ലോകം കീഴടക്കാന്‍ നോക്കിയ 7 എത്തുന്നു

|

2018 തുടക്കത്തില്‍ ലോകമെമ്പാടുമുള്ള വിപണികളില്‍ നോക്കിയ 7 അവതരിപ്പിക്കാന്‍ HMD ഗ്ലോബല്‍ ആലോചിക്കുന്നതായി സൂചന. അന്താരാഷ്ട്ര വിപണിയിലിറക്കുന്ന ഫോണ്‍ TA-1041 എന്ന പേരിലാകും അറിയപ്പെടുകയെന്നും പറയപ്പെടുന്നു.

ലോകം കീഴടക്കാന്‍ നോക്കിയ 7 എത്തുന്നു

നോക്കിയ 7 പുറത്തിറക്കുന്ന വിവരം കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനി പ്രഖ്യാപിച്ചത്. മിക്ക രാജ്യങ്ങളിലും ഫോണ്‍ ലഭ്യമല്ല. നോക്കിയ 6-ഉം സമാനമായ രീതിയിലാണ് കമ്പനി വിപണിയിലെത്തിച്ചത്.

ചൈനയിലാകും നോക്കിയ 7 ആദ്യം അവതരിപ്പിക്കുക. അതിന് ശേഷമേ മറ്റ് രാജ്യങ്ങളില്‍ ഫോണ്‍ ലഭിക്കൂ. എന്നാല്‍ ചൈനയില്‍ ഫോണ്‍ എന്ന് പുറത്തിറക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ജനുവരി 19-ന് HMD ഗ്ലോബല്‍ ഒരു അന്താരാഷ്ട്ര ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.

ചടങ്ങില്‍ നോക്കിയ 9 പുറത്തിറക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതോടൊപ്പം നോക്കിയ 7 കൂടി പുറത്തിറങ്ങുമോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍.

കാര്‍ബണ്‍ 4,990 രൂപയ്ക്ക് മറ്റൊരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കികാര്‍ബണ്‍ 4,990 രൂപയ്ക്ക് മറ്റൊരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

നോക്കിയ 7 ഇന്ത്യയിലെത്തുമോ? ഉത്തരം HMD ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പെക്ക രന്റാലയുടെ വാക്കുകളിലുണ്ട്. ' ചൈനയിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് നോക്കിയ 7.

അതുകൊണ്ട് തന്നെ ഫോണ്‍ ഉടനെ ഇന്ത്യന്‍ വിപണിയിലിറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. ചില്ലറ മാറ്റങ്ങളോടെ ഫോണ്‍ ലോകത്തിലെ മറ്റ് വിപണികളില്‍ എത്തിക്കുമ്പോള്‍ ഇന്ത്യയിലും ലഭ്യമാക്കും.' രന്റാല പറഞ്ഞു.

നോക്കിയ 7-ന്റെ രണ്ട് മോഡലുകള്‍ ചൈനയില്‍ ലഭിക്കും. 24443 രൂപ മുതല്‍ 26399 രൂപ വരെയാണ് ഇവയുടെ വില. 1080*1920 റെസല്യൂഷനോട് കൂടിയ 5.20 ഇഞ്ച് ടച്ച് സ്‌ക്രീനാണ് നോക്കിയ 7-ല്‍ ഉള്ളത്.

423 PPI കൂടിയാകുമ്പോള്‍ മികച്ച ദൃശ്യാനുഭവം പ്രതീക്ഷിക്കാം. 1.8 GHz ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസ്സസര്‍, 4GB അല്ലെങ്കില്‍ 6GB റാം എന്നിവയും എടുത്തുപറയേണ്ടതാണ്. 64 GB ആണ് ഇന്റേണല്‍ സ്റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 GB വരെ വികസിപ്പിക്കാവുന്നതാണ്.

പിന്‍ഭാഗത്ത് 16 മെഗാപിക്‌സല്‍ ക്യാമറയും മുന്നില്‍ 5 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 7-ല്‍ 3000 mAh ബാറ്ററിയാണുള്ളത്.

രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന 4G ഫോണ്‍ ആണിത്. വൈ ഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, എന്‍എഫ്‌സി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സെന്‍സറുകളുടെ കാര്യമെടുത്താല്‍, കോമ്പാസ് മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലെറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്പ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 141.20*71.40*7.90 ആണ് നോക്കിയ 7-ന്റെ വലുപ്പം.

Best Mobiles in India

Read more about:
English summary
According to latest rumors coming out of China, it seems HMD Global is set to launch Nokia 7 globally in early 2018.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X