നോക്കിയ 6: 16,600 രൂപ?

Written By:

നോക്കിയ ഫോണ്‍ പുതിയ വിശേഷങ്ങളുമായി വീണ്ടും എത്തുന്നു. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ, എച്ച്ഡിഎംഎല്‍ ഗ്ലോബല്‍ ആദ്യം നോക്കിയ 6 ഇറക്കിയത് ചൈനയിലാണ്, അതും കറുത്ത വേരിയന്റില്‍.

നോക്കിയ 6: 16,600 രൂപ?

എന്നാല്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ടു പ്രകാരം സില്‍വര്‍ വേരിയന്റ് നോക്കിയ 6 യാഹൂ തായ്‌വാനീസ് സ്‌റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ സ്മാര്‍ട്ട്‌ഫോണിന്റെ വിലയും ഷിപ്പിങ്ങ് ഡേറ്റും കാണിക്കുന്നു. സില്‍വര്‍ വേരിയന്റിന് TWD 7,790 യാണ്, അതായത് ഏകദേശം ഇന്ത്യന്‍ വില 16,500 രൂപ. മേയ് 10-ാം തീയതി മുതല്‍ ഷിപ്പിങ്ങ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്, 1920X1080 പിക്‌സല്‍ സൈസ് എന്നിവയാണ്.

പ്രോസസര്‍

1.2GHz സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്.

ക്യാമറ

16എംബി റിയര്‍ ക്യാമറ ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്, 8എംബി മുന്‍ ക്യാമറ.

ബാറ്ററി

ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്ന 3000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററി. 768 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ, 1320 മിനിറ്റ് ടോക്ടൈം എന്നിവയും നല്‍കുന്നു.

സ്‌റ്റോറേജ്

4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് സില്‍വര്‍ വേരിയന്റിന്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ബ്ലാക്ക് വേരിയന്റിന്.

കളര്‍ വേരിയന്റുകള്‍

സില്‍വര്‍, ബ്ലാക്ക് (ആര്‍ട്ടി ബ്ലാക്ക്, മാറ്റി ബ്ലാക്ക്), ടെംബേഡ് ബ്ലൂ, കോപ്പര്‍ എന്നിവയാണ് കളര്‍ വേരിയന്റുകള്‍. ചൈനയില്‍ ഇറങ്ങിയത് സില്‍വര്‍ വേരിയന്റാണ്.

കണക്ടിവിറ്റികള്‍

ബ്ലൂട്ടൂത്ത്, വൈഫൈ, 3ജി, മെമ്മറി സ്ലോട്ട്, എഫ്എം, ജിപിഎസ്, യുഎസ്ബി.

മറ്റു പ്രഖ്യാപനങ്ങള്‍

മേയ് 8നാണ് നോക്കിയ 8 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ നോക്കിയ 8 കൂടാതെ നോക്കിയ 3310 (2017), നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകളും മേയ് 8ന് എത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
HMD Global may announce India launch dates of Nokia phones

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot