നോക്കിയ 8, മറ്റു നോക്കിയ ഫോണുകള്‍ ജൂണില്‍ എത്തുന്നു!

Written By:

പുതിയ നോക്കിയ ഫോണുകള്‍ ജൂണില്‍ എത്തുന്നു. നോക്കിയ പ്രേമികള്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയാണ്. മേയ് മൂന്നിനാണ് നോക്കിയ ഫോണിനെ കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയത്.

നോക്കിയ 8, മറ്റു നോക്കിയ ഫോണുകള്‍ ജൂണില്‍ എത്തുന്നു!

നോക്കിയ ഫീച്ചര്‍ ഫോണുകള്‍ മാത്രമല്ല നോക്കിയ ഹൈ എന്‍ഡ് ഫോണുകളും ഇറക്കുന്നു. ഈ ഇറങ്ങാന്‍ പോകുന്ന നോക്കിയ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് അത്ഭുതകരമായേക്കാം. ഇതിനകം തന്നെ നോക്കിയ 8 സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

നോക്കിയ ഫോണുകളുടെ വിശേഷങ്ങള്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജൂണില്‍ വരാന്‍ പോകുന്ന നോക്കിയ ഫോണുകള്‍

നോക്കിയ 6, നോക്കിയ 3, നോക്കിയ 5, നോക്കിയ 3310. എന്നാല്‍ ഇതു കൂടാതെ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8ഉും ഇറങ്ങുന്നുണ്ട്.

ജൂണില്‍ എത്തുന്നു

നോക്കിയ 8നെ കുറിച്ച് അനേകം റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ വന്നിരുന്നു. ഇതിനു മുന്‍പു പറഞ്ഞിരുന്നു നോക്കിയ മൂന്നാം പാദത്തില്‍ തന്നെ എത്തുമെന്നായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ടു പ്രകാരം നോക്കിയ 8 പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ എത്തുന്നു.

വരാനിരിക്കുന്ന സവിശേഷതകള്‍

5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ, 16:9 റേഷ്യോ. 22എംബി പിന്‍ ക്യാമറ, 12എംബി മുന്‍ ക്യാമറ, 64എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 6ജിബി റാം എന്നിവയാണ്.

മറ്റു സവിശേഷതകള്‍

നോക്കിയ 8 റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ന്യുഗട്ടിലാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ഡേഡ്രീം വീആര്‍ പ്ലാറ്റ്‌ഫോം സപ്പോര്‍ട്ട്.

കണക്ടിവിറ്റികള്‍ ഇങ്ങനെയാണ്, വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത്, യുഎസ്ബി OTG, 4ജി. കൂടാതെ പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നിവയും ഉണ്ട്.

 

വില

നോക്കിയ 8ന്റെ വിലയെ കുറിച്ചു പറയുകയാണെങ്കില്‍ 4000 Yuan ആണ്, അതായത് 37,220 രൂപ. എന്നാല്‍ 4,500 Yuan അതായത് 41,873 രൂപ വരെ ആയേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പറയപ്പെടുന്നു. എന്നാല്‍ വിലയെ കുറിച്ച് പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ കമ്പനി പറഞ്ഞിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Well, a new report from India Today notes that along with the much anticipated Nokia 6, Nokia 3, Nokia 5, and Nokia 3310, the Finnish company will also launch a high-end model most probably the Nokia 8 during the same time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot