ലോഞ്ചിനു മുന്‍പേ ഇന്ത്യയില്‍ നോക്കിയ 6ന്റെ വില ആമസോണില്‍ ലിസ്റ്റ് ചെയ്തു!

Written By:

നോക്കിയ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. നോക്കിയ 5,6,3 എന്നീ ഫോണുകളാണ് എത്തുന്നത്. ഇതില്‍ നോക്കിയ 5, 6 എന്നവ ആന്‍ഡ്രോയിഡ് ഫോണും നോക്കിയ 3 ഫീച്ചര്‍ ഫോണുമാണ്.

നോക്കിയ ഫോണുകളുടെ വില വിവരങ്ങള്‍ അവതരിപ്പിക്കാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രമാണ് ബാക്കിയുളളത്. എന്നാല്‍ ഇറങ്ങാന്‍ പോകുന്ന നോക്കിയ 6ന്റെ യഥാര്‍ത്ഥ വില ഇപ്പോള്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ലോഞ്ചിനു മുന്‍പേ നോക്കിയ 6ന്റെ വില ആമസോണില്‍ ലിസ്റ്റ് ചെയ്തു!

ഗാഡ്ജറ്റ് 60യെ മറികടന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ കണക്കനുസരിച്ച് നോക്കിയ 6ന്റെ വില 14,999 രൂപയാണ് എന്നാണ് പറയുന്നത്. ആമസോണ്‍ ഇന്ത്യ വഴിയും ലഭിക്കും.

നോക്കിയ 6 സവിശേഷതകള്‍

5.5ഇഞ്ച് ഡിസ്‌പ്ലേ, 2.5ഡി ഗൊറില്ല ഗ്ലാസ്, സ്‌നാപ്ഡ്രാഗണ്‍ SoC പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ഡ്യുവല്‍ സിം, 16എംബി റിയര്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, യുഎസ്ബി പോര്‍ട്ട് 2.0, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഡോള്‍ബി ആറ്റംസ്.

English summary
Nokia 6 is one of three Android smartphones that will be unveiled in India today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot