18:9 ഡിസ്‌പ്ലേയും ഇരട്ട ക്യാമറയുമായി നോക്കിയ 7 പ്ലസ്

|

കഴിഞ്ഞ വര്‍ഷമാണ് നോക്കിയ 7 പ്ലസ് കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി തന്നെ തുടര്‍ന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നോക്കിയ 7 പ്ലസിന്റെ ചിത്രവും ഫോണിനെ കുറിച്ചുള്ള വിവരങ്ങളും ചില വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടു.

18:9 ഡിസ്‌പ്ലേയും ഇരട്ട ക്യാമറയുമായി നോക്കിയ 7 പ്ലസ്

ഇത് അനുസരിച്ച് 18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയായിരിക്കും ഫോണില്‍ ഉണ്ടായിരിക്കുക. പുറത്തുവന്ന മറ്റ് വിവരങ്ങള്‍ കൂടി പരിശോധിക്കാം.

ZEISS ഇരട്ട ക്യാമറകള്‍

ZEISS ഇരട്ട ക്യാമറകള്‍

പിന്‍ഭാഗത്ത് ZEISS-ല്‍ നിന്നുള്ള 12MP, 13MP ക്യാമറകളാണ് നോക്കിയ 7 പ്ലസില്‍ സജ്ജീകരിച്ചിരിക്കുന്നത്. 2X ഒപ്ടിക്കല്‍ സൂമോട് കൂടിയതാണ് ക്യാമറകള്‍. മുന്നിലെ ക്യാമറ 16MP ആയിരിക്കുമെന്നും സൂചനയുണ്ട്.

പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു പ്രധാന സവിശേഷത ബോത്തീസ് സൗകര്യമാണ്. അതായത് മുന്നിലെയും പിന്നിലെയും ക്യാമറകള്‍ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ ഒരുമിച്ച് ചേര്‍ക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ബോത്തീസ്.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
സ്‌നാപ്ഡ്രാഗണ്‍ 660 SoC

സ്‌നാപ്ഡ്രാഗണ്‍ 660 SoC

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റോട് കൂടിയ ഫോണ്‍ ആയിരിക്കും നോക്കിയ 7 പ്ലസ് എന്ന് പറയപ്പെടുന്നു. 4GB റാമും 64GB ഇന്റേണല്‍ സ്റ്റോറേജുമാണ് പ്രതീക്ഷിക്കപ്പെടുന്ന മറ്റ് സവിശേഷതകള്‍.

USB ടൈപ്പ് C പോര്‍ട്ട്, 3.5 mm ഓഡിയോ ജാക്ക് എന്നിവയോട് കൂടിയാകും ഫോണ്‍ വിപണിയിലെത്തുക. എന്നാല്‍ ബാറ്ററിയെ കുറിച്ച് വ്യക്തതയില്ല.

ജിയോയുടെ ദീര്‍ഘകാല പദ്ധതികള്‍ നിങ്ങള്‍ക്കറിയാമോ?ജിയോയുടെ ദീര്‍ഘകാല പദ്ധതികള്‍ നിങ്ങള്‍ക്കറിയാമോ?

MWC 2018
 

MWC 2018

ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഔട്ട് ഓഫ് ദി ബോക്‌സില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 7 പ്ലസ് എംഡബ്ല്യുസി 2018 ടെക്ക് ഷോയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാന്‍ ഫോണ്‍ പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കുകയേ വഴിയുള്ളൂ!

Source

Best Mobiles in India

Read more about:
English summary
Nokia 7 Plus with a full-screen design, 18:9 display and dual cameras from ZEISS might be unveiled at the MWC 2018 tech show. The complete specifications and marketing material of the smartphone have been leaked following the benchmark listing. The device is said to have entered mass production already.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X