നോക്കിയ 7 പ്ലസ് നിര്‍മ്മാണ ഘട്ടത്തില്‍, റിപ്പോര്‍ട്ട്
നോക്കിയ ഫോണുകള്‍ നിര്‍മ്മിക്കുന്ന എച്ച്എംഡി ഗ്ലോബല്‍ 2018ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ ഒരു ശ്രേണി തന്നെ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കമ്പനി രണ്ട് പ്രീമിയം ബജറ്റ് ഫോണുകള്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീമിയം വിഭാഗത്തിലെ ഒരു ഫോണാണ് നിലവിലുളള നോക്കിയ 7ന്റെ പിന്‍ഗാമിയായ നോക്കിയ 7 പ്ലസ്. എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 7 പ്ലസ് MWCയില്‍ അനാച്ഛാദനം ചെയ്യാന്‍ സാധ്യത ഏറെയാണ്. ഇതിനകം തന്നെ ഈ ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പല തവണ എത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ നോക്കിയ 7 പ്ലസ് നിര്‍മ്മാണ ഘട്ടത്തില്‍ എന്നാണ്.

ഫോക്‌സ്‌കോണ്‍ (Foxconn) റിപ്പോര്‍ട്ട്
ഫോക്‌സ്‌കോണില്‍ നിന്നുളള പുതിയ റിപ്പോര്‍ട്ട് പ്രകാരം നോക്കിയ 7 പ്ലസ് ഫോണ്‍ നിര്‍മ്മാണ ഘട്ടത്തിലാണ് എന്നാണ്. മറ്റു റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ എച്ച്എംഡി ഗ്ലോബല്‍ ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടിട്ടുമില്ല. നോക്കിയ പവര്‍ ഹൗസ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. നോക്കിയ 7 പ്ലസിനോടൊപ്പം മറ്റു നോക്കിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളും വിപണിയിലെത്തും.

നോക്കിയ 7 പ്ലസിന്റെ മറ്റു റിപ്പോര്‍ട്ടുകള്‍
നോക്കിയ 7 പ്ലസിനെ കുറിച്ച് നേരത്തെ ഇറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്, നോക്കിയ 7 പ്ലസ് കഴിഞ്ഞ വര്‍ഷത്തെ നോക്കിയ 7നേക്കാളും മെച്ചപ്പെട്ട പതിപ്പായിരിക്കും എന്നാണ്. എല്ലാ കിംവദന്തികളും ശരിയാണെങ്കില്‍ നോക്കിയ 7 പ്ലസ് എത്തുന്നത് ബിസില്‍-ലെസ് ഡിസ്‌പ്ലേയോടു കൂടിയായിരിക്കും. ലളിതമായി പറഞ്ഞാല്‍ എച്ച്എംഡി ഗ്ലോബലിന്റെ ആദ്യത്തെ 18:9 റസൊല്യൂഷന്‍ ഡിസ്‌പ്ലേ ഫോണായിരിക്കും നോക്കിയ 7 പ്ലസ്.
ഇതു കൂടാതെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നോക്കിയ 7 പ്ലസ് 'Greenbench'ല്‍ അവതരിപ്പിച്ചു. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസും 4ജിബി റാമും എന്നാണ് റിപ്പോര്‍ട്ടില്‍. കൂടാതെ ഈ ഫോണിന്റെ മോഡല്‍ നമ്പര്‍ TA-1055 ഉും ആയിക്കുമെന്നും ഉണ്ടായിരുന്നു.

വരാനിരിക്കുന്നു മറ്റു നോക്കിയ ഫോണുകള്‍
2018ല്‍ പുതിയ ഉത്പന്നങ്ങളുടെ ഒരു സാനിധ്യമാണ് ഏവരും പ്രതീക്ഷിക്കുന്നത്. നോക്കിയ 1, നോക്കിയ 3 2018 (രണ്ടാം ജനറേഷന്‍), നോക്കിയ 5 2018 (രണ്ടാം ജനറേഷന്‍), നോക്കിയ 6 2018 (രണ്ടാം ജനറേഷന്‍), നോക്കിയ 7, നോക്കിയ 9 എന്നീ ഫോണുകളാണ് ഈ വര്‍ഷം എച്ച്എംഡി ഗ്ലോബല്‍ MWC2018ല്‍ അവതരിപ്പിക്കാന്‍ പോകുന്നത്.


Click it and Unblock the Notifications