നോക്കിയ 6 (2018) ഞെട്ടിക്കുന്ന സവിശേഷതകളുമായി രംഗത്തെത്തി

Posted By: Samuel P Mohan

ഒട്ടനേകം കിംവദന്തികള്‍ക്കു ശേഷം നോക്കിയ 6 (2018) സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി. ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ 6. കഴിഞ്ഞ വര്‍ഷത്തെ നോക്കിയ 6ന്റെ പിന്‍ഗാമിയാണ് ഈ ഫോണ്‍. ആഗോള റോളൗട്ടിനെ കുറിച്ചുളള വിശദാംശങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.

നോക്കിയ 6 (2018) ഞെട്ടിക്കുന്ന സവിശേഷതകളുമായി രംഗത്തെത്തി

ചൈനയില്‍ ആദ്യ വില്‍പന നടക്കുന്നതിനാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ സാധ്യത ഏറെയാണ്. ചൈനയുടെ ഈ-റീട്ടെയിലര്‍ Suning-ല്‍ പ്രീ-ഓര്‍ഡറുകള്‍ ആരംഭിച്ചു. ജനുവരി 10ന് വില്‍പന ആരംഭിച്ചു തുടങ്ങും.

നോക്കിയ 6 (2018)ന്റെ സവിശേഷതകളിലേക്ക് കടക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ട് വേരിയന്റുകളില്‍

ചൈനയില്‍ രണ്ട് വേരിയന്റുകളിലാണ് നോക്കിയ 6 2018 പുറത്തിറങ്ങിയത്. ആദ്യത്തേത് 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 14,600 രൂപ, രണ്ടാമത്തേത് 4ജിബി റാം, 64ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്, വില 16,600 രൂപ.

ഡിസ്‌പ്ലേ/ പ്രോസസര്‍

5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, ഫുള്‍ എച്ച്ഡി 1080X1920 പിക്‌സല്‍ റിസൊല്യൂഷന്‍, 16:9 അസ്‌പെക്ട് റേഷ്യോ എന്നിങ്ങനെയാണ്. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 620 SoC 2.2 GHz പ്രോസസര്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഡ്യുവല്‍ നാനോ സിമ്മില്‍ എത്തിയ നോക്കിയ 6, 2018 ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട് ഔട്ട് ഓഫ് ബോക്‌സിലാണ് റണ്‍ ചെയ്യുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ 8.0 അപ്‌ഡേറ്റ് ഭാവിയില്‍ എപ്പോഴെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിനെ കുറിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.

നിങ്ങളുടെ ബൈക്ക് അല്ലെങ്കില്‍ കാറില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡര്‍ വാങ്ങാല്‍ എളുപ്പ വഴി

ക്യാമറ/ കണക്ടിവിറ്റികള്‍

എച്ച്എംഡി ഗ്ലോബല്‍ 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ സെന്‍സറാണ് നോക്കിയ 6, 2018ന്. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്, PDFA ലെന്‍സ്, f/2.0 അപ്പര്‍ച്ചര്‍ എന്നിവയുമുണ്ട്. മുന്നില്‍ 8എംപി ക്യാമറയില്‍ f/2.0, 84 ഡിഗ്രീ വൈഡ് ആങ്കിള്‍ ലെന്‍സുമുണ്ട്. കമ്പനിയുടെ പ്രൊപ്രൈറ്ററി ഡ്യുവല്‍-സൈറ്റ് ടെക്‌നോളജിയും ഈ ഫോണിലുണ്ട്.

എഫ്എം റേഡിയോ, 4ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ ഫോണ്‍ കണക്ടിവിറ്റികളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The original Nokia 6 model that was launched back in January last year with a front-facing fingerprint scanner. Nokia 6 (2018) will be available in China on January 10

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot