നോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഏപ്രിലില്‍ ഇന്ത്യയില്‍ എത്തും

Posted By: Samuel P Mohan

പണം കരുതി വച്ചിച്ചുണ്ടോ? നിങ്ങള്‍ കാത്തിരിക്കുന്ന നോക്കിയ ഫോണുകളായ നോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഉടന്‍ ഇന്ത്യയിലെത്തുന്നു. 2018 ല്‍ നടക്കുന്ന MWC കോണ്‍ഫറന്‍സില്‍ എച്ച്എംഡി അതിന്റെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് ബ്രാന്‍ഡാണ് എത്തുന്നതെന്ന് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

നോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഏപ്രിലില്‍ ഇന്ത്യയില്‍ എത്തും

എന്നാല്‍ നോക്കിയ പവര്‍ യൂസര്‍ വെബ്‌സൈറ്റില്‍ നിന്നും എത്തിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്, കുറഞ്ഞത് മൂന്ന് നോക്കിയ ഫോണെങ്കിലും ഉടന്‍ എത്തുന്നതായിരിക്കും, എന്നാണ്. ഇത് 2018ല്‍ നടക്കുന്ന MWCയില്‍ പ്രഖ്യാപിക്കുകയും ചെയ്യും.

നോക്കിയ 6(2018), നോക്കിയ 1, നോക്കിയ 9 എന്നീ ഫോണുകളായിരിക്കും എത്തുന്നതെന്നു പ്രതീക്ഷിക്കുന്നു. എച്ച്എംഡി ഗ്ലോബല്‍ ഇതിനകം തന്നെ നോക്കിയ 6 (2018) ചൈനയില്‍ പുറത്തിറക്കിയിട്ടുണ്ട്.

അതിന്റെ ഗ്ലോബല്‍ ലോഞ്ച് MWCയില്‍ ഉണ്ടായിരിക്കും. മറ്റു രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെ കിംവദന്തികള്‍ എത്തിയിരിക്കുന്നത് നോക്കിയ 1ഉും നോക്കിയ 9ഉുമാണ്. ഒരേ സമയം ഈ മൂന്നു ഫോണുകളും എത്തുമെന്നു പ്രതീക്ഷിക്കുന്നു.

പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം നോക്കിയ 9ന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിച്ച ഏറ്റവും ശക്തമായ ഫോണായിരിക്കും നോക്കിയ 9 എന്നാണ് പറയുന്നത്. 5.5 ഇഞ്ച് OLED ഡിസ്‌പ്ലേ, ഡ്യുവല്‍ റിയര്‍-ക്യാമറ (12mp+13mp).

പിന്‍ ക്യാമറ 5എംപിയുമാണ്. 3250എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒരു നിമിഷം കൊണ്ട് ഈ 7 പേര്‍ ഇന്റര്‍നെറ്റിലൂടെ ലോകപ്രശസ്ഥരായി

English summary
Retail sources have revealed that Nokia 6 (2018), Nokia 9 and Nokia 1 could launch in India in April. Nokia brand will be sharing its launch event date with the world's biggest smartphone manufacturer on February 25, a day ahead of MWC 2018.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot