നോക്കിയ ഫോണ്‍ പ്രീമിയം വിലയിലോ ബജറ്റ് വിലയിലോ?

Written By:

നോക്കിയ 6 ഫോണ്‍ ചൈനയില്‍ ഇറങ്ങിയിട്ടുണ്ട്. ഇത് JD.com ല്‍ ലഭിക്കുന്നതാണ്. എന്നാല്‍ മറ്റു വിപണികളില്‍ ഈ ഫോണ്‍ ലഭ്യമല്ല.

എന്നാല്‍ ഇന്ത്യയില്‍ ഈബേ എന്ന സൈറ്റില്‍ നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ കാണപ്പെടുന്നു. അതില്‍ പ്രീമിയം വിലയായ 32,440 ആണ്. എന്നാല്‍ നോക്കിയയുടെ ഔദ്യോഗിക വില പറഞ്ഞിരുന്നത് 16,000 രൂപയാണ്.

6 സീരീസ് മൊബൈല്‍ നമ്പറുമായി ജിയോ!

നോക്കിയ 6ന്റെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈന്‍

നോക്കിയ 6 വളരെ ഏറെ സവിശേഷതകളോടുകൂടിയാണ് വന്നിരിക്കുന്നത്. അതിലൊന്നാണ് ഫോണിലെ ക്യാമറ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതായത് പ്രൈമറി ക്യാമറയില്‍ ചതുരാകൃതിയില്‍ ഒരു പ്രത്യേക തരത്തില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഡിസ്‌പ്ലേയുടെ താഴെയായി രണ്ട് കപ്പാസിറ്റീവ് ഫിസിക്കല്‍ നാവിഗേഷണല്‍ ബട്ടണുകള്‍ സഹിതം ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. ഡിവൈസിന്റെ പിന്നിലായി ക്യാമറ മോഡ്യൂളും എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഡിവൈസിന്റെ അളവ് 153X75.8X7.85 എംഎം ആണ്. ഇത് കറുപ്പ് നിറത്തില്‍ മാത്രമാണ് ലഭിക്കുന്നത്.

ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ എയര്‍ടെല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് എത്തുന്നു!

ഡിസ്‌പ്ലേ/ക്യാമറ

നോക്കിയ 6ന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3യുമാണ്. 1920X1080 യാണ് ഫോണ്‍ റിസൊല്യൂഷന്‍. 450 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്സും ഈ ഫോണില്‍ ലഭിക്കുന്നു. 16എംബി പിന്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ്. രണ്ട് ക്യാമറയിലും വീഡിയോ റെക്കോര്‍ഡിങ്ങ് സവിശേഷതയും ഉണ്ട്.

നിങ്ങള്‍ അറസ്റ്റിലാകുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍!

ബാറ്ററി/കണക്ടിവിറ്റി

നോക്കിയ 6ന് 3000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററിയാണ്. എന്നാല്‍ ഈ ഫോണിന് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് ഇല്ല. മൈക്രോ യുഎസ്ബി 2.0 ആണ് വയര്‍ കണക്ടിറ്റിവിറ്റിയായി ഉപയോഗിക്കുന്നത്. എന്നാല്‍ വയര്‍ചെസ് കണക്ടിവിറ്റികളാണ് ഡ്യുവല്‍ സിം 4ജി എല്‍റ്റിഇ, വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ.

നിങ്ങളുടെ ലാപ്‌ടോപ്പിന്റെ റാം എങ്ങനെ കൂട്ടാം?

സോഫ്റ്റ്‌വയര്‍

നോക്കിയ 6ന് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 ചിപ്‌സെറ്റ്, ചിപ്‌സെറ്റില്‍ ഒക്ടാകോര്‍ കോര്‍ടെക്‌സ്-A53 സിപിയു, അഡ്രിനോ 505 ജിപിയു എന്നിവയാണ് നല്‍കിയിരിക്കുന്നത്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിളും ഇതിലുണ്ട്.

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Nokia 6 is designed by HMD Global, and it is manufactured by Foxconn Technology, which also happens to be the manufacturer of Apple s iPhone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot