടും. നോക്കിയ 5 ലേത്‌ പോലെ പ്രൈമറി ക്യാമറയ്‌ക്ക്‌ പുതിയ ഡിസൈന്‍ ആയിരിക്കും. സ്‌നാപ്‌ഡ്രാഗണ്‍ 660 എസ്‌ഒസി ആണ്‌ നോക്കിയ 6 ന്റെ രണ്ടാതലമുറമോഡലില്‍ പ്രതീക്ഷിക്കുന്നത്‌.

നോക്കിയ 6ന്റെ പുതിയ മോഡലിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന്‌ ഒപ്പം നോക്കിയ 9 ന്റെ മോഡല്‍ നമ്പര്‍ ഉള്‍പ്പെടുന്ന മറ്റൊരു ഇമേജും ലഭ്യമാക്കുന്നുണ്ട്‌. ടിഎ-1005, ടിഎ-1009, ടിഎ 1042 എന്നീ മോഡല്‍ നമ്പറുകളില്‍ നോക്കിയ 9ന്റെ മൂന്ന്‌ പതിപ്പുകള്‍ ഉണ്ടാകുമെന്നാണ്‌ ഇമേജ്‌ സൂചിപ്പിക്കുന്നത്‌.

ജനുവരി 19ന്‌ നടക്കുന്ന ചടങ്ങില്‍ നോക്കിയ 9 പുറത്തിറക്കിയേക്കും എന്ന്‌ അടുത്തിടെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. പുതിയ നോക്കിയ 8ന്‌ ഒപ്പമായിരിക്കും നോക്കിയ 9 എത്തുന്നതെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു . മറ്റ്‌ ഡിവൈസുകള്‍ എത്തുമ്പോള്‍ നോക്കിയ 6 ന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ്‌ പ്രതീക്ഷ.

English summary
Nokia 6 (2018) is likely in the making and the latest reports have tipped that it could be launched in three variants.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot