നോക്കിയ 6 ആമസോണ്‍ വില്‍പന ഇന്ത്യയില്‍ ഇന്ന്: 3 ഘട്ടങ്ങളിലൂടെ ഫോണ്‍ ബുക്ക് ചെയ്യാം!

Written By:

എച്ച്എംഡി ഗ്ലോബല്‍ കൊണ്ടു വന്ന മിഡ്‌റേഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ 6. ഇന്നു മുതല്‍ ഇന്ത്യയില്‍ ആദ്യമായി ഈ ഫോണ്‍ വില്‍പന ആരംഭിക്കുന്നു. ആമസോണ്‍ ഇന്ത്യ വഴി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം.

നോക്കിയ 3, നോക്കിയ 5 നോടൊപ്പം ഇറങ്ങിയ ഫോണാണ് നോക്കിയ 6ഉും. മറ്റു രണ്ടു സ്മാര്‍ട്ട്‌ഫോണുകളും ഇതിനകം തന്ന ഇന്ത്യയിലെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമായി തുടങ്ങി. വോഡാഫോണില്‍ നിന്നും ബണ്ടില്‍ ഓഫറുകളാണ് നോക്കിയ ഫോണുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്നത്.

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ പദ്ധതികള്‍ നോക്കൂ!

നോക്കിയ 6 ആമസോണ്‍ വില്‍പന ഇന്ത്യയില്‍ ഇന്ന്:3 ഘട്ടങ്ങളിലൂടെ ബുക്കിങ്ങ്

നോക്കിയ 6 ഇന്ത്യന്‍ വില, ഓഫറുകള്‍

14,999 രൂപയ്ക്കാണ് നോക്കിയ 6 ഇന്ത്യയില്‍ എത്തിയത്. അമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് 1000 രൂപ ആമസോണ്‍ പേ ബാലന്‍സ് ലഭിക്കുന്നു. കിണ്ടില്‍ ഈ ബുക്കിന് 80% ഡിസ്‌ക്കൗണ്ട്, മേക്‌മൈ ട്രിപ്പിന് 2500 രൂപ ഡിസ്‌ക്കൗണ്ട് കൂടാതെ 45ജിബി ഫ്രീ ഡാറ്റ വോഡാഫോണ്‍ അഞ്ച് മാസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

നോക്കിയ 6 സവിശേഷതകള്‍

നോക്കിയ 6ന് അലൂമിയം ബോഡി, ഫിങ്കര്‍പ്രിന്റ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, 5.5 ഇഞ്ച് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430SoC 3ജിബി റാം, 16എംപി റിയര്‍ ക്യാമറ, 8എംപി ഓട്ടോഫോക്കസ് എന്നിവയാണ്.

സ്‌റ്റോറേജിനെ കുറിച്ചു പറയുകയാണെങ്കില്‍ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി.

ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഓഡിയോ ജാക്ക്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളാണ്. 3000എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 6ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആമസോണ്‍ ഇന്ത്യയില്‍ നിന്നും നോക്കിയ 6 വാങ്ങാന്‍ ഈ മൂന്നു ഘട്ടങ്ങള്‍ പാലിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

വില്‍പന ആരംഭിക്കുന്നതിനു 10 മിനിറ്റ് മുന്‍പ് ആമസോണിലെ പ്രത്യേക പേജിലേക്ക് ഉപഭോക്താക്കള്‍ ലോഗിന്‍ ചെയ്യുക. അതായത് ഏകദേശം 11.50AM ന്.

ഇന്ത്യയിൽ ടോപ്പ് സ്മാർട്ഫോണുകൾക്ക് EMI ഓഫർ

സ്‌റ്റെപ്പ് 2

കൃത്യം 12PM നു തന്നെ വില്‍പന ആരംഭിക്കുന്നതാണ്. നോക്കിയ 6 വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ഒരു മണിക്കൂര്‍ മുന്‍പ് എങ്കിലും ഓണ്‍ലൈന്‍ ആയിരിക്കണം (മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം). നിങ്ങളുടെ പേര്, ഡലിവറി വിലാസം, പേയ്‌മെന്റ് വിശദാംശങ്ങള്‍, ക്രഡിറ്റ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് വിവരങ്ങള്‍ അങ്ങനെയുളള എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കണം. ഫോണ്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ ഇത് സഹായിക്കും.

സ്റ്റെപ്പ് 3

എളുപ്പത്തില്‍ ചെക്ക്ഔട്ട് ആകുന്നതിന് 14,999 രൂപയ്ക്ക് ആമസോണ്‍ പേ ബാലന്‍സ് റീ-ഫില്‍ ചെയ്തിരിക്കണം. നോക്കിയ 6 പ്രീ-ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ആമസോണ്‍ പേ അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കുക. ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഒരെണ്ണം സൃഷ്ടിക്കുക.

4ജിബി സ്‌റ്റോറേജ്, കിടിലന്‍ ക്യാമറയുമായി ജിയോ ഫോണ്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 6, the mid-range Android smartphone from HMD Global, will go on sale for the first time in India on Wednesday.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot