നോക്കിയ 6ന് വന്‍ വില കിഴിവ്

Posted By: Samuel P Mohan

ദിനംപ്രതി മാറുന്നത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ്. ഓരോ ആഴ്ചയും നിരവധി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് വിപണിയില്‍ എത്തുന്നത്. പല സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളും വിപണിയില്‍ ഉണ്ടെങ്കിലും പണം എല്ലാവര്‍ക്കും ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുമ്പോഴും ടാര്‍ജറ്റ് പൂര്‍ത്തിയാവുമ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഫോണ്‍ വില കുറയ്ക്കാറുണ്ട്.

നോക്കിയ 6ന് വന്‍ വില കിഴിവ്

ഇപ്പോള്‍ വില കുറച്ചിരിക്കുന്ന ഒരു ഫോണാണ് നോക്കിയ 6. കഴിഞ്ഞ വര്‍ഷമാണ് എച്ച്എംഡി ഗ്ലോബല്‍ മറ്റു നോക്കിയ ഫോണകളോടു കൂടി നോക്കിയ 6 14,999 രൂപയ്ക്ക് അവതരിപ്പിച്ചത്. മറ്റൊരു 4ജി റാം പതിപ്പും നോക്കിയ ഇന്ത്യയില്‍ കഴിഞ്ഞ മാസം 16,999 രൂപയ്ക്ക് പുറത്തിറക്കി.

എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 6ന് നല്‍കിയ ഡിസ്‌ക്കൗണ്ടിനെ കുറിച്ച് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 6ന്, 1500 രൂപ ഡിസ്‌ക്കൗണ്ട്

നോക്കിയ 3, 3ജിബി റാമിന്റെ വിലയാണ് 1500 രൂപ കുറച്ചിരിക്കുന്നത്. ആമസോണ്‍ ഇന്ത്യയില്‍ ഈ ഫോണിന്റെ വില 13,499 രൂപയാണ്. ലിമിറ്റഡ് പിരീഡ് ഓഫറാണെന്നും ആമസോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌റ്റോക്ക് തീരുന്നതു വരെ മാത്രമേ ഓഫര്‍ ഉണ്ടായിരിക്കുകയുളളൂ.

മാറ്റ് ബ്ലാക്ക്, സില്‍വര്‍, ടെംപേഡ് ബ്ലൂ എന്നീ നിറങ്ങളിലാണ് നോക്കിയ 6 എത്തിയത്. 2017 ജനുവരിയിലാണ് നോക്കിയ 6 പ്രഖ്യാപിച്ചത്, എന്നാല്‍ 2017 ഓഗസ്റ്റിലാണ് ഈ ഫോണ്‍ ഇന്ത്യയിലെത്തിയതും.

നോക്കിയ 6: ഡിസ്‌പ്ലേയും പ്രോസസറും

നോക്കിയ 6ന് മെറ്റല്‍ യൂണിബോഡി ഡിസൈനാണ്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1920X1080 പിക്‌സല്‍ റസൊല്യൂഷന്‍, 2.5ഡി കര്‍വ്വ്ഡ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവയുമുണ്ട്.

3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസറാണ് വികസിപ്പിച്ചിരിക്കുന്നത്. കൂടാതെ മ്രൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും.

ആകര്‍ഷിക്കുന്ന ഓഫറുകളില്‍ സാംസങ്ങ് ഗാലക്‌സി എസ്9, എസ്9+ എന്നിവ ഇന്ത്യയില്‍ എത്തി

ക്യാമറയും മറ്റു സവിശേഷതകളും

സ്മാര്‍ട്ട്‌ഫോണിന്റെ ഒപ്ടിക്‌സിനെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി പ്രൈമറി ക്യാമറയും 8എംപി സെല്‍ഫി ക്യാമറയുമാണ് നോക്കിയ 6ന്.

ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ എത്തിയ ഈ ഫോണിന് ഒടുവില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റും ലഭിച്ചു. 3000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് നോക്കിയ 6ന്. ഫോണിന്റെ റിയര്‍ പാനലിലാണ് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Global launched Nokia 6 last year in India. Last month the company also launched a 4GB RAM variant of the phone for Rs. 16999. Now the company has dropped the price of 3GB RAM model.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot